പല്ല് മുഴുവന്‍ കാണിച്ചുള്ള ചിരി; അന്നും ഇന്നും പാര്‍വ്വതിയില്‍ മാറ്റമില്ലാത്ത രണ്ട് കാര്യങ്ങള്‍!!

നാല് നാലര മാസത്തോളമായി നീണ്ടും നില്‍ക്കുന്ന ഈ ലോക്ക് ഡൗണ്‍ കാലം നമ്മളില്‍ പലര്‍ക്കും ചില തിരിച്ചറിവുകള്‍ നല്‍കുന്നുണ്ട്. പോയ കാലത്തെ കുറിച്ചുള്ള ഓര്‍മകളിലൂടെയും മറ്റും നമ്മളുടെ മാറ്റങ്ങള്‍ വലയിരുത്താന്‍ കഴിയുന്നു. സിനിമാ താരങ്ങള്‍ തങ്ങളുടെ ചിന്തകളും മാറ്റങ്ങളും ലോക്ക് ഡൗണ്‍ ദിവസങ്ങളും സോഷ്യല്‍ മീഡിയയിലൂടെ മുടങ്ങാതെ പങ്കുവച്ചു പോകുന്നു.

അക്കൂട്ടത്തില്‍ പാര്‍വ്വതി തിരുവോത്ത് തന്റെ ചില പഴയ ഫോട്ടോകള്‍ പങ്കുവച്ച് ഓര്‍മകള്‍ അയവിറുക്കുകയാണ്. ചെറുതായിരുന്നപ്പോഴുള്ള രണ്ട് ഫോട്ടോകള്‍ നേരത്തെ നടി പങ്കുവച്ചിരുന്നു. ക്യാമറയെ കണ്ടാല്‍ കരയുന്ന ബാല്യത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഒരു ചിത്രം പങ്കുവച്ചത്. നന്നേ കുഞ്ഞായിരുന്നപ്പോഴുള്ള ഫോട്ടോയാണ് മറ്റൊന്ന്.

parvathithiruvoth

ഏറ്റവുമൊടുവില്‍ പാര്‍വ്വതി പങ്കുവച്ചിരിയ്ക്കുന്നത് തന്റെ കോളേജ് കാലത്തുള്ള ഒരു ഫോട്ടോയാണ്. ക്ലാസിലെ ബെഞ്ചിലിരുന്ന് നോട്ട് എഴുതുന്നതിനിടെ കൂട്ടുകാരിക്കൊപ്പമുള്ള ഒരു ഫോട്ടോ. ബി എ ഇംഗ്ലീഷ് ലിറ്ററേച്ചറിന് പഠിയ്ക്കുന്ന കാലമായിരുന്നു അത്. അന്നും ഇന്നും പാര്‍വ്വതിയില്‍ മാറാത്ത ചില മാറ്റങ്ങളെ ആരാധകര്‍ പ്രത്യേകം ശ്രദ്ധിച്ചു.

അന്നത്തെ ആ ബിഎ കാരിക്കും ഇന്നത്തെ സൗത്ത് ഇന്ത്യന്‍ 'മോസ്റ്റ് വാണ്ടഡ് ആക്ടറസ്സിനും' രൂപത്തിലല്ലാതെ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതിലെടുത്ത് പറയേണ്ടത് രണ്ട് കാര്യങ്ങളാണ്, ഒന്ന് ആ ചിരിയും മറ്റൊന്ന് കണ്ണടയും. പാര്‍വ്വതി കണ്ണട വയ്ക്കുന്നത് ഫെമിനിസത്തിന്റെ ഷോ ഓഫിന് വേണ്ടിയാണെന്ന് പണ്ടൊരു ഗോസിപ്പുണ്ടായിരുന്നു. അല്ല, തന്റെ കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടെന്ന് നടി പറഞ്ഞുവെങ്കലും വിശ്വസിക്കാന്‍ പാപ്പരാസികള്‍ തയ്യാറായില്ല. അന്നും പാര്‍വ്വതിയ്ക്ക് കണ്ണടയുണ്ടായിരുന്നു, പക്ഷെ വലിയ ഗ്ലാസ് അല്ല എന്ന് മാത്രം.

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

പിന്നെ പാറുവിന്റെ ചിരിയെ കുറിച്ചുള്ള കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ അധികമായി വന്നിരിക്കുന്നത്. പല്ല് മുഴുവന്‍ കാണിച്ചുള്ള ചിരി പണ്ടേ പാര്‍വ്വതിയുടെ ഒരു സ്റ്റൈലാണെന്ന് ഇപ്പോഴുള്ള ചില ഫോട്ടോകള്‍ എടുത്ത് നോക്കിയാന്‍ മനസ്സിലാവും. ചിരിക്കുമ്പോള്‍ മനസ്സും വായും തുറന്ന് ചിരിക്കാന്‍ കഴിയുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. അത്രയേറെ മനസ്സ് ഫ്രീ ആയിരിക്കുമ്പോഴാണ് അങ്ങനെ ചിരിക്കാന്‍ കഴിയുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. പാര്‍വ്വതി ചിരിക്കുന്നത് പലപ്പോഴും അങ്ങനെയാണെന്ന് ഫോട്ടോകള്‍ പറയുന്നു. തടി കൂടി, മുടി സ്‌ട്രൈറ്റായി, നിറം വച്ചു അങ്ങനെ നായികയായി മാറുമ്പോഴുള്ള സ്വാഭാവിക മാറ്റങ്ങള്‍ മാത്രമേ ഇന്ന് പാറുവിന് ഉള്ളൂ എന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X