For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹേറ്റ് ക്യാമ്പയിനുകൾ ചീറ്റിപ്പോയി!! 'കൂടെ' യോട് കളി വേണ്ട!! ആ മനോഹരമായ പ്രണയഗാനത്തിന് സംഭവിച്ചത്

  |

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അ‍ഞ്ജലി മേനോന്റെ മൂന്നാംമത്തെ ചിത്രം കൂടെ. പൃഥ്വിരാജ്, പാർവതി, നസ്രിയ എന്നിവർ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രം ജൂലൈ 14 ന് തിയേറ്ററുകളിൽ എത്തും. ബാംഗ്ലൂർ ഡേയ്സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അഞ്ജലി മേനോൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കൂടെ.

  parvathy

  ഉപ്പും മുളകിനും പുതിയ സംവിധായകൻ!! നീക്കങ്ങൾ രഹസ്യം, വിവാദ സംവിധായകന് എന്തു പറ്റിയെന്ന് അറിയാമോ

  ഏറെ പ്രത്യേകത നിറഞ്ഞ ചിത്രമാണ് കൂടെ. നലു വർഷത്തിനു ശേഷം നസ്രിയ സിനിമയിലേയ്ക്ക് മടങ്ങി വരുന്നത് കൂടെയിലൂടെയാണ്. കൂടാതെ പൃഥ്വിരാജ് -പാർവതി താരജോഡികളുടെ മൂന്നാമത്തെ ചിത്രം കൂടെയാണ് ഇത്. ശനിയാഴ്ച( ജൂലൈ 14) ന് റിലീസിനെത്തുന്ന ചത്രത്തിന്റെ പാട്ടുകൾ ഇതിനോടകം തന്നെ വൻ വിജയമായിട്ടുണ്ട്. പൃഥ്വിരാജ്- പാർവതി ജോഡികളായി എത്തിയ ഗാനം പുറത്തു വന്നിരുന്നു. ആ പാട്ടിന് സംഭവിച്ചത്....

  തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച് ശ്രീ!! പ്രമുഖ സംവിധായകൻ പീഡിപ്പിച്ചു, തെളിവുകൾ പുറത്തു വിടും

   ഹേറ്റ് ക്യാമ്പയ്നുകൾ സംഭവിച്ചത്

  ഹേറ്റ് ക്യാമ്പയ്നുകൾ സംഭവിച്ചത്

  പാർവതിയ്ക്കെതിരെ സൈബർ ആക്രമണങ്ങൾ നടന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കൂടെയിലെ ഗാനം പുറത്തുവന്നത്. മമ്മൂട്ടി ചിത്രമായ കസബയ്ക്കെതിരെ അഭിപ്രായം ഉന്നയിച്ചതിനു ശേഷമായിരുന്നു പാർവതിയ്ക്കെതിരെ സൈബർ ആക്രമണങ്ങൾ തുടങ്ങുന്നത്. ചിത്രത്തിലെ സംഭാഷണങ്ങളിൽ സ്ത്രീ വിരുദ്ധതയുണ്ടെന്ന് താരം അന്താരഷ്ട്ര ചലച്ചിത്ര മേളയിൽ തുറന്നടിച്ചിരുന്നു. തുടർന്ന് താരത്തിനെ വിമർശിച്ചും അസഭ്യ വർഷം ചൊരിഞ്ഞും ഒരു കൂട്ടം ജനങ്ങൾ രംഗത്തെത്തിയിരുന്നു.

