എന്തൊക്കെ അനുഭവിച്ചപ്പോഴും ഞാൻ ഇവിടെ ഉണ്ടാകേണ്ടവളാണെന്ന് ചേച്ചി തീരുമാനിച്ചു; ഉർവശിയെക്കുറിച്ച് പാർവതി

അഭിനയ മികവ് കൊണ്ട് ജനപ്രീതി നേടിയ രണ്ട് തലമുറയിലെ നായികമാരാണ് പാർവതി തിരുവോത്തും ഉർവശിയും. സൂപ്പർസ്റ്റാർ സിനിമകളിലെ നായികാ വേഷം എന്നതിനപ്പുറം മികച്ച കഥാപാത്രങ്ങൾ രണ്ട് പേരെയും തേടി വന്നു. ഇവർ രണ്ട് പേരും ഒരുമിച്ചൊരു സിനിമയിൽ എത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ഉള്ളൊഴുക്ക് എന്ന സിനിമയിലാണ് ഇവർ ഒരുമിച്ചെത്തുന്നത്. കറി ആന്റ് സയനൈഡ് ആന്റ് സയനൈഡ് എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയാണ് ഉള്ളാെഴുക്കിന്റെ സംവിധായകൻ.

ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിമാണ് ഉള്ളാെഴുക്ക്. സിനിമയെക്കുറിച്ചും ഉർവശിയെക്കുറിച്ചും സംസാരിക്കുകയാണ് പാർവതി തിരുവോത്ത്. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം. തന്നെ അത്ഭുതപ്പെടുത്തിയ നടിയാണ് ഉർവശിയെന്ന് കലാരഞ്ജിനി പറയുന്നു. അത്രയും എഫെർട്ട് എടുത്തത് കൊണ്ടാണ് ഇത്രയും വർഷം ഈ കലയെ സ്നേഹിച്ച് ഇവിടെ നിന്നത്. വേറെ എന്ത് കാര്യം നടന്നിട്ടുണ്ടെങ്കിലും ചേച്ചി എന്ത് അനുഭവിച്ചിട്ടുണ്ടെങ്കിലും ഞാൻ ഇവിടെ ഉണ്ടാവേണ്ടവളാണെന്ന് തീരുമാനിച്ച് ചേച്ചി നിന്നിട്ടുണ്ട്.

Parvathy Thiruvothu

അത് വളരെ പ്രചോദനകരമാണെന്നും പാർവതി പറഞ്ഞു. ഞാൻ കലാരഞ്ജിനി ചേച്ചിക്കൊപ്പവും കൽപ്പന ചേച്ചിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഞാൻ വളരെ എക്സൈറ്റഡായിരുന്നു. ഇങ്ങനെ ഒരു ഓഫർ വന്നപ്പോൾ ഉർവശി ചേച്ചി ആയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ഞാൻ പറഞ്ഞിരുന്നു. ചേച്ചിക്ക് മുന്നിൽ സ്റ്റാർ സ്ട്രക്കല്ല, ആക്ടേർസ് സ്ട്രക്ക് ആണ്. ചേച്ചി പക്ഷെ അതിന് അനുവദിക്കില്ല. നമ്മളെല്ലാവരും ഒരുമിച്ചല്ലേ എന്നാണ് പറയുക.

താനെന്ന ഭാവമില്ലാതെ നമ്മളെയങ്ങ് സ്നേഹിക്കുകയാണ് ചേച്ചി. നമ്മളെ ശകാരിക്കുകയും അങ്ങനെയാണ്. ചിലപ്പോൾ നമ്മുടെ വളരെ അടുത്തൊരു ഫാമിലി മെമ്പർ കൂടെ വന്നിരിക്കുന്നത് പോലെയാണെന്നും പാർവതി വ്യക്തമാക്കി. റിലീസ് ചെയ്യാനുള്ള തമിഴ്ച ചിത്രം തങ്കലാലെനക്കുറിച്ചും പാർവതി സംസാരിച്ചു. പാ രഞ്ജിത്തിന്റെ കൂടെ വർക്ക് ചെയ്യണം എന്നതാണ് താൻ ആദ്യം പരി​ഗണിച്ചത്. കാരണം അതിന് മുമ്പ് അദ്ദേഹം രണ്ട് പ്രൊജക്ടുകൾ ഓഫർ ചെയ്തിട്ടും എനിക്ക് ചെയ്യാൻ പറ്റാതെ പോയി.

Parvathy Thiruvothu  Urvashi

മൂന്നാമത്ത തവണ വിളിച്ചപ്പോഴും നോ പറഞ്ഞാൽ ഇനിയെന്നെ വിളിക്കില്ലായിരിക്കും എന്ന് കരുതി. നരേഷൻ വേണമെന്ന് പറഞ്ഞു. അദ്ദേഹത്തിന് നരേഷൻ ശീലമില്ല. സാധാരണ ക്യാരക്ടർ മാത്രം പറഞ്ഞ് കൊടുക്കുകയാണ്. എന്നിട്ടും അദ്ദേഹം സൂം കോളിൽ വന്ന് നരേഷൻ പറഞ്ഞ് തന്നു. പക്ഷെ വർക്ക് ഷോപ്പ് ന‌‌ടത്തിയപ്പോഴാണ് കഥാപാത്രത്തിന്റെ ആഴം മനസിലാക്കിയത്. ​ഗം​ഗമ്മാൾ എന്നാണ് പേര്. 1890 ൽ നടക്കുന്ന കഥയാണ്.

ആ സമയത്തുള്ള ഒരു സ്ത്രീ കഥാപാത്രം എങ്ങനെയാണെന്ന ഹിസ്റ്ററി പോലും നമ്മുടെ കൈയിൽ ഇല്ല. ഞങ്ങൾ ഒരുമിച്ച് ചർച്ച ചെയ്തു. ഞാനും രഞ്ജിത്തും മാത്രമല്ല. ​ഗവേഷകരുണ്ടായിരുന്നു. അഞ്ച് കുട്ടികളുടെ അമ്മയാണ് ഞാൻ. ഫിസിക്കലി വളരെ സ്ട്രെയ്ൻ ചെയ്ത സിനിമയാണ്. പക്ഷെ ഐ ഓപ്പണിം​ഗ് ചിത്രമാണ്. എനിക്ക് തന്നെ 80-85 ദിവസം ഉണ്ടായിരുന്നു. വിക്രമിന് എത്രത്തോളം ദിവസം ഷൂട്ടുണ്ടായെന്ന് ആലോചിക്കാൻ പോലും പറ്റുന്നില്ലെന്നും പാർവതി വ്യക്തമാക്കി.

Read more about: parvathy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X