ഞാൻ ഒരു പുരുഷ വിരോധിയല്ല!! തന്റെ ജീവതിത്തിലെ ആദ്യ ഫെമിനിസ്റ്റിനെ കുറിച്ച് പാര്‍വതി

ഞാൻ ശബ്ദമുയർത്തുന്നത് പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിനോടാണെന്നും പാർവതി പറഞ്ഞു

നടി പാർവതിയെ ചിലർ പുരുഷവിരോധിയായിട്ടാണ് സമൂഹത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അടിച്ചമർത്തലുകൾക്കെതിരെ ശബ്ദം ഉയർത്തിയതു കൊണ്ടാകും പാർവതിയ്ക്ക് ചിലപ്പോൾ ഈ ഒരു ലേബൽ ലഭിച്ചത്. എന്നാൽ തന്റെ ഫെമിനസത്തെ കുറിച്ചും തന്റെ നിലപാടുകളെ കുറിച്ചും താരം തുറന്നു പറയുകയാണ്. ചുലർ ചിത്രീകരിക്കും പോലെ താനൊരു പുരുഷ വിരോധിയല്ലെന്ന് താരം വെളിപ്പെടുത്തി. ഞാൻ ശബ്ദമുയർത്തുന്നത് പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിനോടാണെന്നും പാർവതി പറഞ്ഞു. ഗൾഫ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറ‍ഞ്ഞത്.

parvathy

തൻറെ ജീവിതത്തിൽ ഓട്ടോറെ പുരുഷന്മാർ തന്നെ സ്വാധിനിച്ചിട്ടുണ്ട്. അവരെ റോൾമോഡലാക്കിയിട്ടുമുണ്ട്. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ അച്ഛനും സഹോദരനുമാണെന്നും താരം പറഞ്ഞു. താൻ ജീവിതത്തിൽ ആദ്യമായി കണ്ട ഫെമിനിസ്റ്റ് തന്റെ അച്ഛനാണെന്നും താരം കൂട്ടിച്ചേർത്തു. എന്നാല്‍ അദ്ദേഹത്തിന് ഇപ്പോഴും അറിയില്ല താനൊരു ഫെമിനിസ്റ്റാണെന്ന്. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തയാണ് അദ്ദേഹമെന്നും.' പാര്‍വതി പറഞ്ഞു.

അതേസമയം തനിയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ ഒരിക്കലും തന്നെ ഭയപ്പെടുത്തുന്നില്ല. എന്റെ സുഹൃത്തുക്കളും ബന്ധുക്കളും കുടുംബത്തിലുളളവരും ഇതോർത്ത് വല്ലാതെ ഭയക്കുന്നുണ്ട്. എന്നാൽ അവർക്ക് ഒരു കാര്യമറിയാം. തിന്മയ്ക്ക് നേരെ താൻ ഒരിക്കലും കണ്ണുകൾ അടയ്ക്കില്ലെന്ന്. അതിനെതിരെ പ്രതികരിക്കുക തന്നെ ചെയ്യും. ഉറങ്ങിക, ആഹാരം കഴിക്കുക എന്നതു പോലെ പ്രധാനപ്പെട്ടതാണ് തനിയ്ക്ക് സത്യം എന്നും പാർവതി പറ‍ഞ്ഞിരുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X