പാര്‍വ്വതിയുടെ ഗംഭീര തിരിച്ച് വരവ്! നൂറ് വിജയ ദിനങ്ങള്‍ പൂര്‍ത്തിയാക്കി ഉയരെ,സന്തോഷം പങ്കുവെച്ച് നടി
മമ്മൂട്ടി ചിത്രം കസബയുടെ പേരില്‍ വിവാദങ്ങളില്‍ കുടുങ്ങിയ പാര്‍വ്വതി സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ ഉയരെ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവാണ് പാര്‍വ്വതി നടത്തിയത്. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച റിലീസിനെത്തിയത് മുതല്‍ തിയറ്ററുകളില്‍ നിന്നും ഗംഭീര അഭിപ്രായമായിരുന്നു സ്വന്തമാക്കിയത്.
ഏപ്രില്‍ അവസാനത്തോടെ റിലീസ് ചെയ്ത ഉയരെ നൂറ് വിജയ ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതില്‍ സന്തോഷവും നന്ദിയും പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് പാര്‍വ്വതി. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് നടി ഇക്കാര്യം അറിയിച്ചത്.

ഉയരെ റിലീസ് ചെയ്തത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പല്ലവിമാരെയും ഗോവിന്ദുമാരുടെയും തുറന്ന് പറച്ചിലുകള്‍ താന്‍ കണ്ടു. സിനിമ കണ്ട പലരും തനിക്ക് കത്തുകള്‍ എഴുതിയെന്നും അതെല്ലാം ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരിക്കുകയാണെന്നും പാര്‍വ്വതി പറയുന്നു. ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച ഉയരെ ടീമിന് പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയാണ്.
നവാഗതനായ മനു അശോകനാണ് ഉയരെ യുടെ സംവിധായകന്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞെത്തിയ ചിത്രത്തില്‍ പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിച്ചിരിക്കുന്നത്. പ്രതാപ് പോത്തന്‍, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മാണം.


Click it and Unblock the Notifications











