തനിക്ക് അവസരങ്ങള്‍ നിഷേധിച്ചാല്‍ അത് സൃഷ്ടിക്കപ്പെടും, നടി പാര്‍വ്വതി സിനിമ സംവിധായികയാവുന്നു!
അടുത്ത കാലത്ത് മലയാള സിനിമയില്‍ വലിയ തരംഗമുണ്ടാക്കിയ നടിയാണ് പാര്‍വ്വതി. അഭിനയിക്കുന്ന സിനിമകളെല്ലാം ഹിറ്റായി തുടങ്ങിയതോടെ പാര്‍വ്വതിയുടെ കരിയര്‍ മാറി മറിഞ്ഞു. വളരെ കുറച്ച് സിനിമയിലൂടെ തന്നെ മുന്‍നിര നായികമാരുടെ ലെവലിലേക്ക് ഉയര്‍ന്ന പാര്‍വതിയെ തേടി ഒത്തിരി അംഗീകാരങ്ങളും എത്തിയിരുന്നു. എന്നാല്‍ മെഗാസ്റ്റാറിനെ കുറിച്ച് നടത്തിയൊരു പരാമര്‍ശത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളായിരുന്നു നടിയ്ക്ക് കേള്‍ക്കേണ്ടി വന്നത്. സിനിമയിലേക്കുള്ള അവസരങ്ങള്‍ നിഷേധിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി.
തനിക്ക് അവസരങ്ങള്‍ നിഷേധിച്ചാല്‍ അവ സൃഷ്ടിക്കപ്പെടുമെന്ന് തുറന്ന് പറയുകയാണ് പാര്‍വ്വതിയിപ്പോള്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. എനിക്ക് അവസരങ്ങള്‍ നഷ്ടമാകുന്നുണ്ടായിരിക്കാം. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഞാന്‍ തന്നെ അവസരങ്ങള്‍ സൃഷ്ടിക്കും. പണ്ടത്തെ പോലെയല്ല. ഈ പറയുന്ന ഒരു ആണിനും പെണ്ണിനും ആര്‍ക്കും വേണ്ടിയും കാത്തിരിക്കേണ്ട ആവശ്യമില്ല. അതായത് സിനിമയോ കലയോ ആരുടെയും സ്വത്തായി മാറ്റിവച്ചിട്ടുള്ളതല്ല. അങ്ങനെയുള്ള ചിന്ത മണ്ടത്തരമാണ്.

അവസരങ്ങള്‍ നഷ്ടപ്പെടുന്നത് കഴിഞ്ഞ കൊല്ലം വളരെയധികം ബാധിച്ചിട്ടുണ്ട്. അതെന്റെ കാര്യത്തില്‍ മാത്രമല്ല. ഞാന്‍ പലപ്പോഴും പറയുന്ന കാര്യമാണ്. ഞാന്‍ പ്രിവിലേജ്ഡ് ആയിട്ടുള്ള ആളാണ്. ഇത് പറയുമ്പോഴും ഞാന്‍ ആ പ്രിവിലേജില്‍ നിന്ന് കൊണ്ടാണ് പറയുന്നത്. ഡബ്ല്യൂസിസി യിലെ അംഗങ്ങള്‍ക്ക് പുറമേ നമ്മളെ പിന്തുണച്ചു എന്നതിന്റെ പേരില്‍ സിനിമ നഷ്ടപ്പെട്ടിട്ടുള്ള സ്ത്രീകളും പുരുഷന്മാരുമുണ്ട്. കാരണം ഇവിടെ ചില ഗ്യാങ്ങുകള്‍ ഉണ്ടെന്നും പാര്‍വതി പറയുന്നു.
അഭിനയത്തിന് പുറമേ സിനിമ സംവിധാനം ചെയ്യാനും നിര്‍മ്മിക്കാനുമുള്ള തയ്യാറെടുപ്പുകളും പാര്‍വ്വതി നടത്തുന്നുണ്ട്. ഉയരെ എന്ന ചിത്രമാണ് അടുത്തതായി പാര്‍വ്വതിയുടേതായി വരാനിരിക്കുന്നത്. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന വൈറസ്, സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം എന്നീ സിനിമകളാണ് പാര്‍വതിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.


Click it and Unblock the Notifications