For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പാര്‍വതിയുടെ മരണമാസ് എന്‍ട്രി! ഉയരെ കണ്ട് കണ്ണ് നിറഞ്ഞ് താരങ്ങള്‍!

  |

  മമ്മൂട്ടി ചിത്രത്തെ കുറിച്ച് ഒരു പരാമര്‍ശം നടത്തിയതിന്റെ പേരില്‍ സൈബര്‍ ആക്രണത്തിന് ഇരയായതിന് നടിയാണ് പാര്‍വതി. അതിന് ശേഷം പാര്‍വതിയുടേതായി തിയറ്ററുകളിലേക്ക് എത്തുന്ന സിനിമകള്‍ക്കെതിരെ കടുത്ത ഡീഗ്രേഡിംഗ് ആയിരുന്നു. ഇടക്കാലത്ത് നടിയ്ക്ക് അവസരങ്ങള്‍ ലഭിക്കാതെയും വന്നു. എന്നാല്‍ എന്ത് നിഷേധിക്കുന്നുവോ അത് തന്നെ തേടി എത്തുമെന്ന് നടി പറഞ്ഞിരുന്നു. എല്ലാം മറികടന്ന് പാര്‍വതി നായിക അഭിനയിച്ച സിനിമയാണ് ഉയരെ.

  അവധിക്കാലം ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം തിയറ്ററുകളിലേക്ക് എത്തിയ ഉയരെ തിയറ്ററുകളില്‍ നിന്നും ഗംഭീര പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ഉയരെ പ്രേക്ഷകരുടെ ഹൃദയങ്ങളെ വല്ലാതെ സ്പര്‍ശിച്ചിരിക്കുകയാണ്. സിനിമ കണ്ടിറിങ്ങിയ പ്രേക്ഷകരുടെയും താരങ്ങളുടെയും കണ്ണ് നിറഞ്ഞിരുന്നു. നടി ജോമോള്‍, ടൊവിനോ തോമസ് തുടങ്ങിയവരെല്ലാം സിനിമയെ കുറിച്ചും പാര്‍വ്വതിയെ കുറിച്ചും തുറന്ന് പറഞ്ഞിരുന്നു.

   ജോമോള്‍ പറയുന്നതിങ്ങനെ..

  ജോമോള്‍ പറയുന്നതിങ്ങനെ..

  ഇതൊരു സിനിമയായി തോന്നിയില്ല. നമ്മളും അതില്‍ ഭാഗമാവുന്നത് പോലെ തോന്നും. ഇങ്ങനെ ഒരു വിഷയം മലയാള സിനിമയില്‍ വന്നിട്ടില്ല. ഝൈര്യ പൂര്‍ണമായ സമീപനം. ഇത് പാര്‍വതിയ്ക്ക് മാത്രം സാധിക്കുന്ന സിനിമയാണെന്നാണ് നടി ജോമോള്‍ പറയുന്നത്. ഞാനങ്ങനെ സിനിമ കണ്ട് കരയാത്ത ആളാണ്. പക്ഷേ ഉയരെ കണ്ട് കരഞ്ഞു. ഇതൊരു സിനിമയായിട്ട് തോന്നിയില്ല. ഇതുപോലൊരു സബ്ജക്ട് മലയാളത്തില്‍ ഇതിന് മുന്‍പ് വന്നിട്ടില്ലെന്നും ജോമോള്‍ പറയുന്നു. സിനിമ കഴിഞ്ഞ് കണ്ണ് നിറഞ്ഞ് കൊണ്ടായിരുന്നു ജോമോള്‍ പുറത്തേക്ക് വന്നത്.

   പാര്‍വതി

  പാര്‍വതി

  അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം സിനിമ കണ്ടപ്പോള്‍ വല്ലാത്തൊരു ഊര്‍ജമായിരുന്നെന്നാണ് പാര്‍വ്വതി പറയുന്നത്. എല്ലാവര്‍ക്കും സിനിമ ഫീല്‍ ചെയ്യാന്‍ കഴിയുന്നുണ്ട്. ഇനി കാണുന്നവര്‍ക്കും അങ്ങനെ അനുഭവപ്പെടട്ടെ. വളരെ സത്യസന്ധമായിട്ടുള്ള ഒരു സിനിമ ഞങ്ങള്‍ എടുത്തിരിക്കുകയാണ്. അത് എല്ലാവരും വന്ന് കാണണം. അച്ഛനും അമ്മയ്ക്കുമൊപ്പം ഇരുന്നാണ് സിനിമ കണ്ടത്. അവര്‍ കരയുന്നത് കണ്ടെന്നും ആദ്യ ഷോ യ്ക്ക് ശേഷം പാര്‍വതി പറഞ്ഞു. അത് അഭിമാനം കൊണ്ടും സന്തോഷം കൊണ്ടുമുള്ള കരച്ചിലാകാമെന്നും പാര്‍വതി പറയുന്നു.

