പാര്‍വ്വതിയെ എല്ലാവരും നമിക്കണം! സിനിമയ്ക്ക് വേണ്ടി മേക്കോവര്‍ നടത്തി ഞെട്ടിച്ച് നടി! വീഡിയോ പുറത്ത്

നോട്ട് ബുക്കിലൂടെ ശ്രദ്ധിക്കപ്പെട്ട നടി പാര്‍വ്വതി ഇന്ന മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളാണ്. തുടക്ക കാലത്ത് ചെറിയ വേഷങ്ങളായിരുന്നെങ്കില്‍ പിന്നീട് പാര്‍വ്വതിയെ തേടി എത്തിയത് അഭിനയ പ്രധാന്യമുള്ള ശക്തമായ കഥാപാത്രങ്ങളായിരുന്നു. എന്ന് നിന്റെ മൊയ്തീനിലുടെ വിസ്മയിപ്പിച്ച പാര്‍വ്വതി ടേക്ക് ഓഫ് എന്ന സിനിമയില്‍ അഭിനയിച്ചതോടെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. ഇടക്കാലത്ത് ചെറിയ വിവാദങ്ങളില്‍ കുടുങ്ങി പോയ പാര്‍വ്വതി ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം പാര്‍വ്വതി നായികയായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ഉയരെ. ഇക്കഴിഞ്ഞ ഏപ്രില്‍ അവസാനത്തോടെ റിലീസ് ചെയ്ത സിനിമ തിയറ്ററുകളില്‍ ഗംഭീരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഉയരെയുടെ മേക്കിംഗ് വീഡിയോ പാര്‍വ്വതി പുറത്ത് വിട്ടിരിക്കുകയാണ്. ഈ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി പാര്‍വ്വതി എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയ ആണ് എത്തിയിരിക്കുന്നത്.

 ഉയരെയുടെ മേക്കിംഗ്

ഉയരെയുടെ മേക്കിംഗ്

ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി രവിന്ദ്രന്‍ എന്ന പെണ്‍കുട്ടിയെ ആയിരുന്നു ചിത്രത്തില്‍ പാര്‍വ്വതി അവതരിപ്പിച്ചത്. അഭിനയത്തിന്റെ കാര്യത്തിലും അവതരണത്തിലും പാര്‍വ്വതി മിന്നിച്ചു എന്നാണ് ഉയരെയെ കുറിച്ച് വന്ന പ്രതികരണങ്ങളില്‍ പറഞ്ഞിരിക്കുന്നത്. ഇതിനൊപ്പമാണ് മേക്കിംഗ് വീഡിയോ വന്നിരിക്കുന്നത്. സിനിമയിലെ പല്ലവി ആവാന്‍ വേണ്ടി പാര്‍വ്വതി എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. മേക്കപ്പ് ഇടുന്നതിന് വേണ്ടി മണിക്കൂറുകളോളം അനങ്ങാതെ കിടന്ന് കൊടുക്കേണ്ടി വന്നത്. ഇത് മാത്രമല്ല ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുന്നതുമെല്ലാം വീഡിയോയില്‍ വ്യക്തമാണ്.

 പാര്‍വ്വതിയുടെ കഷ്ടപാടുകള്‍

പാര്‍വ്വതിയുടെ കഷ്ടപാടുകള്‍

ബാംഗ്ലൂരിലുളള ഡേര്‍ട്ടി ഹാന്‍ഡ്‌സ് സ്റ്റുഡിയോ എന്ന പ്രോസ്‌തെറ്റിക്‌സ് മേക്കപ്പ് ടീമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ദിവസവും നാല് മണിക്കൂറുകളോളം സമയം എടുത്താണ് പ്രത്യേക രീതിയിലുള്ള പ്രോസ്‌തെറ്റിക്‌സ് മേക്കപ്പ് ചെയ്തിരുന്നത്. നേരത്തെ ബംഗ്ലൂരിവിലുള്ള സ്റ്റുഡിയോയില്‍ പാര്‍വ്വതി പോവുകയും അവിടെ നിന്നും ട്രയല്‍ ചെയ്ത് നോക്കിയതിന് ശേഷമായിരുന്നു സിനിമയിലേക്ക് ചെയ്തത്. നടിയുടെ ഈയൊരു സമര്‍പ്പണത്തെ അഭിനന്ദിച്ച് കൊണ്ട് ആരാധകര്‍ എത്തി കൊണ്ടിരിക്കുകയാണ്. പാര്‍വ്വതിയുടെ ധൈര്യത്തെയും ആത്മവിശ്വാസത്തെയും നമിക്കുകയാണെന്നാണ് പലരും പറയുന്നത്.

