എല്ലാം മനസിലാകുന്നുണ്ട്, അന്ധവിശ്വാസമാകാം, പക്ഷെ ജാതകത്തിൽ പറയുന്നത്: പിസി ജോർജ്

മലയാള സിനിമാ ലോകത്ത് ജ​ഗതി ശ്രീകുമാറിന്റെ വിടവ് നികത്താൻ മറ്റൊരു നടനും സാധിച്ചിട്ടില്ല. 2012 ലുണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റിയ ജ​ഗതി ഇപ്പോഴും ചികിത്സയിലാണ്. ജ​ഗതിയെക്കുറിച്ച് മകൾ പാർവതി ഷോൺ പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. അച്ഛൻ ആരോ​ഗ്യത്തോടെയിരുന്ന കാലത്ത് വിശേഷ ദിവസങ്ങളെല്ലാം കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നെന്ന് പാർവതി ഷോൺ പറയുന്നു. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർവതി ഷോൺ.

ഞങ്ങളു‌ടെ കുട്ടിക്കാലത്ത് ഓണവും ക്രിസ്മസുമെല്ലാം ആഘോഷമാണ്. സിനിമയിലാണെങ്കിലും തിരക്ക് മാറ്റി വെച്ച് ആ ദിവസം ഓടി വരും. പപ്പയുണ്ടായിരുന്നപ്പോൾ‌ വർഷത്തിലൊരിക്കൽ വേൾഡ് ടൂർ പോകുമായിരുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുന്ന ആളായിരുന്നു. എനിക്ക് രണ്ട് മക്കളാണ്. സഹോദരനും രണ്ട് മക്കൾ. ഇവരൊക്കെ ഒന്ന് വലുതായപ്പോഴേക്കും ആ ഗോൾഡൻ ടെെം കുറഞ്ഞു. അങ്ങനെ ചെറിയ മിസിം​ഗ് ഉണ്ട്. അവി‌ടത്തെ ​ഗ്രാന്റ് ഫാദറിന്റെ പല കാര്യങ്ങളും മക്കൾ മിസ് ചെയ്യുന്നുണ്ടെന്ന് പാർവതി ഷോൺ പറയുന്നു.

Parvathy Shone  Jagathy Sreekumar  PC George

ജ​ഗതിയെക്കുറിച്ച് പാർവതിയുടെ ഭർതൃപിതാവ് പിസി ജോർജും സംസാരിച്ചു. മകന്റെ കല്യാണത്തിന് മുമ്പേ എനിക്കദ്ദേഹവുമായി വലിയ അടുപ്പമുണ്ട്. ഞാൻ സിനിമയിലെ ആരുമായും അങ്ങനെ അടുക്കാറില്ല. പക്ഷെ ഇദ്ദേഹവുമായി എങ്ങനെയോ അടുപ്പമായി. എറണാകുളത്തെ അരിസ്റ്റോ ഹോട്ടലിൽ പുള്ളി നിത്യസന്ദർശകനായിരുന്നു. അവിടെ വെച്ചാണ് ഞങ്ങൾ സംസാരിച്ചത്.

ഇവിടെ വന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്. ജ​ഗതി കാരണം അപകടമുണ്ടായ റോഡ് നന്നായി. ഞാനവിടെ പോയിരുന്നു. അവിടെ എങ്ങനെ അപകടമുണ്ടാകാതിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. അത്രയും മോശം സംവിധാനമായിരുന്നു അവിടെ. ഇത് പോലെയൊരു മഹാനടന് അപകടമുണ്ടായത് അതീവ ദുഖകരമാണ് എന്നല്ലാതെ എന്താണ് പറയുക. ഇപ്പോൾ നമ്മൾ പറയുന്നതെല്ലാം അദ്ദേഹത്തിന് മനസിലാകും. പുള്ളിയുടെ ജാതകത്തിൽ ഇനിയും സംസാരിക്കുമെന്നാണ് ചിലർ പറയുന്നത്. ചിലപ്പോൾ അന്ധവിശ്വാസമാകാം. നല്ലതാകും. എന്തായാലും അങ്ങനെ സംഭവിക്കട്ടെയെന്നാണ് പ്രാർത്ഥനയെന്നും പിസി ജോർജ് പറഞ്ഞു.

ഷൂട്ടിംഗ് സെറ്റിലേക്ക് പോകവെ ജഗതി സഞ്ചരിച്ച കാർ അപകടത്തിൽ പെടുന്നത്. കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപമുള്ള പാണമ്പ്രയിലെ വളവിൽ വെച്ചായിരുന്നു അപകടം. നടൻ സഞ്ചരിച്ച കാർ ഡിവെെഡറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്നു നടൻ. സംസാര ശേഷിയുൾപ്പെടെ നഷ്ടപ്പെട്ട സാഹചര്യത്തിലാണിപ്പോൾ. ജഗതി സിനിമകളിൽ നിറഞ്ഞ് നിന്ന ഒരു കാലഘട്ടം മോളിവുഡിൽ ഉണ്ടായിരുന്നു. ചട്ടമ്പിക്കല്യാണി എന്ന സിനിമയിലാണ് ജഗതി ശ്രീകുമാർ ആദ്യമായി അഭിനയിക്കുന്നത്. അടൂർ ഭാസിയുടെ ശിങ്കിടിയായ പയ്യന്റെ വേഷം ആയിരുന്നു ഇത്. ചിലർക്ക് ജഗതി അങ്ങേയറ്റം പ്രൊഫഷണലായ നടൻ ആയിരുന്നെങ്കിൽ ചിലർക്ക് ജഗതി മുൻശുണ്ഠിക്കാരൻ ആയിരുന്നു. പലപ്പോഴും നടൻ വിവാദത്തിലുമായിട്ടുണ്ട്.

More from Filmibeat

Read more about: jagathy sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X