ഈ വർഷം അവസാനത്തോടെ സംവിധാനത്തിലേയ്ക്ക്! പുതിയ ചിത്രത്തെ കുറിച്ച് നടി പാർവതി

പൃഥ്വിരാജ്. മോഹൻലാൽ എന്നിവർക്ക് പിന്നാലെ സംവിധാനത്തിലേയ്ക്ക് ചുവട് വയ്ക്കുകയാണ് നടി പാർവതി. നേരത്തെ തന്നെ സിനിമ സംവിധാന മോഹത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിത തന്റെ സംവിധാന സംരംഭത്തെ കുറിച്ചുള്ള കുടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് താരം. ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

parvathi

ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ പ്രരംഭ പരിപാടികൾ ആരംഭിക്കുമെന്ന് താരം പറഞ്ഞു. നിലവിൽ ചില ചിത്രങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇതിനുശേഷം നേരത്തെ പ്ലാൻചെയ്ത ചില യാത്രകളുണ്ട്. ഇതെല്ലാം കഴിഞ്ഞതിനു ശേഷം നവംബർ-ഡിസംബറോടെ ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ നൽകാനാണ് വിചാരിക്കുന്നതെന്നും പാർവതി പറയുന്നു. 2021 ഓടെയാകും സിനിമയുടെ ചിത്രീകരണവും മറ്റ് കാര്യങ്ങളും നടക്കുക എന്നും പാർവതി കൂട്ടിച്ചേർത്തു.

സംവിധായകൻ വേണു ഒരുക്കുന്ന ചിത്രമായ രാച്ചിയമ്മയാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. എഴുത്തുക്കാരൻ ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ആസിഫ് ആലിയാണ് നായകനായി എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.

More from Filmibeat

Read more about: parvathy പാർവതി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X