ചാക്കോച്ചനൊപ്പമുളള ആ രംഗം എന്റെ സ്വപ്‌ന സാക്ഷാത്കാരം! അത് കണ്ട് കൂട്ടുകാര്‍ക്കെല്ലാം അസൂയ തോന്നി
അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഇഷ്ടതാരമായ നടനാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. അനിയത്തിപ്രാവിലെ സുധിയും മിനിയുമായി മികച്ച പ്രകടനമാണ് ചാക്കോച്ചനും ശാലിനിയും കാഴ്ചവെച്ചത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ പ്രണയചിത്രം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. അനിയത്തിപ്രാവിന് പിന്നാലെ നിരവധി ആരാധകരെയാണ് കുഞ്ചാക്കോ ബോബന് ലഭിച്ചത്.
അനിയത്തിപ്രാവ് പോലുളള പ്രണയചിത്രങ്ങിലൂടെയാണ് മലയാള സിനിമയുടെ എവര്‍ഗ്രീന്‍ റൊമാന്റിക്ക് ഹീറോയായി ചാക്കോച്ചന്‍ മാറിയത്. ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കാറുളളത്. അതേസമയം കുഞ്ചാക്കോ ബോബനെയും അനിയത്തിപ്രാവ് സിനിമയെയുംകുറിച്ച് നടി പാര്‍വതി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചാക്കോച്ചനോടുളള ഇഷ്ടം പാര്‍വതി തുറന്നുപറഞ്ഞത്. ടേക്ക് ഓഫ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി മലയാളത്തില്‍ ഒന്നിച്ച് അഭിനയിച്ചത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.

അനിയത്തിപ്രാവ് ഇറങ്ങിയ സമയത്ത് തനിക്ക് ഏട്ട് വയസായിരുന്നുവെന്ന് പാര്‍വതി പറയുന്നു. ഇപ്പോള്‍ ഇരുപത് വര്‍ഷത്തിലധികമായി ചിത്രം പുറത്തിറങ്ങിട്ട്. അന്നും ഇന്നും അദ്ദേഹത്തെ കണ്ടാല്‍ ഒരു പതിനെട്ടുകാരനെ പോലെയാണ് തോന്നുക. എന്നെ കണ്ടാല്‍ 35ഉം 60 വയസുളള ആളെ പോലെ. അന്ന് അനിയത്തിപ്രാവ് കണ്ട് ഓ പ്രിയേ പാട്ടും, ഒരു രാജമല്ലി പാട്ടുമൊക്കെ മനസില്‍ തന്നെ നില്‍ക്കുന്ന സമയമായിരുന്നു.
Recommended Video

ഏത് ചെക്കന്മാരെ കണ്ടാലും അത് ചാക്കോച്ചനെ പോലെ ഉണ്ടോ എന്നായിരുന്നു അന്ന് നോക്കിയിരുന്നത്. ഏട്ട് ഒമ്പത് വയസ് മുതല്‍ അങ്ങനെയൊരു ശീലമുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ സെറ്റില്‍ കണ്ടുമുട്ടിയ സമയത്തൊന്നും അനിയത്തിപ്രാവ് സിനിമയെ കുറിച്ചൊന്നും മനസില്‍ വന്നിരുന്നില്ല. രണ്ട് പേരും അഭിനയിക്കാനായി വന്നിരിക്കുന്നു. ഞങ്ങളുടെ ജോലി ചെയ്യുന്നു.

ചാക്കോച്ചനൊക്കെ പക്ക പ്രൊഫഷണലിനെ പോലെ. എന്നാല്‍ അന്ന് ഞങ്ങള്‍ക്ക് ഒരു ഇന്റിമേറ്റ് സീന്‍ ടേക്ക് ഓഫില്‍ ചെയ്യേണ്ടി വന്നിരുന്നു. അപ്പോഴാണ് എനിക്ക് പെട്ടെന്ന് ഒരു കാര്യം മനസില്‍ വന്നത്. അപ്പോള്‍ ഞാന്‍ ചാക്കോച്ചനോട് പറഞ്ഞു. എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായ നിമിഷമാണിത്. കാരണം അന്നത്തെ കാലത്തെ ഫാന്റസി പുരുഷനാണ് ചാക്കോച്ചന്‍.

അപ്പോ ഞാന്‍ അദ്ദേഹവുമായി ഒരു ഇന്റിമേറ്റ് സീന്‍ ചെയ്യുന്നു. എനിക്ക് വളരെ സന്തോഷം തോന്നി. സ്വപ്‌നം യാഥാര്‍ത്ഥമായ നിമിഷം പോലെയായിരുന്നു അത്. ഞാന്‍ ചാക്കോച്ചനൊപ്പമുളള ചിത്രങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ അയച്ചുകൊടുത്തു. അന്ന് ചില സുഹൃത്തുക്കള്‍ക്കെല്ലാം എന്റെ കാര്യത്തില്‍ ചെറുതായി അസൂയ തോന്നി. പാര്‍വതി പറഞ്ഞു.


Click it and Unblock the Notifications