അമ്മ ആക്രി പെറുക്കിയാണ് ഞങ്ങളെ വളര്‍ത്തിയത്, 10 മക്കളാണ്! അടുത്ത വീടുകളില്‍ നിന്ന് ചോറ് കിട്ടും; പാഷാണം ഷാജി

മിമിക്രി വേദികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന്‍ പാഷാണം ഷാജി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് അദ്ദേഹത്തിന് നന്മകളിലൂടെയാണ്. വര്‍ഷങ്ങളോളം വാടകയ്ക്ക് താമസിച്ചതിനു ശേഷം സ്വന്തമായി വീട് ഉണ്ടാക്കിയ നടന്‍ അത് വിറ്റ് മറ്റൊരാള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി. ഇക്കാര്യം ഒരു അഭിമുഖത്തിലാണ് ഷാജി വെളിപ്പെടുത്തുന്നത്.

ഇങ്ങനെ സഹായിക്കണമെന്നുള്ള തോന്നല്‍ ചെറിയ പ്രായത്തിലെ ഉള്ളതാണ്. മറ്റുള്ളവരുടെ സഹായത്താലാണ് താനും ഒന്‍പത് സഹോദരന്മാരും അടങ്ങുന്ന കുടുംബം ജീവിച്ചത്. അതിനാല്‍ ഞങ്ങളുടെ ഓര്‍മ്മയിലെന്നും ഇതുണ്ടാവുമെന്നാണ് മഹിളാരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ പാഷാണം ഷാജി വെളിപ്പെടുത്തിയത്.

saju-navodaya

തന്റെ വീട് വിറ്റ് മറ്റൊരു കുടുംബത്തെ സഹായിച്ചതിനെ കുറിച്ചാണ് അഭിമുഖത്തില്‍ പാഷാണം ഷാജി പറഞ്ഞത്. 2016 ലാണ് ഞങ്ങള്‍ സ്വന്തമായി ഒരു വീട് ഉണ്ടാക്കുന്നത്. അത് വില്‍ക്കാന്‍ തീരുമാനിക്കുന്നത് 2020 ലും. വനജയ്ക്ക് വീട് നിര്‍മ്മിച്ചു കൊടുത്തു കഴിഞ്ഞ് ഞങ്ങള്‍ക്ക് ഞങ്ങളുടെ ലോണുകളും മറ്റ് കടങ്ങളും വീട്ടാന്‍ പറ്റാതെയായി. അതൊരു പ്രശ്‌നമായിട്ടല്ല ഞങ്ങള്‍ പറയുന്നത്. കാരണം അത് സംഭവിക്കാവുന്നതാണെന്ന ബോധ്യം ഞങ്ങള്‍ക്ക് മുന്നേ ഉണ്ടായിരുന്നു.

പിന്നെ വേറെ ചില ചികിത്സ ആവശ്യങ്ങളും ഉണ്ടായി. രശ്മിയുടെ അമ്മയ്ക്ക് ക്യാന്‍സര്‍ ആയിരുന്നു. അന്ന് ഞങ്ങള്‍ക്ക് സ്വന്തമെന്ന് പറയാനുണ്ടായിരുന്ന ഒരു സ്വത്ത് വീട് മാത്രമായിരുന്നു. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ അത് വിറ്റാല്‍ പോരേ എന്നാണ് തോന്നിയത്. അപ്പോള്‍ പിന്നെ പണത്തിനായി വേറെ ആരെയും ആശ്രയിക്കേണ്ടതില്ലല്ലോ.

ഒരിക്കലും വീട് നിര്‍മ്മിച്ച് കൊടുക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നാണ് നടന്‍ പറയുന്നത്. പല കോളേജുകളിലും ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്പോള്‍ പൈസ കിട്ടാറില്ല. പൈസ വേണ്ട പകരം ഇത്ര ചാക്ക് സിമന്റ് വാങ്ങി തരാമോ എന്നൊക്കെ ഞാന്‍ ചോദിക്കാറുണ്ട്. ആ വീട് പണിയുമ്പോള്‍ പൈസ ഇല്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ മുന്നോട്ടു തന്നെ പോയി. പണം ഒട്ടുമില്ലാതെ വന്നപ്പോഴാണ് ഞങ്ങള്‍ താമസിക്കുന്ന വീട് തന്നെ വില്‍ക്കാമെന്ന് മനസ്സില്‍ ഉറപ്പിച്ചത്.

saju-navodaya

മറ്റുള്ളവര്‍ക്ക് സഹായം ചെയ്യണമെന്ന് തോന്നിയത് എപ്പോഴാണെന്നും ഷാജി വെളിപ്പെടുത്തി. എനിക്ക് മൊത്തം 9 സഹോദരങ്ങള്‍ ആണുള്ളത്. അമ്മ ആക്രി പെറുക്കിയും അച്ഛന്‍ കൃഷി പണി ചെയ്തുമാണ് ഞങ്ങളെ പോറ്റിയത്. കടബാധ്യത കാരണം എന്റെ ചേട്ടന്‍ പഠനം നിര്‍ത്തി. അത്രയും കഷ്ടപ്പാടായിരുന്നു.

അടുത്ത വീടുകളില്‍ നിന്ന് ഞങ്ങള്‍ക്ക് ചോറ് കിട്ടും. വളരെ സ്‌നേഹത്തോടെ അവര്‍ ഞങ്ങളെ വിളിക്കും. ഞങ്ങള്‍ 10 പേര്‍ക്ക് ഡ്രസ്സ് വാങ്ങി തരാന്‍ അച്ഛനും അമ്മയ്ക്കും സാധിച്ചിട്ടില്ല. അതും ഞങ്ങള്‍ക്ക് അടുത്ത വീടുകളില്‍ നിന്ന് കിട്ടുമായിരുന്നു. അങ്ങനെ അടുത്ത ഒരാളില്‍ നിന്ന് വാങ്ങിക്കഴിച്ചാണ് ഞങ്ങളെല്ലാവരും വളര്‍ന്നത്. അത് ഞങ്ങള്‍ക്കെന്നും ഓര്‍മ്മയില്‍ ഉണ്ടാവും. മറ്റുള്ളവരില്‍ നിന്ന് വാങ്ങി ജീവിച്ചവര്‍ക്ക് കൊടുക്കാനും അറിയാം. അതാണ് ഞങ്ങളുടെ ജീവിതമെന്ന് നടന്‍ പറയുന്നു.

കലാകാരന്മാര്‍ കോര്‍ണര്‍ ചെയ്യപ്പെടുന്ന കാലമാണിതെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. ആളുകളിലേക്ക് സത്യാവസ്ഥ എത്താത്തത് കൊണ്ട് തന്നെ ആളുകളെല്ലാം വലിയ ആശയ കുഴപ്പത്തിലാണ്. ഞങ്ങള്‍ ചെയ്യുന്ന കാര്യം ആളുകളിലേക്ക് എത്തിക്കണം എന്നൊന്നും ആഗ്രഹമുണ്ടായിരുന്നില്ലെന്നും പാഷാണം ഷാജി പറയുന്നു.

More from Filmibeat

Read more about: pashanam shaji
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X