മമ്മൂട്ടിയെ വിമർശിച്ച ശേഷം എങ്ങനെ അദ്ദേഹത്തിനൊപ്പം അഭിനയിക്കുമെന്ന് പലരും ചോദിച്ചു; പാർവതി തിരോത്ത്

2006ൽ പുറത്തിറങ്ങിയ 'ഔട്ട് ഓഫ് സിലബസ്സ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച താരമാണ് പാര്‍വതി തിരുവോത്ത്‌. കിരൺ ടി വിയിൽ അവതാരകയായാണ് പാർവതി കരിയർ ആരംഭിച്ചത് പിന്നീട് മലയാളത്തിലും തെലുങ്കിലും യുവനടിമാരിൽ ഒരാളായി ശ്രദ്ധേയയാകാൻ പാർവ്വതിക്ക് അധികകാലം വേണ്ടിവന്നില്ല.

മലയാളത്തിൽ വിനോദയാത്ര, ഫ്ലാഷ്, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടുകയായിരുന്നു. തുടർന്ന് കന്നടയിലും തമിഴിലും പോയ നടി കുറച്ച് കാലം അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയുണ്ടായി. ഇതിന്റെ കാരണം ഇപ്പോൾ ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് താരം.

ഇടവേള ഉണ്ടായ ആ വർഷങ്ങൾ വളരെ പ്രയാസം നിറഞ്ഞതായിരുന്നു

ഏകദേശം മൂന്നു വർഷക്കാലം താൻ അഭിനയരംഗത്തു നിന്നും മാറി നിൽക്കുകയായിരുന്നു, ഒരു ഇടവേള ആയിരുന്നില്ല ആ കാലഘട്ടത്തിൽ അവസരങ്ങൾ ഒന്നും വന്നിട്ടുണ്ടായിരുന്നില്ല ,പഠനം തുടർന്നു കൊണ്ടുപോകാൻ ഒരുപാടുപേർ നിർദ്ദേശിച്ചു, പക്ഷേ ലക്ഷ്യം സിനിമയാണ് എന്ന പൂർണ ബോധ്യമുള്ളതിനാൽ കാത്തിരുന്നു.

ഇടവേള ഉണ്ടായ ആ വർഷങ്ങൾ വളരെ പ്രയാസം നിറഞ്ഞതായിരുന്നുവെന്നും ഇന്നത്തെപോലെ അന്ന് തനിക്ക് പ്രേക്ഷകരുമായും മാധ്യമങ്ങളുമായും വലിയ ബന്ധം ഒന്നും ഇല്ലായിരുന്നുവെന്നും പാർവതി വ്യക്തമാക്കി.

സിനിമകൾ ലഭിക്കാതെ ഇരുന്ന സമയത്ത് സാമ്പത്തികമായും കഷ്ടതകൾ അനുഭവിക്കേണ്ടി വന്നതായി പാർവതി പറഞ്ഞു.

പൊതുവിൽ കരിയറിൽ കുറച്ച് വിജയങ്ങൾ സംഭവിച്ചാൽ മുൻകാല കഷ്‌ടതകൾ താരങ്ങൾ മറക്കാറാണ് പതിവെന്നും എന്നാൽ തന്റെ കരിയറിലെ ആ നീണ്ട ഇടവേള ഒരിക്കലും തനിക്ക് മറക്കാൻ സാധിക്കില്ലെന്നും പാർവതി അഭിമുഖത്തിൽ പറഞ്ഞു.

നല്ല അവസരങ്ങൾ വരുമെന്ന് വിശ്വാസമുണ്ടായിരുന്നു

താൻ നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും നല്ല അവസരങ്ങൾ തനിക്ക് വരുമെന്ന് വിശ്വാസമുണ്ടായിരുന്നു എന്ന് പാർവതി പറഞ്ഞു. അങ്ങനെയായിരുന്നു ധനുഷ് കേന്ദ്രകഥാപാത്രമായി എത്തിയ മരിയാനിൽ ഒരു ശ്രദ്ധേയമായ കഥാപാത്രം ചെയ്യാൻ സാധിച്ചത്. പിന്നീടങ്ങോട്ട് സിനിമയെ വളരെ സീരിയസ് ആയി കാണുകയായിരുന്നു.

കരിയറിൽ ഏറെ സന്തോഷിച്ചിരുന്ന കാലഘട്ടം ഏതായിരുന്നുവെന്ന അവതാരകന്റെ ചോദ്യത്തിന് അഭിനയ ജീവിതത്തിൽ ഏറെ സന്തോഷിക്കുന്ന ഒരു കാലഘട്ടം ഇപ്പോഴാണെന്ന് പാർവതി പറഞ്ഞു.

