പാര്‍വതിയെ ഉപേക്ഷിച്ച് റിമ കല്ലിങ്കല്‍ എവിടെ പോയി! തിരിച്ച് വരാന്‍ അപേക്ഷിച്ച് പാര്‍വതിയുടെ പോസ്റ്റ്
പാര്‍വതി തിരുവോത്തും റിമ കല്ലിങ്കലും മലയാള സിനിമയിലെ മുന്‍നിര നായികമാരാണ്. സിനിമയക്കപ്പുറം വ്യക്തി ജീവിതത്തില്‍ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് രണ്ട് പേരും. നിലവില്‍ ഇരുവരും സിനിമകളില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നടി പാര്‍വതിയുടെ ഇന്‍സ്റ്റാഗ്രാമില്‍ രസകരമായൊരു കാര്യം പങ്കുവെച്ചിരിക്കുകയാണ്.

റിമയ്‌ക്കൊപ്പം ഏതോ ഒരു റസ്‌റ്റോറന്റിലിരിക്കുന്ന സെല്‍ഫി ചിത്രമായിരുന്നു പാര്‍വതി പങ്കുവെച്ചത്. തിരിച്ച് വായോ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രമെത്തിയത്. ഇതോടെ പാര്‍വതിയെ ഉപേക്ഷിച്ച് റിമ എവിടെയാണ് പോയതെന്നും ഉടനെ തിരിച്ച് വരണമെന്നും പറഞ്ഞ് ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. കുറച്ച് കാലം സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നിന്ന പാര്‍വതി വീണ്ടും സജീവമായി എത്തിയിരുന്നു.
നിലവില്‍ ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന വൈറസ് എന്ന ചിത്രത്തില്‍ പാര്‍വതിയും റിമയും ഒന്നിച്ചഭിനയിക്കുന്നുണ്ട്. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവര്‍ക്കൊപ്പം ഉയരെ എന്ന ചിത്രത്തിലും സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വര്‍ത്തമാനവുമാണ് പാര്‍വതിയുടേതായി വരാനിരിക്കുന് സിനിമകള്‍. സിനിമയ്ക്കപ്പുറം നൃത്തലോകത്താണ് റിമ വാഴുന്നത്. അറബിക്കടലിന്റെ റാണി, ദ മെട്രോ വുമണ്‍, ജൂതന്‍ എന്നീ സിനിമകള്‍ റിമയുടേതായി വരാനിരിക്കുന്നു.


Click it and Unblock the Notifications