»   » ഇങ്ങനെ സംഭവിച്ചാല്‍ അത് ചരിത്രമാവും... ലോക സിനിമയില്‍ ആദ്യത്തെ സംഭവം, പക്ഷെ ദിലീപ് കനിയണം!

ഇങ്ങനെ സംഭവിച്ചാല്‍ അത് ചരിത്രമാവും... ലോക സിനിമയില്‍ ആദ്യത്തെ സംഭവം, പക്ഷെ ദിലീപ് കനിയണം!

Posted By: Rohini
Subscribe to Filmibeat Malayalam

അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്തുടര്‍ന്ന് പുത്രന്മാരും പുത്രിമാരുമൊക്കെ സിനിമയില്‍ അരങ്ങേറിക്കഴിഞ്ഞു. മലയാളത്തില്‍ ആണ്‍മക്കള്‍ യുഗമാണ്. പൃഥ്വിരാജിനും ഫഹദ് ഫാസിലിനും ദുല്‍ഖര്‍ സല്‍മാനുമൊക്കെ ശേഷം ഇതാ പ്രണവ് മോഹന്‍ലാലും മലയാള സിനിമയിലേക്ക് എത്തുന്നു.

ദിലീപിന്റെ തീരുമാനം ശരിയായിരുന്നു, കൗമാരക്കാരിയായ മകള്‍ക്ക് കൂട്ടായി കാവ്യ, ഈ ചിത്രം നോക്കൂ !!


സുരേഷ് ഗോപിയുടെ മകന്‍ നേരത്തെ എത്തിക്കഴിഞ്ഞിരുന്നു. പ്രണവ് കൂടെ എത്തിയപ്പോള്‍ ഒരു പഴയ ചിത്രം റീമേക്ക് ചെയ്യാന്‍ ആഗ്രഹം... ജയറാമും സുരേഷ് ഗോപിയും മോഹന്‍ലാലും മഞ്ജു വാര്യരരും തകര്‍ത്തഭിനയിച്ച സിബി മലയിലിലിന്റെ സമ്മര്‍ ഇന്‍ ബത്‌ലഹേം ഇപ്പോള്‍ ചെയ്താല്‍ ഇവരെ കാസ്റ്റ് ചെയ്താലോ...?


സുരേഷ് ഗോപിയായി ഗോകുല്‍

സുരേഷ് ഗോപി അവതരിപ്പിച്ച ധനികനായ അനഥന്റെ വേഷം മകന്‍ ഗോകുല്‍ സുരേഷിനെ ഏല്‍പിയ്ക്കാം. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ ഗോകുല്‍ അഭിനയാരങ്ങേറ്റം നടത്തിയിരുന്നു. പി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന പപ്പു എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഗോകുലിപ്പോള്‍


ജയറാമായി കാളിദാസ്

നായകനായി കാളിദാസ് ജയറാമും മടങ്ങിയെത്തിക്കഴിഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലേഹമിലെ ദരിദ്രനായ 'കോടീശ്വരനാ'യ രവി ശങ്കര്‍ കാളിദാസിന്റെ കൈയ്യില്‍ ഭദ്രമായിരിയ്ക്കും. പൂമരം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ ഗോകുല്‍.


മോഹന്‍ലാലും പ്രണവും

ഒരേ ഒരു രംഗത്ത് മാത്രമേ വന്നുള്ളൂ എങ്കിലും മോഹന്‍ലാല്‍ അവതരിപ്പിച്ച നിരഞ്ജന്‍ എന്ന കഥാപാത്രം സിനിമയുടെ മൊത്തം ക്രഡിറ്റും കൊണ്ടു പോകുകയായിരുന്നു. ജീത്തു ജോസഫ് ചിത്രത്തിലൂടെ തിരിച്ചെത്തുന്ന പ്രണവ് മോഹന്‍ലാല്‍ തന്നെയാവും നിരഞ്ജനെ ഇപ്പോള്‍ ചെയ്യാന്‍ യോഗ്യന്‍


മഞ്ജുവായി മീനാക്ഷി

നടക്കാത്ത കാര്യമാണ്.. എന്നാലും ആഗ്രഹിക്കാമല്ലോ.. മഞ്ജു വാര്യര്‍ അവതരിപ്പിച്ച അഭിരാമി എന്ന വികൃതിക്കാരിയെ മകള്‍ മീനാക്ഷി ചെയ്താല്‍ എങ്ങിനെയുണ്ടാവും. മീനാക്ഷിയെ ദിലീപ് അഭിനയിക്കാന്‍ വിടില്ല എന്നത് മാത്രമാണ് ഈ ആഗ്രഹത്തെ നിരാശപ്പെടുത്തുന്നത്


ഇത് ചരിത്രമാവും

ഇങ്ങനെ ഒരു സംഭവം മലയാള സിനിമയില്‍ സംഭവിയ്ക്കുകയാണെങ്കില്‍, ലോക സിനിമയില്‍ തന്നെ കാണാത്ത കൗതുകമായിരിക്കും അത്. ചരിത്രം അടയാളപ്പെടുത്തും.. ദിലീപ് കനിയണം എന്ന് മാത്രം

English summary
Past to Present; What if Summer In Bethlehem is remade now?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam