മകള്‍ സ്വപ്നം കാണുന്നതില്‍ ഭയപെടാതിരുന്നവര്‍! തന്റെ അംഗീകാരങ്ങള്‍ക്ക് പിന്നില്‍ ഇവരാണെന്ന് പാര്‍വതി
നോട്ട് ബുക്കിലെ ചെറിയ കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളായി മാറിയ താരമാണ് പാര്‍വതി തിരുവോത്ത്. 2017 മുതല്‍ നിരവധി പുരസ്‌കാരങ്ങളായിരുന്നു പാര്‍വതിയെ തേടി എത്തിയിരുന്നത്. ശക്തമായ നിലപാടുകളും അഭിപ്രായങ്ങളുമാണ് മറ്റുള്ളവരില്‍ നിന്നും പാര്‍വതിയെ വേറിട്ട് നിര്‍ത്തുന്നത്. ചില പരാമര്‍ശങ്ങളുടെ പേരില്‍ വന്‍ സൈബര്‍ ആക്രമണം വരെ പാര്‍വതിയ്ക്ക് നേരിടേണ്ടി വന്നിരുന്നു.
ഇപ്പോഴിതാ പാര്‍വ്വതി ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടൊരു ചിത്രം തരംഗമാവുകയാണ്. നടിയുടെ അച്ഛനും അമ്മയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. 'മകള്‍ സ്വപ്നംകാണുന്നതില്‍ ഭയപെടാതിരുന്ന ഇവരുടെ ധൈര്യം കൂടിയാണ് ഞാനും എന്റെ സിനിമകളും എനിക്ക് ലഭിച്ച അംഗീകാരങ്ങളും' എന്നും പറഞ്ഞായിരുന്നു പാര്‍വതി ഫോട്ടോ പങ്കുവെച്ചത്. മിസ് കുമാരി പുരസ്‌കാരം വാങ്ങാനെത്തിയതായിരുന്നു പാര്‍വതി.

ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മിസ് കുമാരി പുരസ്‌കാരമാണ് പാര്‍വതിയ്ക്ക് ലഭിച്ചിരിക്കുന്നത്. 33,333 രൂപയുടെ പുരസ്‌കാരം കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വെച്ചാണ് സമ്മാനിച്ചത്. പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയില്‍ നിന്നും നടി ഏറ്റുവാങ്ങി. നീലക്കുയിലെ നീലിയെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയ മിസ് കുമാരിയുടെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ യുവപ്രതിഭാ പുരസ്‌കാരം വിതരണം ചെയ്യാറുണ്ട്.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍
കോഴിക്കോട് സ്വദേശിനിയായ പാര്‍വതി തിരുവനന്തപുരത്തായിരുന്നു വളര്‍ന്നത്. പാര്‍വതിയുടെ അച്ഛനും അമ്മയും വക്കീലന്മാരാണ്. ഈ വര്‍ഷം ഉയരെ എന്ന ചിത്രത്തിലൂടെ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു നടത്തിയത്. വൈറസ് എന്ന ചിത്രത്തിലും മികവാര്‍ന്ന അഭിനയം കാഴ്ച വെച്ചു. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം എന്ന സിനിമയാണ് ഇനി വരാനിരിക്കുന്നത്.


Click it and Unblock the Notifications