മുൻ കാമുകനോട് ക്ഷമ ചോദിച്ചു, മൂന്നര വർഷമായി സിംഗിൾ; ഡേറ്റിംഗ് ആപ്പിലെ അനുഭവം: പാർവതി തിരുവോത്ത്
സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാത്ത നടിയാണ് പാർവതി തിരുവോത്ത്. തന്റെ റിലേഷൻഷിപ്പിനെക്കുറിച്ചോ ബ്രേക്കപ്പിനെക്കുറിച്ചോ അഭിമുഖങ്ങളിൽ പാർവതി അധികം സംസാരിക്കാറില്ല. 36 കാരിയായ പാർവതി സിംഗിൾ ജീവിതം നയിക്കുകയാണിപ്പോൾ. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. കുറച്ച് വർഷങ്ങളായി താൻ സിംഗിളാണെന്ന് പാർവതി പറയുന്നു. മൂന്നരവർഷമായി ഞാൻ പ്രണയത്തിലാണ്. നാല് മാസം മുമ്പ് മൂന്ന് ഡേറ്റിംഗ് ആപ്പുകളിലേക്ക് എന്നെ സുഹൃത്തുക്കൾ കൊണ്ട് വന്നു.
ആളുകളെ ഷോപ്പ് ചെയ്യുന്നത് വിയർഡ് ആണ്. ഫ്രാൻസിൽ വെച്ച് ടിൻഡറിൽ എന്റെ പ്രൊഫൈൽ പിക്ചർ വെച്ചു. എന്റെ സുഹൃത്തുമുണ്ടായിരുന്നു ഒപ്പം. ഇവിടെ വെച്ച് നിന്നെ ആരും തിരിച്ചറിയില്ലെന്ന് അവൾ പറഞ്ഞു. ഒരുപാട് മുഖങ്ങൾ കണ്ടു. ഷട്ട്ഡൗൺ ചെയ്യാൻ തോന്നി. പിന്നീട് ബംബിൾ, റായ തുടങ്ങിയ ഡേറ്റിംഗ് ആപ്പുകൾ വന്നു. ഞാൻ ഡേറ്റിംഗ് ആപ്പുകളിലുണ്ട്. ചിലപ്പോൾ അക്കൗണ്ട് സസ്പെൻഡ് ചെയ്യും. ചിലരുടെ ബയോ വായിച്ചാൽ കഥയെഴുതാം. അതേസമയം അവരെ താഴ്ത്തി കാണുകയല്ല. ചിലപ്പോൾ താനും അങ്ങനെ ബയോ വെക്കാറുണ്ടെന്നും പാർവതി തിരുവോത്ത് വ്യക്തമാക്കി.

ഇപ്പോഴത്തെ റിയാലിറ്റി ഇതാണ്. എന്നാൽ തനിക്ക് പഴയ രീതിയിൽ ഒരാളെ കണ്ടെത്താനാണിഷ്ടമെന്നും പാർവതി തിരുവോത്ത് പറയുന്നു. മുമ്പ് സ്നേഹിച്ചവരിൽ രണ്ട് പേരൊഴിച്ച് മറ്റുള്ളവരെ കാണുമ്പോൾ ഇപ്പോഴും എനിക്ക് പുഞ്ചിരിക്കാം. അവർ സന്തോഷമായിരിക്കണമെന്ന് കരുതുന്നു. കാരണം ഞാൻ സന്തോഷവതിയാണെന്നും പാർവതി തിരുവോത്ത് പറയുന്നു. ചിലപ്പോൾ ഒറ്റപ്പെടൽ തോന്നും. കെട്ടിപ്പിടിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്. ഹ്യൂമൺ ടച്ചില്ലാതെ നമ്മൾ കടന്ന് പോകുന്ന ദിവസങ്ങളുണ്ട്. അത് അൺഫെയർ ആണെന്നും പാർവതി പറയുന്നു.
താൻ മുൻകാമുകൻമാരിൽ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നയാളാണെന്നും പാർവതി വ്യക്തമാക്കി. ഒരുപാട് മെന്റൽ ഹെൽത്ത് പ്രശ്നങ്ങളിലൂടെ കടന്ന് പോയ ആളാണ് ഞാൻ. ഈറ്റിംഗ് ഡിസോർഡർ പ്രശ്നങ്ങളുള്ള ഘട്ടം എനിക്കുണ്ടായിരുന്നു. ബോഡി ഡിസ്മോർഫിയ അതിന്റെ പീക്കിലായിരുന്നു. ആ സമയത്ത് ഞാൻ വളരെ നല്ല വ്യക്തിയെ ഡേറ്റ് ചെയ്യുകയാണ്. ഇന്ന് ദേഷ്യവും വിശപ്പും ഒരുമിച്ച് വരും. വിശക്കുന്നതിന് ദേഷ്യം വരും.

അവൻ എനിക്ക് വേണ്ടി ഭക്ഷണമുണ്ടാക്കും. പക്ഷെ ഭക്ഷണത്തോടുള്ള എന്റെ ദേഷ്യം ആ റിലേഷൻഷിപ്പിനെ വിഷലിപ്തമാക്കാൻ തുടങ്ങി. ആ റിലേഷൻഷിപ്പിനെ അൺഡു ചെയ്യുകയാണെന്ന് കുറച്ച് മാസങ്ങൾക്കുള്ളിൽ മനസിലാക്കി. മറ്റാെരാളെ ജീവിതത്തിലേക്ക് കൊണ്ട് വരും മുമ്പ് ഞാൻ എന്റെ കാര്യം കുറച്ച് കൂടി ശ്രദ്ധിക്കണം. കാരണം അവർക്ക് ഒരുപാട് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടി വരും. ഒരുപാട് കാലങ്ങൾക്ക് ശേഷം ഞങ്ങൾ സംസാരിച്ചു. ഞാൻ ക്ഷമ ചോദിച്ചു.
മുൻ കാമുകൻമാരുമായി സംസാരിക്കുമ്പോൾ താൻ പണ്ട് ചെയ്ത തെറ്റുകൾക്ക് ക്ഷമ ചോദിക്കാറുണ്ട്. അത് ഹീലിംഗ് ചെയ്യുമെന്നും പാർവതി തിരുവോത്ത് വ്യക്തമാക്കി. സിനിമാ രംഗത്ത് ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. നടൻമാരുമായോ സംവിധായകരുമായോ റിലേഷൻഷിപ്പുണ്ടായിട്ടില്ല. അത് പ്ലാൻ ചെയ്ത് സംഭവിച്ചതല്ലെന്നും പാർവതി വ്യക്തമാക്കി.


Click it and Unblock the Notifications











