twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ഫാന്‍സുകാര്‍ വരെ പാര്‍വ്വതിയെ വിളിച്ചു! അന്ന് താന്‍ മമ്മൂട്ടിയെ കുറിച്ചല്ല പറഞ്ഞതെന്ന് നടി

    |

    റോഷന്‍ ആന്‍ഡ്രൂസിന്റെ നോട്ട് ബുക്കിലൂടെ അരങ്ങേറ്റം നടത്തിയ നടി പാര്‍വ്വതി ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. കാഞ്ചനമാല, സമീറ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു പാര്‍വ്വതി കാഴ്ച വെച്ചിരുന്നത്. നിരവധി പുരസ്‌കാരങ്ങള്‍ തേടി എത്തിയ പാര്‍വ്വതിയ്ക്ക് കഴിഞ്ഞ വര്‍ഷം അത്ര നല്ലതല്ലായിരുന്നു. മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണമായിരുന്നു നടിയ്ക്ക് നേരിടേണ്ടി വന്നത്.

    ഇതോടെ സിനിമയില്‍ നിന്നും താല്‍കാലികമായി ചെറിയ ഇടവേള എടുത്ത പാര്‍വ്വതി ഇതിനെ എല്ലാം അതിജീവിച്ച് എത്തിയിരിക്കുകയാണ്. പാര്‍വ്വതി നായികയായി അഭിനയിച്ച് ഏറ്റവും പുതിയയതായി തിയറ്ററുകളിലേക്ക് എത്തിയ ഉയരെ ഗംഭീര പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്. ഉയരെയുടെ വിശേഷങ്ങള്‍ പങ്കുവെക്കാനെത്തിയ പാര്‍വ്വതി കസബ വിവാദത്തെ കുറിച്ചും തുറന്ന് സംസാരിച്ചിരിക്കുകയാണ്. താന്‍ മമ്മൂട്ടിയെ കുറിച്ചല്ല പറഞ്ഞതെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി വ്യക്തമാക്കിയിരിക്കുകയാണ്.

      പാര്‍വ്വതിയുടെ വാക്കുകളിലേക്ക്..

    പാര്‍വ്വതിയുടെ വാക്കുകളിലേക്ക്..

    സ്ത്രീ വിരുദ്ധത ആഘോഷിക്കരുത്, മഹത്വവല്‍ക്കരിക്കരുത് എന്നാണ് പറഞ്ഞത്. അത് ഭൂരിഭാഗം ആളുകള്‍ക്കും മനസിലായില്ല എന്നതാണ് സത്യം. അതില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. ആ തലകെട്ടുകള്‍ വായിച്ചാല്‍ ഞാന്‍ ഒരു താരത്തെ ആക്രമിച്ചു എന്നേ തോന്നൂ. ആളുകള്‍ക്ക് ഇത് മുഴുവന്‍ വായിച്ച് നോക്കാനും കേള്‍ക്കാനും എവിടെയാണ് സമയം? സിനിമയിലുള്ള ചിലര്‍ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞത് എന്താണെന്ന് കേട്ടിരുന്നോ എന്ന്. ഇല്ല, ആരോ പറഞ്ഞത് കേട്ടതാണെന്നായിരുന്നു അവരുടെ മറുപടി. ആ തെറ്റിദ്ധാരണയുടെ പേരിലാണ് ഓണ്‍ലൈന്‍ ആക്രമണം പോലും ഉണ്ടായതെന്ന് പാര്‍വ്വതി പറയുന്നു.

     ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു

    ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു

    അന്ന് പറഞ്ഞതില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. ഒരു വരി പോലും മാറ്റമില്ലാതെ ഞാനത് പറയും. കസബ എന്ന ചിത്രമിറങ്ങിയ ശേഷം പലരും ആ രംഗത്തെ പറ്റി ചര്‍ച്ച ചെയ്തു. മുന്‍പ് ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണ് ഞാനന്ന് സംസാരിച്ചത്. പാര്‍വ്വതി എന്ന വ്യക്തിയല്ല അവിടെ പ്രശ്‌നം. ഒരു പെണ്‍കുട്ടി പരസ്യമായി അങ്ങനെ സംസാരിച്ചു. അതിന് ശേഷം മാപ്പും പറഞ്ഞില്ല. അത് വലിയ പ്രശ്‌നമായി മാറി. ഞാന്‍ പറയുന്നത് അതേപടി അംഗീകരിക്കണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഒന്ന് ചിന്തിച്ച് നോക്കൂ എന്നേ ആവശ്യപ്പെട്ടിട്ടുള്ളുവെന്നും പാര്‍വ്വതി പറയുന്നു.

