ഇനിയെന്തെങ്കിലും വന്നാൽ നീ തന്നെ നോക്കണം, വിവാഹ സമയത്ത് അച്ഛൻ എന്നോട് പറഞ്ഞത്: പാർവതിയുടെ വാക്കുകൾ

അപകടത്തിൽ പരിക്ക് പറ്റിയ ശേഷം അഭിനയ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ് ഏറെക്കാലമായി നടൻ ജ​ഗതി ശ്രീകുമാർ.സിനിമകളിൽ കോമഡി വേഷങ്ങളാണ് കൂടുതലും ചെയ്തതെങ്കിലും ജീവിതത്തിൽ ജ​ഗതി ​ഗൗരവക്കാരനാണ്. ജ​ഗതിയുടെ മകളാണ് പാർവതി ഷോൺ. രാഷ്ട്രീയ നേതാവ് ഷോൺ ജോർജിനെയാണ് പാർവതി വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. രണ്ട് മതസ്ഥരായിരുന്നു ഇവർ. വിവാഹത്തോടനുബന്ധിച്ച് പാർവതി ക്രിസ്തു മതത്തിലേക്ക് മാറി.

നിരന്തരം മാനസീക പീഡനം, എങ്ങനെ സുഹൃത്തായി കാണും?; 'പെൺമക്കളെ കൂട്ടുപിടിച്ച് ദിലീപും മനോജും ചെയ്തത് ഒരേ കാര്യം'

വിവാഹക്കാര്യം പറഞ്ഞപ്പോഴുള്ള അച്ഛന്റെ പ്രതികരണത്തെക്കുറിച്ച് പാർവതി ഷോൺ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേ‌ടുന്നത്.
നല്ലതിനെ സപ്പോർട്ട് ചെയ്യും. തെറ്റാണെങ്കിൽ പ്രത്യാഘാതം നേരിടണമെന്നാണ് പപ്പയുടെ രീതി. പഠിത്തം നിർബന്ധമായിരുന്നു. കല്യാണം സ്വന്തം സ്വാതന്ത്രമാണെന്ന് പറഞ്ഞു. കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോൾ തന്നെ അദ്ദേഹം അം​ഗീകരിച്ചു. പക്ഷെ ഇനിയെന്തെങ്കിലും വന്നാൽ നീ നേരിടണം എന്നും പറഞ്ഞു. അതുകൊണ്ട് തന്നെ തന്റെ വിവാഹ ജീവിതം നന്നായി പോകുന്നെന്നും പാർവതി അന്ന് പറഞ്ഞു.

Parvathy Shone

വിവാഹ സമയത്ത് പാർവതിക്ക് മതം മാറേണ്ട സാഹചര്യം വന്നെങ്കിലും പിന്നീട് ആ തെറ്റ് തിരുത്തിയെന്ന് ഷോൺ ജോർജ് പിന്നീടൊരിക്കൽ പറഞ്ഞിട്ടുണ്ട്. പാർവതി എന്റെ കൂടെ പള്ളിയിൽ വരാറുണ്ട്. തിരുവനന്തപുരത്ത് പോകുമ്പോൾ രാവിലെ അവളെ അമ്പലത്തിൽ ഞാൻ കൊണ്ട് വിടാറുണ്ട്. കാരണം നമ്മുടെ വിശ്വാസമെന്നത് ജനിച്ചപ്പോൾ മുതൽ കണ്ടും കേട്ടും വളരുന്നതാണ്. അവൾ സ്നേഹിച്ചത് എന്നെയല്ലേ. എനിക്ക് ആ തിരിച്ചറിവ് വരാൻ കുറച്ച് വെെകി.

പിന്നീട് എല്ലാ സ്വാതന്ത്ര്യവും ഞാൻ കൊടുത്തു. ​ഗുരുവായൂർ ഒഴിച്ച് ബാക്കി എല്ലായിടത്തും പോകാറുണ്ട്. ​ഗുരുവായൂരിൽ പോയി ഇനിയൊരു വിവാ​ദം വേണ്ടെന്ന് കരുതിയിട്ടാണ്. അതേസമയം മതം മാറണമെന്ന് ആദ്യം പറഞ്ഞത് പാർവതിയുടെ പിതാവ് ജ​ഗതി ശ്രീകുമാറാണെന്നും ഷോൺ ജോർജ് പറഞ്ഞിട്ടുണ്ട്. എന്റെയും പിസി ജോർജിന്റെയും കാലം കഴിയും, എന്റെ മകൾ മരിക്കുമ്പോൾ അവളുടെ ഭർത്താവിനും കുട്ടികൾക്കും ഒപ്പമല്ലാതെ അവൾ മറ്റൊരിടത്ത് അടക്കപ്പെടുമോ എന്നൊരു ചോദ്യം ചോദിച്ചു. അങ്ങനെ മതം മാറണമെന്ന തീരുമാനം എടുത്തു. ഇന്ന് അവളുടെ വിശ്വാസങ്ങളുടെ ഭാ​ഗമായി തന്റെ വിശ്വാസവും മാറിയെന്നും ഷോൺ ജോർജ് അന്ന് പറഞ്ഞു.

കേൾക്കുന്നത് മനസിലാകുമെങ്കിലും സംസാര ശേഷി നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ജഗതി ശ്രീകുമാർ ഇന്ന്. വീൽ ചെയറിൽ ഇദ്ദേഹത്തെ അടുത്ത കാലത്തായി പൊതുവേദികളിൽ എത്തിക്കാറുണ്ട്. 2012 മാർച്ച് മാസത്തിലാണ് ഷൂട്ടിംഗ് സെറ്റിലേക്ക് പോകവെ ജഗതി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപമുള്ള പാണമ്പ്രയിലെ വളവിൽ വെച്ചായിരുന്നു അപകടം. നടൻ സഞ്ചരിച്ച കാർ ഡിവെെഡറിൽ ഇടിച്ചു. മറ്റൊരു ബന്ധത്തിൽ ശ്രീലക്ഷ്മി എന്ന മകളും ജ​ഗതിക്കുണ്ട്. ശ്രീലക്ഷ്മിയും ഇന്ന് വിവാഹ ജീവിതം നയിക്കുകയാണ്. ജ​ഗതി ശ്രീകുമാർ ശ്രീലക്ഷ്മി എന്നെരു മകൾ തനിക്കുണ്ടെന്ന് ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു.

More from Filmibeat

Read more about: parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X