ഒളിച്ചോടി വിവാഹിതരായതാണ്! എല്ലാം ചോദിച്ച് തീരുമാനമെടുക്കും! ദാമ്പത്യ രഹസ്യം പറഞ്ഞ് സാജുവും രശ്മിയും

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയതാണ് സാജു നവോദയ. സാജു എന്നാണ് പേരെങ്കിലും അത് പാഷാണം ഷാജിയായി മാറുകയായിരുന്നു. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒട്ടനവധി കഥാപാത്രങ്ങളാണ് അദ്ദേഹം ഇതുവരെയായി അവതരിപ്പിച്ചിട്ടുള്ളത്. സാജുവിന്റെ നല്ലപാതി രശ്മിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ഇരുവരും ഒന്നിച്ചുള്ളൊരു പരിപാടിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സന്തോഷകരമായ കുടുംബ ജീവിതത്തെക്കുറിച്ചായിരുന്നു ഇവര്‍ സംസാരിച്ചത്. തമ്മില്‍ തമ്മില്‍ പരിപാടിയിലേക്ക് അതിഥികളായി എത്തിയപ്പോഴായിരുന്നു സന്തോഷകരമായ കുടുംബ ജീവിതത്തെക്കുറിച്ച് വാചാലരായത്.

പുരുഷകേന്ദ്രീകൃതമായിരുന്ന സമൂഹം ഇപ്പോള്‍ മാറി വരികയാണ്. ഭാര്യയെ നയിക്കുന്ന ആളാണ് ഞാന്‍. ഭരിക്കാറില്ല, ഭരിക്കുമ്പോഴാണ് പ്രശ്്‌നങ്ങള്‍ വരുന്നത്. നയിച്ചാല്‍ കുഴപ്പമുണ്ടാവില്ല. എന്റെ കൈയ്യില്‍ നിന്നൊക്കെ ഒരു ആയിരം രൂപ പോയാല്‍ ഞാന്‍ പിന്നെയും പിടിച്ച് നില്‍ക്കും. ഇവരുടെ കൈയ്യില്‍ നിന്ന് പോയാല്‍ അപ്പോള്‍ തലകറങ്ങി വീഴും. നയിക്കുന്ന ആള്‍ എപ്പോഴും നമുക്കൊരു ബലമായി നില്‍ക്കുന്നതായിരിക്കണം. ഞങ്ങള്‍ എല്ലാ കോമണായി ചെയ്യുന്നതാണ്. സംസാരിച്ചൊക്കെയാണ് തീരുമാനം എടുക്കുന്നത്. ജോലിക്ക് പോവുന്നത് ഞാനാണല്ലോ, എന്റേല്‍ നിന്ന് അങ്ങോട്ടേക്ക് ശേഖരിക്കും. കരിയറിലെ ഇറക്കത്തിലാണ് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കയറ്റം വരുമ്പോള്‍ പൊടിക്ക് അടങ്ങാനാണ് പറയാറുള്ളത്. നമ്മുടെ റൂട്ട് ക്ലിയര്‍ ചെയ്ത് വിടുന്നത് അവരാണ്.

Saju Navodaya and Reshmi  about their happy life
Photo Credit: Saju Navodaya / Facebook

ഭാര്യയെ റെസ്‌പെക്ട് ചെയ്യണം. എന്ത് ചെയ്യുമ്പോഴും അഭിപ്രായം ചോദിക്കണം. പരസ്പരം സംസാരിച്ച് വേണം തീരുമാനം എടുക്കാന്‍. ഇതൊക്കെ സത്യമാണോയെന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു രശ്മി പറഞ്ഞത്. ഞങ്ങളുടേത് ഒളിച്ചോട്ട വിവാഹമായിരുന്നു. ആദ്യം പോയത് ഒരു ഫ്രണ്ടിന്റെ വീട്ടിലേക്കായിരുന്നു. അവിടെ നിന്നും ചെറിയൊരു കല്യാണം നടത്തി. രജിസ്റ്റര്‍ മാര്യേജ് ചെയ്തു. തുടക്കത്തില്‍ പ്രശ്‌നങ്ങളായിരുന്നുവെങ്കിലും പിന്നീട് ഇരുവീട്ടുകാരും അംഗീകരിക്കുകയായിരുന്നു ഇവരെ. രശ്മി വന്നതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് അഭിമുഖങ്ങളിലെല്ലാം അദ്ദേഹം വാചാലനാവാറുണ്ട്.

ജീവിതത്തില്‍ നാല് തവണ വിവാഹിതരാവേണ്ടി വന്നിട്ടുണ്ട് ഞങ്ങള്‍ക്ക്. ഒളിച്ചോട്ടമായിരുന്നു ആദ്യം. ആ സമയത്താണ് രജിസ്റ്റര്‍ വിവാഹം. അതുകഴിഞ്ഞ് ചെറിയൊരു കല്യാണവും, പാര്‍ട്ടിയും. പിന്നെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് വീണ്ടും താലി കെട്ടിയത്. രശ്മി ഒരുപാട് ആഗ്രഹിച്ച കാര്യമായിരുന്നു അത്. അന്നത്തെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ വൈറലായത്. വിവാഹ ജീവിതം സന്തോഷകരമായി തന്നെയാണ് മുന്നോട്ട് പോവുന്നത്. ഒരു കുഞ്ഞില്ലാത്ത ദു:ഖം അലട്ടിയിരുന്നു. അതേക്കുറിച്ച് പറഞ്ഞ് പല തരത്തിലുള്ള പരിഹാസങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇടയ്ക്ക് ഗര്‍ഭിണിയായെങ്കിലും അത് അബോര്‍ട്ട് ചെയ്യുകയായിരുന്നു. അംഗവൈകല്യം വന്നേക്കുമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ട്രീറ്റ്‌മെന്റിന് പോയിക്കൊണ്ടിരുന്ന സമയത്ത് രസകരമായ കാര്യങ്ങളും ഉണ്ടായിട്ടുണ്ട്.

എല്ലാം അറിഞ്ഞിട്ടും ഞങ്ങളെ കളിയാക്കിയവരുമുണ്ട്. ആ സമയത്ത് അതൊരു വേദനയായിരുന്നു. ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവാണെന്ന് പറയേണ്ടി വരുമ്പോഴായിരുന്നു ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത്. പെട്ടെന്ന് സങ്കടം വരുന്ന ആളാണ് രശ്മി. ഇതേക്കുറിച്ച് പറഞ്ഞാലും വിഷമമാവും, എന്നാല്‍ പറയാതിരിക്കാനും പറ്റില്ല. രണ്ടും കല്‍പ്പിച്ചാണ് അത് പറയാറുള്ളത്. സൂചി കുത്തുന്നത് പോലും പേടിയുള്ള ആളാണെങ്കിലും സാജു നെഞ്ചില്‍ രശ്മിയെ ടാറ്റു ചെയ്തിരുന്നു. അങ്ങനെയൊരു ആഗ്രഹം തോന്നി. പോയി ചെയ്തു എന്നായിരുന്നു അദ്ദേഹം മുന്‍പ് പറഞ്ഞത്.

More from Filmibeat

Read more about: saju navodaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X