For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്‌മോക്കിങ് പൈപ്പ് കടിച്ചു പിടിച്ച് പാര്‍വ്വതി: ഈ ഫോട്ടോ വിവാദമാക്കാന്‍ ഉദ്ദേശമുണ്ടോ?

  |

  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യത്യസ്തമായ ഫോട്ടോഷൂട്ട് ഫോട്ടോകളുമായി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് പാര്‍വ്വതി തിരുവോത്ത്. തുടക്കത്തില്‍ പഴയ കുറേ ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവച്ചിരുന്നത്. ഏറ്റവുമൊടുവില്‍ പോസ്റ്റ് ചെയ്ത ഒരു സ്‌മോക്കിങ് ഫോട്ടോ അല്പം വ്യത്യസ്തവും രസകരവുമാണ്. ഡാര്‍ക്ക് മേക്കപ്പില്‍, പുതിയ ഗെറ്റപ്പ് സ്വീകരിച്ച പാര്‍വ്വതി സ്‌മോക്കിങ് പൈപ്പ് കടിച്ചുപിടിച്ചു നില്‍ക്കുന്നു.

  മുന്‍പൊരു അഭിമുഖത്തില്‍ പുക വലിച്ച് ഊതി വിട്ട വിഷയവുമായി ബന്ധപ്പെട്ട് പാര്‍വ്വതിയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഇത്തവണ പാര്‍വ്വതി സ്‌മോക്കിങ് പൈപ്പ് കടിച്ചു പിടിച്ചതിന്റെ പേരില്‍ ആരും വിവാദവും കൊണ്ട് വരേണ്ട എന്ന് ആദ്യമേ പറയട്ടേ. പേപ്പര്‍ കൊണ്ടുണ്ടാക്കിയ സ്‌മോക്കിങ് പൈപ്പ് ആണ് നടി ചുണ്ടില്‍ കടിച്ചുപിടിച്ചിരിയ്ക്കുന്നത്.

  കെമിസ്ട്രി ഗവേഷകയായ ഭാര്യ തന്റെ എസ്എസ്എല്‍സി മാര്‍ക്ക് കണ്ട് തകര്‍ന്ന് പോയെന്ന് വിനയ് ഫോര്‍ട്ട്

  parvathithiruvoth


  കാര്‍ട്ടൂണ്‍ കഥാപാത്രമായ പൊപ്പോയെ അനുകരിച്ചുകൊണ്ടാണ് പാര്‍വ്വതിയുടെ പുതിയ ഫോട്ടോഷൂട്ട്. 'പെപ്പോയ്ക്ക് ചീര എങ്ങിനെയാണോ അത് പോലെയാണ് എനിക്ക് വാക്കുകള്‍' എന്ന് പറഞ്ഞാണ് പാര്‍വ്വതി ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. ആ കൂളിങ് ഗ്ലാസും വ്യത്യസ്തമായ ഹെയര്‍ സ്റ്റൈലും ഫോട്ടോയുടെ ആകര്‍ഷണമാണ്.

  വേഗം പോയി ഡാന്‍സിന്റെ കോസ്റ്റ്യൂം ഇട്ടുവരൂ! കിരീടം തെലുങ്കില്‍ എടുത്തപ്പോള്‍ സംഭവിച്ചത്

  ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ കിട്ടിയ ഫോട്ടോയ്ക്ക് വരുന്ന കമന്റുകളാണ് ഏറെ രസകരം. ജോസ് പ്രകാശിന്റെ മകളാണോ.. എന്നാണ് ചിലരുടെ ചോദ്യം. ലമണ്‍ ആന്റ് സ്പൂണ്‍ റേസിങിനുള്ള പ്രാക്ടീസാണോ എന്ന് ചോദിക്കാത്തവരില്ല. പേപ്പര്‍ സ്‌മോക്കിങ് പൈപ്പ് കടിച്ച് പിടിച്ച് , താടിയുയര്‍ത്തി , ഉടുപ്പ് പൊക്കി പിടിച്ചുള്ള ഫോട്ടോ കണ്ടാല്‍ സത്യത്തില്‍ ലമണ്‍ ആന്റ് സ്പൂണ്‍ റേസ് മത്സരം തന്നെയാണ് ഓര്‍മ വരുന്നത്.

  റെക്കോര്‍ഡുകള്‍ തകര്‍ത്ത് സുശാന്ത് ചിത്രം Dil Bechara | FilmiBeatm Malayalam

  ഒന്നല്ല, രണ്ടല്ല, മൂന്നാം വരവ്; ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചുവരവിനെ കുറിച്ച് ശാന്തി കൃഷ്ണ

  കറുത്ത ഷര്‍ട്ടും പാന്റുമിട്ട് സ്റ്റെപ്പില്‍ ഇരിക്കുന്ന ഒരു ഫോട്ടോയാണ് കഴിഞ്ഞ ദിവസം പാര്‍വ്വതി പങ്കുവച്ചത്. ലുക്കും വ്യത്യസ്തമായ ഹെയര്‍ സ്റ്റൈലുമായിരുന്നു ആ ഫോട്ടോയിലെ ആകര്‍ഷണം. ഒരു ലക്ഷത്തിലധികം ലൈക്കുകളും രസകരമായ കമന്റുകളും ആ ഫോട്ടോയ്ക്കും കിട്ടിയിരുന്നു. പാര്‍വ്വതിയ്ക്കും ഈ ലോക്ക് ഡൗണ്‍ കാലം ഇങ്ങനെയൊക്കെയാണ് കടന്ന് പോവുന്നത്.

  മമ്മൂട്ടിക്കൊപ്പം സിബിഐ 5 ൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ, വെളിപ്പെടുത്തി എസ്എൻ സ്വാമി

  English summary
  Parvathy's photo shoot with paper smoking pipe
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X