കടുത്ത നിരാശയില്‍ എടുത്ത ഫോട്ടോ, പാര്‍വ്വതിയുടെ ഈ ഫോട്ടോയ്ക്ക് ഒരു പ്രത്യേകതയുണ്ട്

സോഷ്യല്‍ മീഡിയയില്‍ അത്രയൊന്നും സജീവമല്ലാത്ത നടിയായിരുന്നു പാര്‍വ്വതി തിരുവോത്ത്. വല്ലപ്പോഴുമാണ് ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമിലോ ട്വിറ്ററിലോ ഫേസ്ബുക്കിലോ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് മറ്റ് എല്ലാ താരങ്ങളെയും പോലെ സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് പാര്‍വ്വതിയും. പഴയ കാല ചിത്രങ്ങളും ചില ഫോട്ടോഷൂട്ട് ചിത്രങ്ങളും പാര്‍വ്വതി നിരന്തരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നു.

ഏറ്റവുമൊടുവില്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കഴിഞ്ഞ വര്‍ഷം താന്‍ വളരെ അധികം നിരാശയില്‍ ഇരിക്കുമ്പോള്‍ എടുത്ത ചിത്രമാണിതെന്ന് നടി പറയുന്നു. 'നിരാശയുടെ മറ്റൊരു ഘട്ടത്തില്‍ എത്തിക്കഴിഞ്ഞാല്‍ താങ്കള്‍ ഒട്ടും ശക്തനായിരിക്കില്ല' എന്ന് സാദി സ്മിത്ത് പറഞ്ഞിട്ടുണ്ട്. താനിപ്പോള്‍ ആ ഒരു അവസ്ഥയിലാണെന്നും സാദി സ്മിത്തിന്റെ വാക്കുകളോട് പൂര്‍ണമായും യോജിക്കുന്നു എന്നും പാര്‍വ്വതി പറയുന്നു.

വളരെ അധികം സങ്കടപ്പെട്ടിരിയ്ക്കുന്ന ചിത്രത്തിലും അതി മനോഹരിയാണ് പാര്‍വ്വതി എന്നാണ് ചിത്രത്തിന് ലഭിയ്ക്കുന്ന കമന്റുകള്‍. ഓര്‍മകള്‍ പലതും വേദനിപ്പിയ്ക്കുമെന്നും, ഈ ലോക്ക് ഡൗണ്‍ കാലത്ത് പലരും ഇത്തരം നിരാശയിലൂടെയാണ് കടന്ന് പോവുന്നത് എന്നും ചിലര്‍ പറയുന്നു.

parvathy

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ പാര്‍വ്വതി കന്നടയിലും തമിഴിലും ഭാഗ്യ പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ഒന്നും രക്ഷപ്പെട്ടിരുന്നില്ല. എന്നാല്‍ മരിയാന്‍ എന്ന ധനുഷ് ചിത്രത്തിന് ശേഷം പാര്‍വ്വതിയുടെ കരിയര്‍ മാറിമറിയുകയായിരുന്നു. പുതിയ ഗെറ്റപ്പ് സ്വീകരിച്ച് ബാഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയിലെത്തിയ പാര്‍വ്വതി രൂപം കൊണ്ട് മാത്രമല്ല, സംസാര രീതി കൊണ്ടും പെരുമാറ്റം കൊണ്ടും പക്വത കൊണ്ടും അഭിനയം കൊണ്ടമെല്ലാം ഏറെ മാറിയിരുന്നു.

മരിയാന്‍ എന്ന ചിത്രത്തിന് ശേഷം ഇങ്ങോട്ട് നോക്കിയാല്‍ പാര്‍വ്വതി ചെയ്ത ഒരു സിനിമ പോലും പരാജയപ്പെട്ടിട്ടില്ല. ബാഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ടേക്ക് ഓഫ്, കൂടെ, ഉയരെ, വയറസ് തുടങ്ങി ഓരോ സിനിമകളിലൂടെയും കൂടുതല്‍ പക്വതയിലെത്തുകയായിരുന്നു പാര്‍വ്വതി. ഖാരിബ് ഖാരിബ് സിഗ്‌ളേ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. അതിനിടയില്‍ എവിടെയാണ് കഴിഞ്ഞ വര്‍ഷം പാര്‍വ്വതിയ്ക്ക് നിരാശയനുഭവപ്പെട്ടത് എന്നാണ് ആരാധകരുടെ ചോദ്യം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X