twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്നെ ആരും കാണണ്ടെന്നൊക്കെ തോന്നും! സൈബര്‍ ആക്രമണം വന്ന സമയത്തെ കുറിച്ച് പാര്‍വതി!!

    |

    ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടി പാര്‍വ്വതി സോഷ്യല്‍ മീഡിയയിലും സിനിമകളിലും സജീവമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റാഗ്രാമിലേക്ക് നടി തിരിച്ച് വന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം പാര്‍വതിയുടേതായി ആദ്യം റിലീസിനെത്തുന്നത് ഉയരെ എന്ന ചിത്രമാണ്. തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളും അതിന് നടിയ്ക്ക് പ്രചോദനമായി മാറിയത് അച്ഛനും അമ്മയുമാണെന്ന് പറഞ്ഞിരിക്കുകയാണ്. ഉയരെയുടെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികളുമായി സംസാരിക്കവേയാണ് നടി ഇക്കാര്യം പറഞ്ഞത്.

    സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് നടി തുറന്നടിച്ചിരിക്കുകയാണ്. എത്രത്തോളം തമ്മില്‍ കണക്ട് ചെയ്യാന്‍ കഴിയുന്നുണ്ടെന്ന് പറഞ്ഞാലും ഒരു സെന്‍സ് ഓഫ് സോഷ്യല്‍ കോണ്‍ട്രാക്ട് ഉണ്ട്. മാന്യത. ഒരു മുറിയില്‍ നിന്ന് നമുക്ക് എന്തും പറയാമെന്നുള്ളത് ശീലിച്ച് തുടങ്ങി കഴിഞ്ഞാല്‍ അത് തുടര്‍ന്ന് പോകും. മറ്റൊരാളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതിന് മുന്‍പ് സ്വന്തം ഭാഗത്ത് എന്തെങ്കിലും പിഴവുണ്ടോ എന്ന് ചിന്തിക്കുന്ന ഒരുപാട് പേര്‍ എനിക്ക് ചുറ്റുമുണ്ട്. ഞാന്‍ അങ്ങനെ ചിന്തിക്കുന്ന ഒരാളാണ്. മറ്റൊരാള്‍ എന്നോട് പിണങ്ങി എന്നറിഞ്ഞാല്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ലെന്നും പാര്‍വ്വതി പറയുന്നു.

    parvathy

    സൈബര്‍ ആക്രമണം നേരിട്ടപ്പോള്‍ ഞാനൊരു നാല് മാസത്തേക്ക് മാറി നിന്നു. ചില സമയത്ത് ഒന്ന് ഒളിക്കാന്‍ തോന്നും. ചില സമയത്ത് മാറി നില്‍ക്കാനും എന്നെ ആരും കാണണ്ടെന്നുമൊക്കെ തോന്നും. അതൊക്കെ മനുഷ്യ സഹജമായ കാര്യങ്ങളാണ്. അച്ഛനും അമ്മയും ജീവിച്ച് കാണിച്ച് തന്ന പാഠങ്ങളാണ്. ഇത്തരം അനുഭവങ്ങളുണ്ടാകുമ്പോള്‍ പ്രയോജനപ്പെടുത്തുന്നതെന്നും പാര്‍വതി പറയുന്നു. എനിക്ക് മാതാപിതാക്കളാണ് ഇന്‍സ്പിരേഷന്‍. അച്ഛനാണ് ഏറ്റവും കൂടുതല്‍ ഇന്‍സ്‌പൈര്‍ ചെയ്തതെന്ന് മനസിലാക്കാന്‍ വൈകിയെന്നും നടി പറയുന്നു.

    ആസിഫ് അലി, ടൊവിനോ തോമസ് എന്നിവര്‍ക്കൊപ്പം ഉയരെ എന്ന ചിത്രത്തിലും സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വര്‍ത്തമാനത്തിലും പാര്‍വതിയാണ് നായികയാവുന്നത്. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന വൈറസിലും പാര്‍വ്വതിയുടെ സാന്നിധ്യമുണ്ട്.

    English summary
    Parvathy talks about her family support
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X