twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുട്ടേട്ടന്റെ റീമേക്കില്‍ മമ്മൂട്ടിക്ക് പകരക്കാരനാവാന്‍ ആര്!!

    മമ്മൂട്ടി ഇങ്ങനൊരു റോളില്‍ പുതിയതായിരുന്നു. പക്ഷെ മമ്മൂട്ടി ആ വെല്ലുവിളി ഏറ്റെടുക്കുകയും നന്നായി അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു.

    |

    1990 കളില്‍ ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് കുട്ടേട്ടന്‍. മമ്മൂട്ടി ആദ്യമായി ഒരി കോമഡി റോളില്‍ വന്ന ചിത്രമാണിത്. ആയാസമില്ലാതെ തനിക്ക് കോമഡി വഴങ്ങുമെന്ന് ഈ ചിത്രത്തിലൂടെ മമ്മൂട്ടി തെളിയിച്ചു. നാല്‍പതാം വയസില്‍ വിവാഹിതനാകുന്ന ശൃംഗാരപ്രിയനായ ഒരു കഥാപാത്രമാണ് മമ്മൂട്ടി ഇതില്‍. മമ്മൂട്ടി ഇങ്ങനൊരു റോളില്‍ പുതിയതായിരുന്നു. പക്ഷെ മമ്മൂട്ടി ആ വെല്ലുവിളി ഏറ്റെടുക്കുകയും നന്നായി അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ചിത്രം വലിയ വിജയമായിരുന്നില്ലയെങ്കിലും പിന്നീട് കുട്ടേട്ടന് ഒട്ടേറെ ആരാധകര്‍ ഉണ്ടായി.

    റീമേക്ക് ചെയ്യാന്‍ പറ്റിയ രസകരമായ ചിത്രമാണിത്. മമ്മൂട്ടിയുടെ കുട്ടേട്ടനെ ആര്‍ക്ക് ആഭിനയിച്ച് ഫലിപ്പിക്കാന്‍ പറ്റും. മമ്മൂട്ടി, സരിത, ജഗ്ദീഷ് തുടങ്ങിയ കഥാപാത്രങ്ങളെ ആര്‍ക്കൊക്കെ വീണ്ടും അതേ തന്‍മയത്വത്തോടു കൂടി അവതരിപ്പിക്കാന്‍ പറ്റും. നമ്മുക്ക് നോക്കാം കുട്ടേട്ടന്‍ റീമേക്ക് ചെയ്താല്‍ എങ്ങനെയുണ്ടാവും എന്ന്.

    വിഷ്ണു നാരായണന്‍കുട്ടേട്ടനായി ബിജു മേനോന്‍ (മമ്മൂട്ടി)

    വിഷ്ണു നാരായണന്‍കുട്ടേട്ടനായി ബിജു മേനോന്‍ (മമ്മൂട്ടി)

    മമ്മൂട്ടി അനായാസം കൈകാര്യം ചെയ്‌തൊരു റോള്‍ ആണ് കുട്ടേട്ടന്റെ. റീമേക്കില്‍ ആ റോള്‍ ചെയ്യാന്‍ അനുയോജ്യനായുട്ടുള്ളത് ബിജു മേനോന്‍ ആണ്. ബിജുമേനോന്റെ അഭിനയിക്കാനുള്ള കഴിവും സുമുഖതയും കൂടി ചേരുമ്പോള്‍ ഈ റോള്‍ ചെയ്യാന്‍ കുറേ കൂടി അര്‍ഹനാകുന്നു. കോമഡിയില്‍ ആളികളെ കൈയിലെടുക്കാന്‍ ബിജുമേനോന് പ്രത്യേക കഴിവ് തന്നെയുണ്ട്.

    സീതയായി ലെന (സരിത)

    സീതയായി ലെന (സരിത)

    നിഷ്‌കളങ്കയായ വീട്ടമ്മയാണ് കുട്ടേട്ടന്റെ ഭാര്യ വീട്ടമ്മയായ സീത. ഭര്‍ത്താവിനെ അന്ധമായി സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രമാണിത്. ചിത്രത്തില്‍ സരിത ഈ വേഷം ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. അഭിനയപ്രാധാന്യമുളള ഈ റോള്‍ ലെനയുടെ കൈയില്‍ ഭദ്രമായിരിക്കും.

