ഞാനുമായാണ് പാർ‌ട്ണർഷിപ്പ്; എല്ലാ പ്രണയവും കംപാനിയൻഷിപ്പിലെത്തണമെന്നില്ല; പ്രണയത്തെക്കുറിച്ച് പാർവതി

അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത ന‌‌ടിയാണ് പാർവതി തിരുവോത്ത്. വിവാ​ദമായ പല വിഷയങ്ങളിലും നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ നടിക്ക് കരിയറിലുണ്ടായ നഷ്ടങ്ങൾ ചെറുതല്ല. കടുത്ത സൈബർ ആക്രമണവും നേരിടേണ്ടി വന്നു. കഴിഞ്ഞ ദിവസം അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനെതിരെയുള്ള പ്രതിഷേധ സൂചകമായി ഇന്ത്യൻ ഭരണഘടനയുടെ ആമുഖം സോഷ്യൽമീഡിയയിൽ നടി പങ്കുവെച്ചു. അഭിമുഖങ്ങളിൽ മിക്കപ്പോഴും സിനിമാ, രാഷ്ട്രീയ വിഷയങ്ങളിലുള്ള തന്റെ അഭിപ്രായമാണ് പാർവതി പങ്കുവെക്കാറുള്ളത്.

ഇപ്പോഴിതാ പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പാർവതിയിപ്പോൾ. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. താനാരുമായും റിലേഷൻഷിപ്പിൽ അല്ലെന്ന് വ്യക്തമാക്കിയ പാർവതി പ്രണയത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പവും പങ്കുവെച്ചു. ഓരോരുത്തർക്കും ഓരോ തരത്തിൽ പറയുന്നതാണ് ഇഷ്ടം. ചിലർ സിം​ഗിൾ എന്ന് പറയുന്നു.

Parvathy Thiruvothu

ചിലർ സെൽഫ് പാർട്ണേർഡ് എന്ന് പറയുന്നതാണ് ഇഷ്ടം. ഞാനാണ് ഇപ്പോൾ എന്റെ പങ്കാളി. എല്ലാ ലൈഫ് അഡ്മിൻ കാര്യങ്ങളും ഞാൻ ഞാനുമായാണ് ചർച്ച ചെയ്യുന്നത്. ഒരാൾ പങ്കാളിയായാൽ അവർ ഇതിന്റെയെല്ലാം ഭാ​ഗമാകും. പക്ഷെ പ്രണയത്തിലാകുന്നത് അതിനപ്പുറമാണ്. എല്ലാ പ്രണയവും കംപാനിയൻഷിപ്പിലേക്ക് പോകണമെന്നില്ലെന്നും പാർവതി പറയുന്നു.

എനിക്ക് നല്ല പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. ചില ദിവസങ്ങളിൽ ഞാനെത്ര ഭാ​ഗ്യവതിയാണെന്ന് എനിക്ക് തോന്നും. എത്ര മാത്രം സ്നേഹിക്കുന്നു എന്നതിലും സനേഹിക്കപ്പെടുന്നതിലും. കുറച്ച് കാലമായി ഞാൻ സിം​ഗിൾ ആണ്. സെൽഫ് പാർടർണർ സ്പേസിൽ നിന്നാണ് പറയുന്നത്. പങ്കാളിയില്ലാത്തത് തനിക്കൊരു വിടവായി തോന്നിയിട്ടില്ലെന്നും പാർവതി വ്യക്തമാക്കി.

Parvathy Thiruvothu

ഇതിലേക്ക് എത്താൻ ഈ സുഹൃത്തുക്കൾ ഒരുപാട് സഹായിച്ചിട്ടുണ്ട്. കാരണം അവർ കംപാനിയൻഷിപ്പിന്റെ പല സ്റ്റേജുകളിലാണ്. ചിലർ കല്യാണം കഴിച്ചവരാണ്. ചിലർക്ക് കുട്ടികളുണ്ട്. ചിലർ ഡിവോഴ്സായി. ഞാനും രണ്ട് പേരും മാത്രമേ ഇപ്പോഴും സിം​ഗിൾ ആയിട്ടുള്ളൂ. സിം​ഗിൾ എന്ന വാക്കിന്റെ അർത്ഥം എനിക്കറിയില്ല. ഈ ജീവിതമേ എനിക്കറിയൂ. അതിഷ്ടവുമാണ്. സാധ്യതകൾ അനന്തമാണെന്നും പാർവതി പറയുന്നു.

നയീര വഹീദ് എന്ന കവയത്രിയുടെ ചില വരികളുണ്ട്. ചില ആളുകളെ കാണുമ്പോൾ നമ്മൾ വികസിക്കും. ചില ആളുകളെ കാണുമ്പോൾ നമ്മൾ ചുരുങ്ങും. അങ്ങനെയാണ് മനസിലാക്കുകയെന്നാണ് ആ വരികൾ. നമ്മുടെ ശരീരത്തെ വിശ്വസിക്കണം. ചില ആളുകളുമായി ഐ കോൺടാക്ട് വെക്കാൻ പോലും പറ്റില്ല. ഇതൊക്കെ ചെറിയ കാര്യങ്ങളായി നമ്മൾ മാറ്റി വെക്കുന്ന സംഭവങ്ങളാണ്.

ഞാൻ സെൻസറലി ഭയങ്കര സെൻസിറ്റീവ് വ്യക്തിയാണ്. അതുകൊണ്ട് തന്നെ ചില സ്ഥലത്ത് എനിക്ക് പിടികിട്ടും. ഞാൻ ചുരുങ്ങുമ്പോൾ ആർക്കെതിരെയും വിരൽ ചൂണ്ടില്ല. എന്തോയുണ്ട്, പരിഹരിക്കാനൊന്നും നിൽക്കേണ്ട. അറിഞ്ഞാൽ മതി. ഉത്തരങ്ങൾ വന്നോളും. പ്രണയത്തിൽ ഇപ്പോൾ അവിടെയാണ് താനുള്ളതെന്നും പാർവതി വ്യക്തമാക്കി. മലയാളത്തിൽ വണ്ടർ വുമൺ ആണ് പാർവതിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പാർവതി സാന്നിധ്യം അറിയിക്കുന്നുണ്ട്. തങ്കലാൻ ആണ് തമിഴിൽ പാർവതിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രമാണ് നായകൻ.

Read more about: parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X