പാര്‍വ്വതിയുടെ സംവിധാനം! നായകനാവുന്നത് ആസിഫ് അലി, നായികമാരോ? വെളിപ്പെടുത്തലുമായി നടി

പൃഥ്വിരാജിനൊപ്പം അഭിനയിച്ച കൂടെ യ്ക്ക് ശേഷം നടി പാര്‍വ്വതി ചെറിയൊരു ഇടവേള എടുത്തിരുന്നു. മമ്മൂട്ടി ചിത്രത്തിനെ പരാമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് നടി ഇരയായിരുന്നു. ഒടുവില്‍ ഉയരെ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. സിനിമയിലെ പല്ലവി എന്ന കഥാപാത്രത്തിന് ഗംഭീര കൈയടിയായിരുന്നു ലഭിച്ചത്. പുതിയ ചിത്രങ്ങളിലൂടെ സജീവമായി കൊണ്ടിരിക്കവേയാണ് പാര്‍വ്വതിയും സംവിധായികയാവുന്നു എന്ന വാര്‍ത്ത വന്നത്.

parvathy

ഇപ്പോഴിതാ സ്വകാര്യ എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായികയാവുന്നതിനെ കുറിച്ച് പാര്‍വ്വതി പറഞ്ഞിരിക്കുകയാണ്. തന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്നും പാര്‍വ്വതി പറയുന്നു. നടി റിമ കല്ലിങ്കലിനൊപ്പം ചേര്‍ന്ന് അത്തരമൊരു സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പാര്‍വ്വതി വ്യക്തമാക്കി. സംവിധാനം ചെയ്യുന്ന കന്നിച്ചിത്രത്തില്‍ ആരായിരിക്കും നായകന്‍ എന്നുള്ള ചോദ്യത്തിനും പാര്‍വ്വതി മറുപടി പറഞ്ഞു. ആസിഫ് അലിയെ നായകനായി അവതരിപ്പിക്കാനാണ് ഇഷ്ടം.

നായിക ആവുന്നതിനായി ഒരുപാട് നടിമാര്‍ പട്ടികയിലുണ്ടെന്നും എന്നാല്‍ ദര്‍ശന രാജേന്ദ്രന്‍, നിമിഷയുമായിരിക്കും നായികമാരാവാന്‍ സാധ്യതയെന്നും പാര്‍വ്വതി പറയുന്നു. പാര്‍വ്വതിയുടെ ഉയരെ യില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ആസിഫ് അലിയായിരുന്നു. പിന്നാലെ എത്തിയ വൈറസിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് റിലീസിനെത്തിയ ടേക്ക് ഓഫ് എന്ന ചിത്രത്തിലും പാര്‍വ്വതിയും ആസിഫുമായിരുന്നു. പാ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X