പാര്‍വ്വതി ഒരു ഉമ്മ കൊടുത്തതേയുള്ളു! നാണിച്ച് തലകുനിച്ച് താരപുത്രി, വീഡിയോ വൈറലാവുന്നു!!
ടൊവിനോ തോമസിന്റെ മകള്‍ ഇസ ഇതിനകം ആരാധകരുടെ പ്രിയങ്കരിയാണ്. പൊതുവേദിയില്‍ അച്ഛനൊപ്പം തിളങ്ങി നില്‍ക്കുന്ന ഇസയുടെ പല വീഡിയോസും ഫോട്ടോസും ഇതിനകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ടൊവിനോയ്ക്ക് ഒപ്പം ന്യൂയര്‍ ആഘോഷത്തിനെത്തിയ ഇസയ്ക്ക് നടി പാര്‍വ്വതി ഉമ്മ കൊടുത്ത വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്.

ടൊവിനോ തോമസ്, പാര്‍വ്വതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉയരെ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു പുതുവര്‍ഷ ആഘോഷം നടന്നത്. നേരത്തെ താരങ്ങള്‍ കേക്ക് മുറിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ വീണ്ടും പാര്‍വ്വതി മുറിച്ച കേക്ക് എല്ലാവര്‍ക്കും കൊടുക്കുന്നതും അതിനൊപ്പം ഇസയ്ക്ക് ഒരു ഉമ്മ കൊടുക്കുന്നതുമാണ് വീഡിയോയിലുള്ളത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം ന്യൂയര്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ്.
എസ് ക്യൂബിന്റെ ബാനറില്‍ ഷെബുന, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഉയരെ സംവിധാനം ചെയ്യുന്നത് നവാഗതനായ മനു അശോകനാണ്. ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രതാപ് പോത്തന്‍, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ഉയരെയിലെ മറ്റ് താരങ്ങള്‍. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്.


Click it and Unblock the Notifications