ടേക്ക് ഓഫിന് വേണ്ടി

ടേക്ക് ഓഫിന് വേണ്ടി

സിനിമയ്ക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന കാര്യത്തില്‍ പാര്‍വ്വതിയെ കടത്തിവെട്ടുന്ന മറ്റൊരു നടി മലയാളത്തില്‍ ഇല്ലെന്ന് വേണം പറയാന്‍. ഉയരെക്ക് വേണ്ടി മാത്രമല്ല അതിന് മുന്‍പ് ടേക്ക് ഓഫ് എന്ന ചിത്രത്തിന് വേണ്ടി നടിയുടെ കഷ്ടപ്പാട് കേരളക്കര ആഘോഷമാക്കിയിരുന്നു. ഗര്‍ഭിണിയുടെ റോള്‍ അഭിനയിക്കുന്നതിന് സാധാരണ എന്തെങ്കിലും വെച്ച് കെട്ടാറാണ് പതിവ്. എന്നാല്‍ ആ വേഷത്തിന് വേണ്ടി വെള്ളം കുടിച്ച് വയര്‍ വീര്‍പ്പിച്ചായിരുന്നു പാര്‍വ്വതി അഭിനയിച്ചത്. ഇക്കാര്യം സഹതാരങ്ങള്‍ തന്നെയാണ് അന്ന് പുറത്ത് വിട്ടത്. ഒടുവില്‍ പാര്‍വ്വതിയുടെ കഷ്ടപ്പാടുകള്‍ക്ക് പ്രതിഫലമായി ടേക്ക് ഓഫിലൂടെ ഒട്ടനവധി പുരസ്‌കാരങ്ങളായിരുന്നു നടിയെ തേടി എത്തിയത്.

പാര്‍വ്വതി തിരുവോത്ത്

പാര്‍വ്വതി തിരുവോത്ത്

സിനിമയില്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ പാര്‍വ്വതി മേനോന്‍ എന്ന പേരിലായിരുന്നു നടി അറിയപ്പെട്ടത്. തന്റെ പേരിന്റെ കൂടെ ജാതിപ്പേര് വിളിക്കുന്നതിനോട് താല്‍പര്യമില്ലാത്ത നടി ആ പേര് മാറ്റുകയായിരുന്നു. ടേക്ക് ഓഫിന്റെ സമയത്താണ് പാര്‍വ്വതി മേനോന്‍ എന്ന പേര് മാറ്റി പാര്‍വ്വതി തിരുവോത്ത് എന്ന പേര് നടി സ്വന്തമാക്കുന്നത്. പേരും കൂടി മാറിയതിന് ശേഷം കാഴ്ചയിലും കാഴ്ചപ്പാടിലും അഭിനയത്തിലുമെല്ലാം അടിമുടി മാറിയ പാര്‍വ്വതിയെ ആയിരുന്നു എല്ലാവരും കണ്ടത്. ശക്തമായ നിലപാടുകളും തീരുമാനങ്ങളുമാണ് പാര്‍വ്വതിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.

Recommended Video

സൗത്ത് കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രം 'ഉയരെ'
 കസബ വിവാദം

കസബ വിവാദം

മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിന്റെ പേരില്‍ പാര്‍വ്വതിയ്ക്ക് നേരെ വലിയൊരു വിവാദം തന്നെ പൊട്ടിപ്പുറപ്പെട്ടിരുന്നു. കസബയിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സൈബര്‍ ആക്രണത്തിനും പാര്‍വ്വതി ഇരയാവേണ്ടി വന്നു. മമ്മൂട്ടി ആരാധകര്‍ എന്ന പേരില്‍ ഒരു വിഭാഗം ആളുകള്‍ പാര്‍വ്വതിയ്ക്ക് എതിരെ തിരിഞ്ഞു. പാര്‍വതിയുടേതായി തിയറ്ററുകളിലേക്ക് എത്തുന്ന സിനിമകള്‍ക്കെതിരെ കടുത്ത ഡീഗ്രേഡിംഗ് ആയിരുന്നു. ഇടക്കാലത്ത് അവസരങ്ങള്‍ ലഭിക്കാതെയും വന്നിരുന്നു. എന്നാല്‍ എന്ത് നിഷേധിക്കുന്നുവോ അത് തന്നെ തേടി എത്തുമെന്നാണ് പാര്‍വ്വതിയ്ക്ക് പറയാനുള്ളത്. എല്ലാ പ്രതിസന്ധികളും മറികടന്ന് പാര്‍വതി നായിക അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ഉയരെ ഹിറ്റായി തുടരുകയാണ്.

മേക്കിംഗ് വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X