For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് വയസ്സുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച അച്ഛൻ!! ഹൃദയഭേദകമായ സംഭവം വെളിപ്പെടുത്തി പാർവതി

  |

  മികച്ച പ്രേക്ഷക ശ്രദ്ധ നേടി ഉയരെ തിയേറ്ററുകളിൽ വിജയം കീഴടക്കുകയാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പാർവതി മടങ്ങിയെത്തിയ ചിത്രം കൂടിയാണിത്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്ത താരമാണ് പാർവതി. ഇക്കുറിയും അതിനൊരു വ്യത്യാസമുണ്ടായിട്ടില്ല. ഉയരെയിലൂടെ പാർവതി മലയാള സിനിമയുടെ ഉയരത്തിൽ പറക്കുകയാണ്. തള്ളി പറഞ്ഞവർ ഉൾപ്പെടെ പാർവതിയുടെ പ്രകടനത്തിന് കയ്യടിച്ചിരിക്കുന്നത്.

  ജ്യോതികയ്ക്കൊപ്പം അഭിനയിക്കുന്ന ത്രില്ലിൽ കാർത്തി!! സന്തോഷം പങ്കുവെച്ച് താരം....

  ഉയരെയിൽ പാർവതിയ്ക്കൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്. ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ദിഖ് എന്നിവരുടെ പ്രകടനവും ചിത്രത്തിൽ എടുത്തു പറയേണ്ടതാണ്. താരങ്ങൾ മത്സരിച്ച് അഭിനയിച്ചിരിക്കുകയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയായിട്ടാണ് പാർവതി എത്തുന്നത്. ചിത്രത്തിനു വേണ്ടി പാർവതി അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് തുറന്നു പറയുകയാണ്. എങ്കിൽ എന്നോട് പറ എന്ന ചാറ്റ് ഷോയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

  വിവാഹ ശേഷം മുൻ കാമുകനോടൊപ്പം ബിഗ് സ്ക്രീനിൽ!!ദീപികയും രൺബീറും വീണ്ടും ഒന്നിക്കുന്നു, അണിയറയിൽ യമണ്ടൻ പ്രണയകഥ..

   ചിത്രത്തിലെ പാർവതിയുടെ ഗെറ്റപ്പ്

  ചിത്രത്തിലെ പാർവതിയുടെ ഗെറ്റപ്പ്

  ഉയരെയിലെ പാർവതിയുടെ ഗെറ്റപ്പ് പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. വ്യത്യസ്ത ഗെറ്റപ്പിലാണ് താരം ചിത്രം പ്രത്യക്ഷപ്പെടുന്നത്. ഏകദേശം മൂന്ന് മണിക്കൂറ് സമയമെടുത്താണ് പാർവതിയ്ക്ക് മോക്ക്പ്പ് ചെയ്തിരുന്നത്രേ. പാർവതിയുടെ മേക്കോവറിനായി പ്രത്യേകം മേക്ക്അപ്പ് വിഭാഗം തന്നെ ചിത്രത്തിനായി എത്തിയിരുന്നു. ഇപ്പോഴിത ചിത്രത്തിലെ മേക്കപ്പിനെ കുറിച്ചും അനുഭവിച്ച ബുദ്ധിമുട്ടിനെ കുറിച്ചും താരം വെളിപ്പെടുത്തുകയാണ്.

   പ്രോസ്തെറ്റിക് മേക്കപ്പ്

  പ്രോസ്തെറ്റിക് മേക്കപ്പ്

  പ്രേസ്തെറ്റിക് മേക്കപ്പാണ് ചിത്രത്തിൽ ഏറെ ബുദ്ധിമുട്ടേറിയ കാര്യമായി തോന്നിയത്. മാനസികമായും ശാരീരികമായും പിരിമുറുക്കം അനുഭവിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. മൂന്ന് നാല് മണിക്കൂറ് എടുത്താണ് മേയ്ക്ക്പ്പ് പൂർത്തിയാക്കിയത്. സമയത്തെക്കാലും തന്നെ വിഷമിപ്പിച്ചത് അൽക്കഹോളും അസൈറ്റോണും തുടങ്ങിയ രാസപദാർഥങ്ങൾ അടങ്ങിയിട്ടുള്ള മേക്കപ്പ് അണ് ഉപയോഗിച്ചിട്ടുള്ളത്. മോക്കപ്പ് അഴിക്കാനും കെമിക്കലുകളാണ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

   പരിമിധികൾ

  പരിമിധികൾ

  19 മണിക്കൂറുകളോളം ഈ മോക്കപ്പിട്ടാണ് അഭിനയിക്കുന്നത്. ആറ് മണിക്കൂറ്‍ ഇടവേളയിൽ വീണ്ടും ഈ മേക്കപ്പ് ഇടണമെന്നും താരം പറഞ്ഞു. മേക്കപ്പ് ഇട്ട ശേഷവും ശരീരികമായ പല പരിമിധികളും ഉണ്ടായിരുന്നു. അധികം സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കില്ല. ഇതിനുമപ്പുറം ആന്തരികമായി കടന്നു പേകേണ്ട ഒരുപാട് വെല്ലുകളിൽ ഉണ്ടായിരുന്നു. ഈ മേക്കപ്പിനെ കുറിച്ച് സെറ്റിലെല്ലാവർക്കും അറിയാമായിരുന്നു. എന്നിട്ടും അവർ തന്നെ കാണുമ്പോൾ ഞെട്ടലുണ്ടാകുന്നത് തന്നെ ബുദ്ധിമുട്ടിച്ചിരുന്നെന്നും താരം പറഞ്ഞു.

  മൂന്ന് വയസ്സുകാരിയായ പെൺകുട്ടി

  മൂന്ന് വയസ്സുകാരിയായ പെൺകുട്ടി

  മറ്റൊരു ഹൃദയ സ്പർശിയായി കഥയും താരം വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ ഭാഗമായി ആസിഡ്് ആക്രമണത്തിന് ഇരയായവരെ നേരിൽ കണ്ടിരുന്നു. മൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മുഖത്ത് ആസിഡ് ഒഴിച്ച കുഞ്ഞുങ്ങളെ കണ്ടു. രണ്ട് പെൺകുട്ടികളായിരുന്നു അയാൾക്ക്. കൊല്ലാൻ വേണ്ടിയായിരുന്നു ചെയ്തത്. എന്നാൽ ഒരാൾ മരിച്ചു പോയി. ഒരാളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. അമ്മയുടെ ശരീര ഭാഗത്തും പൊളളലേറ്റിരുന്നു. എന്നാൽ ഇതുവരെ ആ ഭർത്താവിനെ വിട്ടു പോകാൻ സമൂഹം അവരെ അനുവദിച്ചിരുന്നില്ല.

  English summary
  parvathy say about accid attack incident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X