ശ്രിന്ദയുടെ മുടി തിന്നുകയാണോ പാര്‍വതി! രസകരമായ ക്യാപ്ഷനുമായി പാര്‍വതിയുടെ പുതിയ ഫോട്ടോസ്
ഇടക്കാലത്ത് നടി പാര്‍വ്വതി സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നിന്നിരുന്നു. നടിയ്‌ക്കെതിരെ വ്യാപകമായി സൈബര്‍ ആക്രമണങ്ങള്‍ വന്നതിന് പിന്നാലെയാണ് അത്തരമൊരു നീക്കത്തിന് പിന്നില്‍. എന്നാല്‍ നടി വീണ്ടും സജീവമായി എത്തിയതോടെ രസകരമായ ഫോട്ടോസും വീഡിയോസുമായിരുന്നു പുറത്ത് വന്ന് കൊണ്ടിരുന്നത്. ഇപ്പോഴിതാ സമാനമായൊരു ചിത്രം എത്തിയിരിക്കുകയാണ്.
ഇത്തവണ പാര്‍വതി മാത്രമല്ല നടിമാരായ ശ്രിന്ദയും മാളവിക മോഹനും ചിത്രത്തിലുണ്ടായിരുന്നു. ഈ ക്യൂട്ടീസുമായി കെട്ടിപിടുത്തം തെറാപ്പി നടത്തിയപ്പോള്‍. ഞാന്‍ നിങ്ങളുടെ മുടി തിന്നപ്പോഴാണോ ശ്രിന്ദ ചിരിക്കാന്‍ തോന്നിയത്. ഒപ്പം മാളവിക മോഹനും ഞാനും 2019 ല്‍ നേരത്തെ തന്നെ അടി കഴിഞ്ഞിരിക്കുകയാണെന്നും പാര്‍വതി പറയുന്നു.

ഉയരെ, വൈറസ് എന്നീ സിനിമകളായിരുന്നു കഴിഞ്ഞ വര്‍ഷം പാര്‍വതിയുടെതായി തിയറ്ററുകളിലേക്ക് എത്തിയത്. രണ്ട് സിനിമകളും പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നതിനാല്‍ പാര്‍വതി ഏറെ ശ്രദ്ധ നേടി. ഇനി സിദ്ധാര്‍ഥ് സംവിധാനം ചെയ്യുന്ന വര്‍ത്തമാനം എന്ന സിനിമയുടെ തിരക്കുകളിലാണ് പാര്‍വതി. പിന്നാലെ രാചിയമ്മ, എന്ന ചിത്രവും തമിഴില്‍ മറ്റൊരു സിനിമ കൂടി വരാനിരിക്കുന്നു.


Click it and Unblock the Notifications