കോവിഡിന് മുന്നേ ആയിരുന്നു ചോദിച്ചിരുന്നതെങ്കിൽ താൻ മുൻപുള്ള ഏതെങ്കിലും കാലഘട്ടം പറയുമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ സന്തോഷവതിയാണെന്നും പാർവതി വ്യക്തമാക്കി.

മമ്മൂട്ടി ഒരിക്കലും താൻ ഒരു വലിയ സംഭവമാണ് എന്ന തരത്തിൽ പെരുമാറിയിട്ടില്ല

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുഴുവാണ് പാർവതിയുടെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ സിനിമ. ചിത്രത്തിലെ മമ്മൂട്ടി ഒരു നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ കഥാപാത്രം തന്നെ ഒരുപാട് എക്സൈറ്റഡ് ആക്കിയിട്ടുണ്ടെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. പാർവതിയെ പുഴു എക്‌സൈറ്റഡ് ആക്കിയത് എന്ത്‌കൊണ്ടാണ് എന്ന അവതാരകന്റെ ചോദ്യത്തിന് ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നുവെന്ന് പാർവതി പറഞ്ഞു.

രതീനയോടൊപ്പം ഒരു പ്രോജക്ട് ചെയ്യുന്നത് തന്നെ ഏറ്റവും അധികം സന്തോഷപ്പെടുത്തിയ കാര്യമാണെന്നും ഇതിനു മുൻപ് ഉയരെയിൽ രതീനയോടൊപ്പം വർക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രത്തിൽ അവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്നുവെന്നും പാർവതി പറഞ്ഞു.

രതീന സംവിധായികയുടെ കുപ്പായം അണിഞ്ഞപ്പോൾ മലയാള സിനിമക്ക് ഒരു സംവിധായികയെ കൂടി ലഭിച്ചു എന്നതിൽ താൻ ഏറെ സന്തോഷിച്ചെന്നും പാർവതി വ്യക്തമാക്കി.

മമ്മൂട്ടിയുമൊത്ത് അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചും പാർവതി അഭിമുഖത്തിൽ സംസാരിച്ചു. സെറ്റിൽ മമ്മൂട്ടി ഒരിക്കലും താൻ ഒരു വലിയ സംഭവമാണ് എന്ന തരത്തിൽ പെരുമാറിയിട്ടില്ലെന്ന് പാർവതി പറഞ്ഞു. എല്ലാവരോടും ഒരുപോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത് എന്നും പാർവതി കൂട്ടിച്ചേർത്തു.

മമ്മൂട്ടിയെ വിമർശിച്ചിട്ടില്ല

'പുഴു' അനൗൺസ് ചെയ്ത സമയത്ത് പലരും ചോദിച്ചിരുന്നു മമ്മൂട്ടിയെ ശക്തമായി വിമർശിച്ച ശേഷം എങ്ങനെ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നുവെന്ന്.

എന്നാൽ ഞാൻ അദ്ദേഹത്തെ അല്ല വിമർശിച്ചത് അദ്ദേഹം അഭിനയിച്ച ചിത്രം നിർമ്മിച്ച രീതിയെയാണ് വിമർശിച്ചത്' പാർവതി പറഞ്ഞു.

മമ്മൂട്ടിയുമായി ഇതേപ്പറ്റി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് അതിൽ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും. മമ്മൂട്ടി താൻ പറഞ്ഞ കാര്യങ്ങൾ ശരിയായ രീതിയിൽ തന്നെ മനസിലാക്കിയെന്നും പാർവതി പറഞ്ഞു.

Recommended Video

CBI 5 Movie Review | മമ്മൂക്കക്ക് സിബിഐ 5 മൈലേജ് കുറക്കുമോ ?
'പുഴു'  സോണി ലിവിലൂടെ

'പുഴു' ചിത്രം ഒടിടി റിലീസായി സോണി ലിവിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. രത്തീന സംവിധാനം ചെയ്യുന്ന സിനിമ മെയ് 13ന് സ്ട്രീം ചെയ്യും. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ അഭിനയിക്കുന്നത്.

തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സെല്ലുലോയ്‍ഡിന്‍റെ ബാനറിലാണ് 'പുഴു'വെന്ന ചിത്രത്തിന്റെ നിര്‍മാണം.

ചിത്രം റിലീസ് ആവാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ സിനിമ എല്ലാവരും കാണണമെന്ന് അഭ്യർത്തിച്ച് മമ്മൂട്ടി ഒരു വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്. തന്റെ ഒരു സിനിമ നേരിട്ട് സ്ട്രീം ചെയ്യുന്നത് ആദ്യമാണെന്നും എല്ലാവരും ചിത്രം കാണണമെന്നും മമ്മൂട്ടി വീഡിയോയിൽ പറയുന്നു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X