ആരോപണം നേരിടുന്ന അലൻസിയർക്കൊപ്പം എന്തുകൊണ്ട് അഭിനയിച്ചു? മറുപടിയുമായി പാർവതി

അഭിപ്രായങ്ങൾ തുറന്ന് പറയുന്ന പാർവതി തിരുവോത്ത് പലപ്പോഴും സിനിമാ രം​ഗത്ത് വലിയ വെല്ലുവിളികൾ നേരിട്ടുണ്ട്. എന്നാൽ ഇതെല്ലാം മറികടന്ന് മുന്നോട്ട് പോകാൻ പാർവതിക്ക് സാധിച്ചു. സിനിമാ രം​ഗത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായി തന്റെ നിലപാട് അറിയിക്കുന്ന ആളാണ് പാർവതി. അതേസമയം അടുത്തിടെ പാർവതിക്ക് നേരെ വിമർശനം വന്നു. മീ ടൂ ആരോപണം നേരിട്ട നടൻ അലൻസിയർ ലോപ്പസിനൊപ്പം ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചതായിരുന്നു കാരണം.

ഇപ്പോഴിതാ ഈ വിമർശനത്തിന് മറുപടി നൽകുകയാണ് പാർവതി തിരുവോത്ത്. ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. കലാകാരനെയും കലയെയും രണ്ടായാണ് താനിപ്പോൾ കാണുന്നതെന്ന് പാർവതി പറയുന്നു. ആർട്ടിസ്റ്റും ആർട്ടും രണ്ടായി കാണാൻ ഇപ്പോൾ എനിക്ക് പറ്റും. ചിലരുടെ സിനിമകൾ കാണാതെ എനിക്ക് ജീവിക്കാം. അവർ ചെയ്ത പ്രവൃത്തി കാരണം അവരുടെ സിനിമ കാണാതിരിക്കാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല.

Parvathy Thiruvothu

എനിക്കത് നഷ്ടമായി തോന്നുന്നില്ല. ഒരു തരത്തിൽ അത് നീതിയായി തോന്നുന്നു. പക്ഷെ അതിനർത്ഥം നിലനിൽക്കാനുള്ള അവരുടെ അവകാശം ഞാൻ സെൻസർ ചെയ്യുന്നു എന്നല്ല. പ്രൊഡ്യൂസർ ഞാനായിരുന്നെങ്കിൽ ആരോപണ വിധേയരെ കാസ്റ്റ് ചെയ്യില്ല. എന്റെ എംപ്ലോയർക്ക് ആരെ കാസ്റ്റ് ചെയ്യണമെന്നതിൽ ജോലി ചെയ്യുന്നയാളായ എനിക്ക് ഇടപെടാനാകില്ല. ഈ ചോദ്യം പ്രൊഡ്യൂസറോടാണ് ചോദിക്കേണ്ടത്. ഞാനായിരുന്നു പ്രാെഡ്യൂസറെങ്കിൽ മറുപടി നൽകും.

അപ്പോൾ ഉത്തരം തരേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. പക്ഷെ നടിയെന്ന നിലയിൽ തന്നോടിത് ചോദിക്കുന്നത് ന്യായമല്ലെന്നും പാർവതി തിരുവോത്ത് വ്യക്തമാക്കി. ഇതിൽ തീരുമാനമെടുക്കാനുള്ള പവർ എനിക്കില്ല. പക്ഷെ സംവിധായകനും പ്രൊഡ്യൂസറുമായി ഫെയറായ സംഭാഷണം നടക്കും. അവരുടെ തീരുമാനം അന്തിമമാണെങ്കിൽ എന്റെ ജോലി കുറ്റവാളി വരുന്നത് പോലെ തന്നെ വർക്കിന് വരികയും ജോലി ചെയ്ത് പോകുകയും ചെയ്യുക എന്നതാണ്.

Parvathy Thiruvothu

കാരണം നീതിക്ക് വേണ്ടി പ്രയത്നിക്കുന്ന എനിക്കല്ല കുറ്റബോധം തോന്നേണ്ടത് കുറ്റം ചെയ്തയാൾക്കാണ്. കുറ്റവാളിക്ക് ചാൻസ് ലഭിക്കുന്നത് കൊണ്ട് എനിക്ക് വർക്ക് നഷ്ടമാകുന്ന അവസ്ഥ ശരിയല്ലെന്നും പാർവതി തിരുവോത്ത് ചൂണ്ടിക്കാട്ടി.

നിലപാടുകളുടെ പേരിൽ നിരവധി അവസരങ്ങൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പാർവതി തിരുവോത്ത് അഭിമുഖത്തിൽ പറയുന്നുണ്ട്. ഉള്ളൊഴുക്ക്, മനോരഥങ്ങൾ എന്നിവയാണ് പാർവതി തിരുവോത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ വർക്കുകൾ. തമിഴിൽ തങ്കലാൻ എന്ന സിനിമയും റിലീസ് ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X