    ഗോപാലകൃഷ്ണനായി അജു വര്‍ഗീസ് (ജഗദീഷ്)

    ഗോപാലകൃഷ്ണനായി അജു വര്‍ഗീസ് (ജഗദീഷ്)

    ചിത്രത്തില്‍ വിഷ്ണുവിന്റെ അസിസ്റ്റന്റും ഡ്രൈവറുമായ ഗോപാലകൃഷ്ണനെ അവതരിപ്പിച്ചത് ജഗദീഷാണ്. മമ്മൂട്ടി ജഗദീഷ് കൂട്ടുകെട്ട് ഒട്ടനവധി നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട്. ഇപ്പോള്‍ ആ റോള്‍ നന്നായി ചെയ്യാന്‍ അജുവിന് സാധിക്കും. അജുവും ബിജുമേനോനും ഒന്നിച്ചാല്‍ ഉണ്ടാകുന്ന നര്‍മ്മരംഗങ്ങള്‍ വെള്ളിമുങ്ങയില്‍ പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചതാണ്.

    തോമസ് ചാക്കോയായി സായികുമാര്‍ (തിലകന്‍)

    തോമസ് ചാക്കോയായി സായികുമാര്‍ (തിലകന്‍)

    തിലകന്‍ വളരെ നന്നായി ചെയ്‌തൊരു റോളായിരുന്നു തോമസ് ചാക്കോയുടേത്. നെഗറ്റീവ് കഥാപാത്രമാണ് തിലകന്‍ ചെയ്തത്. അല്പസ്വല്‍പം മാറ്റത്തോടെ ഈ റോള്‍ ചെയ്യാന്‍ പറ്റിയ നടന്‍ സായികുമാറാണ്.

    മിസ്റ്റര്‍ നായരായി സുരേഷ് കൃഷ്ണ (മുരളി)

    മിസ്റ്റര്‍ നായരായി സുരേഷ് കൃഷ്ണ (മുരളി)

    കുട്ടേട്ടന്‍ എന്ന ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രമാണ് മിസ്റ്റര്‍ നായര്‍. മാന്യനായി വ്യാജവേഷം കെട്ടിയ കഥാപാത്രമാണത്്. നെഗറ്റീവ് ഷേഡുള്ള ഈ കഥാപാത്രം നന്നായി ചെയ്യാന്‍ സുരേഷ് കൃഷ്ണയ്ക്ക് പറ്റും.

    ഇന്ദുവായി ഐമ സെബാസ്റ്റ്യന്‍

    ഇന്ദുവായി ഐമ സെബാസ്റ്റ്യന്‍

    ചിത്രത്തില്‍ മാതു കൈകാര്യം ചെയ്യുന്ന ഈ കഥാപാത്രമാണ് കുട്ടേട്ടന്റെ ജീവിതത്തില്‍ ഒരു മാറ്റം കൊണ്ടു വരുന്നത്. കുട്ടേട്ടന്റെ മകളായി തെറ്റിദ്ധരിക്കപ്പെടുന്ന ഈ കഥാപാത്രം. ചിത്രത്തില്‍ നിര്‍ണ്ണായകമാണ് ഇന്ദുവിന്റെ റോള്‍. ഈ റോള്‍ കൃത്യമായി ചെയ്യാന്‍ പറ്റിയ നായികയാണ് ഐമ.

    ലോഹിതദാസ് കോമഡി കൂടി തനിക്ക് വഴങ്ങുമെന്ന് ഈ ചിത്രത്തിന്റെ തിരക്കഥ എഴുത്തിലൂടെ തെളിയിച്ചു. ഈ പറഞ്ഞ കഥാപാത്രങ്ങളെ വച്ച് ചിത്രം റീമേക്ക് ചെയ്താല്‍ പുതിയ തലമുറയ്ക്ക് നല്ലൊരു ദൃശ്യവിരുന്നാകും എന്ന കാര്യത്തില്‍ സംശയമില്ല.

    English summary
    What is Mammootty starrer Kuttettan is remade now? Who all can replace Mammootty, Saritha and others in such a remake? Read this week's past to present to know more..
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X