   മൈസ്റ്റോറിയ്ക്ക് സംഭവിച്ചത്

  മൈസ്റ്റോറിയ്ക്ക് സംഭവിച്ചത്

  കസബ വിവാദത്തിനു ശേഷം പുറത്തു വന്ന ചിത്രമാണ് മൈ സ്റ്റോറി. നവാഗതയായ റോഷ്നി ദിനകറാണ് മൈസ്റ്റോറി സംവിദാനം ചെയ്തത്. സൈബർ ആക്രമണത്തിന്റെ ഇരയായി ചിത്രം മാറുകയായിരുന്നു. ആദ്യം പുറത്തിറങ്ങിയ ചിത്രത്തിന്റെ പാട്ടുകൾക്ക് മുതൽ ട്രെയിറിനുവരെ ഡിസ് ലൈക്കിന്റെ ഘോഷയാത്രയായിരുന്നു. എന്നാൽ ഒടുവിൽ പുറത്തിറങ്ങിയ ഗാനത്തിന് മികച്ച അഭിപ്രായം യൂട്യൂബിൽ നിന്ന് ലഭിച്ചിരുന്നു.

   ചിത്രത്തിനെതിരെ കുപ്രചരണം

  ചിത്രത്തിനെതിരെ കുപ്രചരണം

  മൈ സ്റ്റോറിയുടെ പാട്ടിനു മാത്രമല്ല ചിത്രത്തിനെതിരേയും കുപ്രചരണങ്ങൾ നടക്കുന്നുണ്ടെന്നു സംവിധായക റോഷ്നി പറ‍ഞ്ഞു. പൂർണ്ണമായി വിദേശത്ത് ചിത്രീകരിച്ച ഒരു ബിഗ് ബജറ്റ് ചിത്രമാണ് മൈ സ്റ്റോറി. പ്രണയം പ്രേമേയമാക്കി ഒരുങ്ങിയ ചിത്രത്തിനെതിരെ വ്യാപര കുപ്രചരണമാണ് നടക്കുന്നത്. ചിത്രം കുടുംബ പ്രേക്ഷകർക്ക് കാണാൻ പാടില്ലെന്നുള്ള കമന്റുകൾ ഉയരുന്നുണ്ട്. ഇത് ചിത്രത്തെ നെഗറ്റീവായി തന്നെ ബാധിച്ചുവെന്ന് സംവിധായക പറയുന്നുണ്ട്.

   കൂടെയിൽ സംഭവിക്കുന്നത്

  കൂടെയിൽ സംഭവിക്കുന്നത്

  എന്നാൽ മൈ സ്റ്റോറിയ്ക്ക് സംഭവിച്ചത് അ‍ഞ്ജലി മേനോൻ ചിത്രം കൂടെയ്ക്ക് സംഭവിക്കില്ലെന്ന് ഉറപ്പാണ്. ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങൾ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പൃഥ്വി- പാർവതി ജോഡികളായി എത്തിയ വാനവില്ലേ എന്ന പ്രണയഗാനം പുറത്തു വന്നിട്ടുണ്ട്. ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരു കൂട്ടർ തകർക്കാൻ ശ്രമിച്ചുവെങ്കിലും അത് ചീറ്റിപ്പോകുകയായിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. കാർത്തിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്.

   കൂടെ വിജയിക്കാനുള്ള കാരണം

  കൂടെ വിജയിക്കാനുള്ള കാരണം

  മികച്ച അഭിനേതാക്കളും അണിയറ പ്രവർത്തകരുമാണ് കൂടെയിൽ എത്തുന്നത്. ഹിറ്റ് മേക്കറായ അഞ്ജലി സംവിധാനം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. യുവത്വത്തിനു മുൻതൂക്കം കൊടുക്കുന്ന സംവിധായികയാണ് അ‍ഞ്ജലി. നസ്രിയ, പൃഥ്വി, പാർവതി ഇവരെ കൂടാതെ റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍, സുബിന്‍ നസീല്‍ നവാസ്, ദര്‍ശന രാജേന്ദ്രന്‍, രഞ്ജിത്ത് ബാലകൃഷ്ണന്‍, മാലാ പാര്‍വതി എന്നിവരും കൂടെയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം ലിറ്റില്‍ സ്വയമ്പും ചിത്രസംയോജനം പ്രവീണ്‍ പ്രഭാകറും നിര്‍വഹിച്ചിരിക്കുന്നു.

  English summary
  parvathy prithivraj movie koode song is viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X