പാസ്തയുണ്ടാക്കിയ കഥ പറഞ്ഞ് പാര്‍വതിയും റിമയും! കമന്‍റുമായി ഇഷ തല്‍വാറും വിജയ് യേശുദാസും!

സിനിമയ്ക്കപ്പുറത്തുള്ള സൗഹൃദമാണ് പാര്‍വതിയും റിമ കല്ലിങ്കലും തമ്മില്‍. ഇടയ്ക്കിടയ്ക്ക് ഇരുവരും ഒത്തുകൂടാറുണ്ട്. പൊതുപരിപാടികളിലും മറ്റും ഇരുവരും ഒരുമിച്ച് പങ്കെടുക്കാറുമുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നായികമാര്‍ കൂടിയാണ് ഇരുവരും. ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ഇരുവരും. ഇവര്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇറ്റാലിയന്‍ വിഭവമായ പാസ്ത മേക്കിംഗ് സെഷന് പോയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പാര്‍വതി.

ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരാധകര്‍ മാത്രമല്ല താരങ്ങളും ഇവരുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. പാസ്ത കഴിക്കാന്‍ വിളിക്കൂ, എന്‍റെ പുട്ടു കഴിവുകള്‍ ഞാന്‍ കാണിച്ചു തരാമെന്ന കമന്‍റുമായാണ് ഇഷ തല്‍വാര്‍ എത്തിയത്. അടുത്ത നാഫാ അവാര്‍ഡിന് പോകുമ്പോള്‍ പാസ്ത ഉണ്ടാക്കിത്തരുമല്ലോ അല്ലേയെന്നായിരുന്നു വിജയ്‌ യേശുദാസിന്‍റെ ചോദ്യം. നൈസ് ജോക്കെന്ന മറുപടിയായിരുന്നു പാര്‍വതി നല്‍കിയത്.

Parvathy

അമല പോള്‍, നേഹാ സക്സേന തുടങ്ങിയവരും പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായി എത്തിയിട്ടുണ്ട്. ഇവരുടെ അടുത്ത സുഹൃത്തായ സ്മൃതികിരണും പോസ്റ്റിന് കീഴില്‍ കമന്റുമായി എത്തിയിരുന്നു. ഈ തമാശ ഞാന്‍ മിസ്സ് ചെയ്തല്ലോ എന്ന കമന്റിന് ഞങ്ങളും നിന്നെ മിസ്സ് ചെയ്തുവെന്നും വേഗം വീട്ടിലേക്ക് തിരിച്ചുവരൂയെന്നുമായിരുന്നു പാര്‍വതി നല്‍കിയ മറുപടി. അഭിനയത്തിന് പുറമെ സൗഹൃദങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നവരാണ് പാര്‍വതിയും റിമയും. സുഹൃത്തുക്കളുമായി ഇടയ്ക്കിടയ്ക്ക് ഇവര്‍ ഒത്തുകൂടാറുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X