സുരക്ഷിതരായി നടക്കുന്നത് ഭാഗ്യം കൊണ്ട് മാത്രം! ദീപിക പദുകോണിനോട് നന്ദി പറഞ്ഞ് പാർവതി
ദീപിക പദുകോൺ ചിത്രമായ ഛപാക്കിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് രാജ്യത്തിന്റെ വിവാദ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. ആസിഡ് ആക്രമണത്തിൽ നിന്ന് അതിജീവിച്ച ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടിയുടെ ജീവിതം വെളളിത്തരയിൽ എത്തിയപ്പോൾ പൂർണ്ണ മനസ്സോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ധീപിക പദുകോൺ എന്ന നടിയുടെ മറ്റൊരു മുഖമായിരുന്നു ഛപാക്കിൽ കണാൻ സാധിച്ചത്. ഇപ്പോഴിത ദീപികയെ അഭിനന്ദിച്ച് നട പാർവതി തിരുവോത്ത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

മാൽതിയുടെ ജീവിതത്തിലെ മനോഹര യാത്രയ്ക്കൊപ്പം കൂടെ നിന്ന സംവിധായിക മേഘന് ഗുൽസാറിനോടും ദീപികയോടും ഛപാക്കിന്റെ എല്ലാ അണിയറ പ്രവർത്തകരോടും നന്ദി പറയുന്നു.ലോകത്തുള്ള എല്ലാ പല്ലവിമാര്‍ക്കും മാല്‍തിമാര്‍ക്കും വേണ്ടി തുറന്നു പറയാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്. നമ്മുടെ രാജ്യത്ത് വളരെ എളുപ്പത്തിൽ ഇന്നും ആസിഡ് ലഭിക്കുന്നുണ്ട്. നീറ് കണക്കിന് ജീവനുകളാണ് ആസിഡ് ആക്രമണങ്ങളിലൂടെ നഷ്ടമാകുന്നതെന്ന് മറക്കാതിരിക്കുക.നൂറുകണക്കിന് ജീവനുകളാണ് നമുക്ക് നഷ്ടമാകുന്നതെന്ന് മറക്കാതിരിക്കുക. ഞാനടക്കമുള്ളവര്‍ സുരക്ഷിതരായി നടക്കുന്നുണ്ടെങ്കില്‍ അത് ഭാഗ്യം കൊണ്ട് മാത്രമാണ്. അല്ലാതെ സുരക്ഷ ഉറപ്പുള്ളത് കൊണ്ടല്ല. നമുക്ക് നമ്മള്‍ മാത്രമേയുള്ളു- പാർവതി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
പോയ വർഷം ആസിഡ് ആക്രമണത്തിൽ അതിജീവിച്ച പെൺകുട്ടിയാായ പല്ലവി രവീന്ദ്രൻ എന്ന പെൺകുട്ടിയുമായ വെളളിത്തിരയിൽ എത്തിയിരുന്നു. പാർവതിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലെന്നായിരുന്നു അത്. ഉയരെ എന്ന ഒറ്റ ചിത്രം കൊണ്ട് താരത്തിന്റെ കരിയർ തന്നെ മാറി മറിയുകയായിരുന്നു പല്ലവിയും മാൽതിയും തമ്മിൽ എന്തെങ്കിലു ബന്ധമുണ്ടോ എന്ന് ആരാഞ്ഞ് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications











