മോഹൻലാലിനൊപ്പമുള്ള അനുഭവം, മുഖത്തടിക്കേണ്ട ഷോട്ടിൽ അത്ഭുതപ്പെട്ടിരിക്കാനാകില്ല: പാർവതി തിരുവോത്ത്

മമ്മൂട്ടിക്കും മോ​ഹൻലാലിനും ഒപ്പമുള്ള അനുഭവം പങ്കുവെച്ച് നടി പാർവതി തിരുവോത്ത്. മമ്മൂട്ടിക്കൊപ്പം പുഴു എന്ന സിനിമയിലും മോഹൻലാലിനൊപ്പം ഫ്ലാഷ് എന്ന സിനിമയിലും പാർവതി തിരുവോത്ത് അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം ഞാൻ വർക്ക് ചെയ്തത് കുറേക്കാലം മുമ്പാണ്. 19 വയസായിരുന്നു. ഇപ്പോൾ എനിക്ക് 38 വയസാണ്. അഭിനേതാവെന്ന നിലയിൽ ക്യാരക്ടറിൽ നിന്നും സ്വിച്ച് ചെയ്യാൻ അദ്ദേഹത്തിനുള്ള പ്രസന്റ്സ് ഓഫ് മെെൻഡ് എന്നെ അത്ഭുതപ്പെടുത്തി. ജ​ഗതി ശ്രീകുമാറും സെറ്റിലുണ്ടായിരുന്നു. ഒരു സീനേ ഒപ്പമുണ്ടായിരുന്നുള്ളൂ.

അവർ പെർഫോം ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് വേണ്ട ക്വാളിറ്റി അതാണെന്ന് ഞാൻ മനസിലാക്കി. ഇപ്പോൾ എനിക്ക് അങ്ങനെ സ്വിച്ച് ചെയ്യാമെന്ന് അഭിമാനത്തോടെ പറയാം. സെറ്റിൽ ഒപ്പമുള്ളവരോട് കരുതൽ കാണിക്കുന്നതും. ഈ ലെജൻഡുകൾ സെറ്റിൽ നല്ല മനുഷ്യരാണ്. എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല. അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല. ചില നടൻമാരെ ലെജൻഡായി ആളുകൾ കാണുന്നതിന് കാരണം അതാണ്. സെറ്റിലേക്ക് വന്ന് സെറ്റ് മെച്ചപ്പെട്ടയിടമാക്കി അവർ മാറ്റുന്നു.

Parvathy Thiruvothu  Mammootty And Mohanlal

മമ്മൂട്ടിയോടൊപ്പം അതേ അനുഭവമായിരുന്നു. നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ അവർ താരങ്ങളാണെന്ന ചിന്ത മനസിലുണ്ടാകരുത്. അപ്പോൾ എങ്ങനെ ജോലി ചെയ്യും. അവരുടെ മുഖത്തടിക്കേണ്ട സമയത്ത് അവരിൽ അത്ഭുതപ്പെട്ട് ഇരിക്കാനാകില്ല. തങ്കളുടെ ക്രാഫ്റ്റിനിടയിൽ മറ്റൊന്നും വരാതിരിക്കാൻ ഈ ആക്ടേർസ് അനുവ​ദിക്കില്ല. ഞാൻ പുതുമുഖമായിരിക്കാം. എന്നാൽ ക്യാമറയ്ക്ക് മുന്നിൽ ഞങ്ങൾ തുല്യരാണെന്നും പാർവതി തിരുവോത്ത് പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

Read more about: parvathy thiruvothu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X