     സോഷ്യല്‍ മീഡിയയുടെ ആക്രമണം

    സോഷ്യല്‍ മീഡിയയുടെ ആക്രമണം

    മമ്മൂക്കയെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്. ആ കഥാപാത്രത്തെ കുറിച്ചാണ്. ഇപ്പോഴും പലര്‍ക്കും തെറ്റിദ്ധാരണ അങ്ങനെയാണ്. കസബ വിവാദത്തില്‍ ആക്രമണം നടന്നത് സോഷ്യല്‍ മീഡിയയിലാണ്. യഥാര്‍ഥ ജീവിതത്തില്‍ എന്നോടാരും ഇത് പറഞ്ഞിട്ടില്ല. ഉയരെ റിലീസ് ചെയ്ത ശേഷം അന്ന് വിയോജിപ്പ് പ്രകടിപ്പിച്ച ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ പോലും വിളിച്ചു. നിങ്ങളോട് വ്യക്തിപരമായി വിയോജിപ്പുണ്ട്. പക്ഷെ ഈ സിനിമയില്‍ നിങ്ങള്‍ നന്നായി അഭിനയിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. അന്ന് നടന്നത് സംഘടിത ആക്രമണമായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം.

      മാറ്റത്തിന് കഴിവുള്ള ഇന്‍ഡസ്ട്രിയാണ്

    മാറ്റത്തിന് കഴിവുള്ള ഇന്‍ഡസ്ട്രിയാണ്

    ആത്മാര്‍ത്ഥമായി വിയോജിപ്പ് തോന്നിയവര്‍ എന്നോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മെസേജ് അയച്ച് പോലും സംസാരിച്ച ആളുകളുണ്ട്. അവരോട് സംഭാഷണത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മാറ്റത്തിന് കഴിവുള്ള ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ എന്ന് ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ സ്ത്രീ വിരുദ്ധതയടക്കമുള്ള കാര്യങ്ങളില്‍ മലയാള സിനിമ മാറിയിട്ടുണ്ടാകാം. എന്നാലിപ്പോഴും അത്തരത്തിലുള്ള സിനിമകളിറങ്ങുന്നുണ്ട്. ഒരിക്കലും വില്‍ക്കാന്‍ പാടില്ലാത്ത, പ്രകീര്‍ത്തിപ്പെടാന്‍ പാടില്ലാത്ത ഘടകങ്ങള്‍ സിനിമകളില്‍ ഉണ്ടാകുന്നുണ്ട്. മാറ്റങ്ങള്‍ വിചാരിച്ചത്ര വേഗത്തില്‍ നടക്കുന്നില്ലെന്നും പാര്‍വ്വതി പറയുന്നു.

     കസബ വിവാദം

    കസബ വിവാദം

    മമ്മൂട്ടിയെ നായകനാക്കി നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത് 2016 ല്‍ തിയറ്ററുകളില്‍ എത്തിയ മൂവിയാണ് കസബ. മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ ചിത്രത്തിലെ ഡയലോഗുകള്‍ ആരാധകരെ കോരിത്തരിപ്പിക്കുന്നവയായിരുന്നു. ഒരു പോലീസുകാരിയുടെ ബെല്‍റ്റില്‍ പിടിച്ച് വലിച്ച് കൊണ്ട് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതേ രംഗത്തിനെതിരെയായിരുന്നു നടി പാര്‍വ്വതി അഭിപ്രായ പ്രകടനം നടത്തിയത്. ഇതോടെ സോഷ്യല്‍ മീഡിയ വഴി ഒരു കൂട്ടം ആളുകള്‍ നടിയെ ആക്രമിച്ചിരുന്നു. പാര്‍വ്വതിയുടെ സിനിമകള്‍ക്കെതിരെ വ്യാപക ഡീഗ്രേഡിംഗ് നടന്നിരുന്നു. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പാര്‍വ്വതിയ്ക്ക് പോലീസില്‍ പരാതിയുമായി പോകേണ്ട അവസ്ഥ വരെ വന്നിരുന്നു.

    English summary
    Parvathy opens about Mammootty's Kasaba controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X