   ടൊവിനോയ്ക്ക് പറയാനുള്ളത്..

  ടൊവിനോയ്ക്ക് പറയാനുള്ളത്..

  തനിക്ക് ഏറെ വൈകാരിക അടുപ്പം തോന്നിയ സിനിമയാണെന്നാണ് ടൊവിനോ തോമസ് പറഞ്ഞത്. ഞാന്‍ അഭിനയിക്കുന്ന സിനിമയായിട്ട് പോലും എനിക്ക് വൈകാരികമായ അടുപ്പം തോന്നി. കുറേ തവണ ഷൂട്ടിലും ഡബ്ബിംഗിലും ദൃശ്യങ്ങള്‍ കാണുന്നത് കൊണ്ട് സാധാരണ സിനിമ കാണുമ്പോള്‍ അത്രയും ഫീല്‍ ചെയ്യാന്‍ പറ്റാറില്ല. എന്നാല്‍ സിനിമ അതിന്റെ പൂര്‍ണതയില്‍ വല്ലാത്തൊരു ആത്മസംതൃപ്തി നല്‍കിയ ഒന്നാണെന്ന് ടൊവിനോ കൂട്ടിചേര്‍ത്തു. സിനിമയുടെ ത്രില്ലര്‍ അനുഭവം തീവ്രമായി പകരാന്‍ സംവിധായകന്‍ മനു അശോകന് കഴിഞ്ഞിട്ടുണ്ട്.

   തിരക്കഥാകൃത്തുകള്‍

  തിരക്കഥാകൃത്തുകള്‍

  പ്രേക്ഷകരുടെ കണ്ണീരും തിയറ്ററില്‍ അവര്‍ക്കുണ്ടായ വൈകാരിക അനുഭവവും സിനിമ വിജയിച്ചു എന്നുള്ളതിന് തെളിവാണെന്നാണ് തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയ് പ്തികരിച്ചത്. ഉയരെ ഉയരങ്ങളിലേക്ക് പറക്കാന്‍ പോകുന്നു എന്നായിരുന്നു നടി നിരഞ്ജന അനൂപ് പറഞ്ഞത്. പാര്‍വ്വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരുടെയും സംവിധായകനുമെല്ലം നല്ല പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നതെന്നും നിരഞ്ജന പ്രതികരിച്ചു.

   താരങ്ങള്‍ മിന്നിച്ചു

  താരങ്ങള്‍ മിന്നിച്ചു

  ടേക്ക് ഓഫ്, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ സിനിമകളിലൂടെ ഗംഭീര അഭിനയം കാഴ്ച വെച്ച പാര്‍വതിയുടെ മറ്റൊരു ഹിറ്റ് സിനിമയായി ഉയരെയും മാറി. ഏറെ അഭിനയ പ്രധാന്യമുള്ളതാണ് ചിത്രത്തിലെ പാര്‍വ്വതിയുടെ കഥാപാത്രം. പാര്‍വതി മാത്രമല്ല നടന്‍ ആസിഫ് അലിയുടെ പ്രകടനത്തിനും വലിയ കൈയടിയായിരുന്നു ലഭിച്ചത്. അടുത്ത കാലത്ത് ആസിഫിന്റേതായി പുറത്ത് വന്ന സിനിമകളില്‍ അതിഗംഭീരം എന്നാണ് ആരാധകര്‍ പറയുന്നത്.

   ഉയരെ ഹിറ്റിലേക്ക്

  ഉയരെ ഹിറ്റിലേക്ക്

  പൃഥ്വിരാജിനൊപ്പം അഭിനയിച്ച കൂടെ എന്ന ചിത്രത്തിന് ശേഷം പാര്‍വതി നായികയായി അഭിനയിക്കുന്ന സിനിമയാണ് ഉയരെ. ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ നായകന്മാരായി എത്തുന്ന ചിത്രത്തിന് ബോബി, സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശക്തമായ സ്ത്രീ കേന്ദ്രീകൃതമായൊരു കഥയാണ് സിനിമയ്ക്ക് ആസ്പദം. ആസിഡ് ആക്രമണത്തിന് ഇരയായ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഉയരെ പറയുന്നത്. പല്ലവി എന്ന കഥാപാത്രത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്. നവാഗതനായ മനു അശോകനാണ് സംവിധാനം. പ്രതാപ് പോത്തന്‍, സിദ്ദിഖ്, പ്രേം പ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് ഉയരെയിലെ മറ്റ് താരങ്ങള്‍. ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. റഫീഖ് അഹമ്മദും ഷോബിയും മുകേഷ് മുരളീധരനുമാണ് ഛായാഗ്രഹണം. മഹേഷ് നാരയണനാണ് എഡിറ്റിംഗ്.

  English summary
  Parvathys Uyare movie response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X