പാര്‍വതിയുടെ പ്രതിഫലം എത്രയാണ്; നടിയായത് കൊണ്ട് ആര്‍ക്കും ശരീരത്തേക്ക് വന്ന് കയറാമെന്നാണോ? പാര്‍വതി പറയുന്നു
സ്വന്തം നിലപാടുകള്‍ കൊണ്ടും തുറന്ന് പറച്ചിലുകളിലൂടെയും കൈയടി വാങ്ങിയിട്ടുള്ള നടിയാണ് പാര്‍വതി തിരുവോത്ത്. മികച്ച നടിയ്ക്കുള്ള പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടാറുള്ള പാര്‍വതിയുടെ ചില നിലാപാട് ഇഷ്ടപ്പെടാത്തവരുമുണ്ട്. എന്നാല്‍ തന്റെ വ്യക്തി ജീവിതത്തിലേക്ക് കടന്ന് കയറാന്‍ ശ്രമിക്കുന്നവരെ തടയുന്നതെങ്ങനെയാണെന്ന് പലപ്പോഴും നടി തന്നെ പറഞ്ഞിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമെന്താണെന്ന് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതിയോട് ചോദിച്ചിരുന്നു. സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് വരുന്ന ആളുകളെ പല പ്രവര്‍ത്തികളും തനിക്ക് അലോസരമാകാറുണ്ടെന്നാണ് പാര്‍വതി പറയുന്നത്. വീഡിയോ അഭിമുഖം വീണ്ടും വൈറലാവുകയാണ്.

നടി എന്ന രീതിയിലും അല്ലാതെയും എന്നെ അറിയാവുന്നത് കൊണ്ട് ചോദിക്കാന്‍ പാടില്ലാത്ത പലതും ചോദിക്കുന്നതാണ് തന്നെ ഏറ്റവും കൂടുതല്‍ ഇറിറ്റേറ്റ് ചെയ്യുന്നത്. പാര്‍വതിയുടെ പ്രതിഫലം എത്രയാണ് എന്ന തരത്തിലുള്ള ചോദ്യങ്ങളാണ്. ഞാനൊരു ബാങ്ക് ഉദ്യോഗസ്ഥനോട് പോയി നിങ്ങള്‍ക്ക് മാസം എത്രയാണ് കിട്ടുന്നതെന്ന് ചോദിക്കാറില്ല. എനിക്ക് എത്രയാണ് കിട്ടുന്നതെന്ന് ആര് ആര്‍ക്കാണ് അവകാശം കൊടുത്തിരിക്കുന്നത്. എല്ലാവര്‍ക്കും അവരുടേതായ സ്വകാര്യതകളുണ്ട്. അത് വേണം താനും.

നടിയായത് കൊണ്ട് വേണ്ടെന്നാണോന്ന് പാര്‍വതി ചോദിക്കുന്നു. പിന്നെയൊരു കാര്യം നടി ആയത് കൊണ്ട് എടീ എന്നുള്ള വിൡയുണ്ട്. ഒരു സ്ത്രീ ആയത് കൊണ്ട്, എടീ നീയൊക്കെ നമ്മള് അംഗീകരിക്കുന്നത് കൊണ്ടാണ് ഇവിടെ നില്‍ക്കുന്നതെന്ന തരത്തിലാണ് ചിലര്‍. ഇതാണ് മലയാളി സംസ്‌കാരം. എത്രയോ ലൊക്കേഷനുകളില്‍ ചെല്ലുമ്പോള്‍ നമ്മള്‍ കേള്‍ക്കുന്നതാണിത്. വിദ്യാഭ്യാസമില്ലാത്തവരെ കുറിച്ചോ സാധാരണക്കാരെ കുറിച്ചോ അല്ല ഞാനീ പറയുന്നത്. നല്ല പഠിപ്പുള്ള പയ്യന്മാരും നല്ല വീട്ടില്‍ നിന്നും വരുന്ന ആണുങ്ങളുമാണ് ഇത് ചെയ്യുന്നതെന്നാണ് വലിയ സങ്കടം.

പെണ്ണുങ്ങളെയാണോ ഇവിടെ തിരുത്തേണ്ടത. അതോ വളര്‍ത്തി കൊണ്ട് വരുന്ന സമയത്ത് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ എങ്ങനെയാണ് വിളിക്കേണ്ടതെന്ന് അമ്മമാര്‍ പഠിപ്പിച്ച് കൊടുക്കണോ.നമ്മള്‍ സ്‌നേഹത്തോടെയൊക്കെ എടാ എടീന്നോക്കെ വിളിക്കും. പക്ഷേ അറിയാത്തൊരാളെ എങ്ങനെയാണ് മനസ് കൊണ്ട് എടീന്ന് വിളിക്കുന്നതെന്ന് എനിക്കിപ്പോഴും മനസിലാകാത്തത്. ഞാന്‍ ഇതിനൊന്നും പ്രതികരിക്കാറില്ല. അവരതൊന്നും അര്‍ഹിക്കുന്നില്ലെന്നും പാര്‍വതി സൂചിപ്പിക്കുന്നു.
Recommended Video

പലതും കേട്ടിട്ട് ഞാന്‍ മിണ്ടാതിരിക്കുകയാണ് ചെയ്യുക. ആ സമയത്ത് ചെവി അവിടെ ബ്ലോക്ക് ചെയ്ത് വെക്കും. എന്റെ സ്വയം ബഹുമാനിക്കുന്നതിനെ വേദനിപ്പിച്ചാല്‍ ഞാന്‍ റിയാക്ട് ചെയ്യും. പെണ്‍കുട്ടികളുടെ ശരീരത്ത് വന്ന് തട്ടിയിട്ട് പോവുകയും പുറകിലൂടെ വന്ന് പിടിക്കുന്നതില്‍ കുഴപ്പമില്ലെന്ന് കരുതുന്നവരുണ്ട്. അതിനൊക്കെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. ഇനിയും എപ്പോഴും ചെയ്യുമെന്നും പാര്‍വതി പറയുന്നു.


Click it and Unblock the Notifications











