»   » മോഹന്‍ലാലിനു പകരക്കാരനാവാന്‍ ആര്...?

മോഹന്‍ലാലിനു പകരക്കാരനാവാന്‍ ആര്...?

Posted By:
Subscribe to Filmibeat Malayalam

ഒരു പിടി നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ച വര്‍ഷമാണ് 1990കള്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിഥുനം എന്ന മോഹന്‍ലാല്‍ ചിത്രം അതിലൊന്നായിരുന്നു. 1993 ലാണ് ഈ ചിത്രം റിലീസായത്.സ്വന്തമായൊരു ബിസ്‌കറ്റ് ഫാക്ടറി തുടങ്ങാനുള്ള സ്വപ്‌നവുമായി നടക്കുന്ന സാധാരണ ചെറുപ്പക്കാരനാണ് സേതുമാധവന്‍ (മോഹന്‍ലാല്‍).

ബിസിനസ്സിലും ജീവിതത്തിലും സേതു നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ കഥാതന്തു. ഭാര്യ ഭര്‍തൃ ബന്ധത്തിന്റെ വിവിധ വശങ്ങളെ കുറിച്ചും വിവാഹശേഷം കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളുമെല്ലാം ഈ ചിത്രത്തില്‍ ഭംഗിയായി പ്രതിപാദിച്ചിരിക്കുന്നു. മോഹന്‍ലാലിനെ കൂടാതെ ഉര്‍വശി, ജഗതി, ശ്രീനിവാസന്‍, ഇന്നസെന്റ്, മീന, ജനാര്‍ദന്‍, തിക്കുറിശ്ശി തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്. നടന്‍മാരെയൊക്കെ മാറ്റിപ്പിടിച്ച് ചിത്രത്തിന്റെ ഒരു റീമേക്ക് എടുത്താലോ...

ഫഹദ് ഫാസില്‍ (സേതുമാധവന്‍)

മോഹന്‍ലാല്‍ അനശ്വരമാക്കിയ സേതുവിന് പകരമാവാന്‍ ആര്‍ക്കും പറ്റില്ല. എന്നാലും റീമേക്ക് ചെയ്യുവാണെങ്കില്‍ ആ റോളിന് അനുയോജ്യനായത് ഫഹദ് ആണ്. ആ ക്യാരക്ടര്‍നു വേണ്ട പല ഗുണഗണങ്ങളും ഫഹദിനുണ്ട്.

അനുശ്രി (സുലോചന)

സേതുവിന്റെ ഭാര്യയായ സുലോചനയുടെ റോളില്‍ ഉര്‍വശിയായിരുന്നു. പരാതിപ്പെട്ടിയായിരുന്ന സുലുവിന്റെ റോള്‍ ആരാലും പകരം വെക്കാന്‍ ആവില്ലെങ്കിലും റീമേക്ക് ചെയ്യുവാണെങ്കില്‍ അനുശ്രി ആണ് ആ റോള്‍ ചെയ്യാന്‍ അര്‍ഹയായിട്ടുള്ളത്. അങ്ങനെയുള്ള റോളുകള്‍ അനുവിന്റെ കൈയില്‍ ഭദ്രമായിരിക്കും

സൗബിന്‍ ഷാഹിര്‍ (പ്രേമന്‍)

ചിത്രത്തില്‍ ശ്രീനിവാസന്‍ ചെയ്ത റോളാണ് പ്രേമന്റേത്. സൗബിന്‍ ആ റോള്‍ ചെയ്താല്‍ അത് രസകരമായിരിക്കും. മാത്രമല്ല ഫഹദ് - സൗബിന്‍ കൂടിച്ചേരല്‍ പ്രേക്ഷകരോയും രസിപ്പിക്കും.

സുരാജ് വെഞ്ഞാറമ്മൂട് (കെ. ടി. കുറുപ്പ്)

സേതുമാധവന്റെ ചേട്ടന്റെ റോളില്‍ ഇടിവെട്ട് കഥാപാത്രമായി വന്നത് ഇന്നസെന്റായിരുന്നു. പ്രശ്‌നമുണ്ടാക്കുന്നത് ഒരു തൊഴിലാക്കിയ കഥാപാത്രം ചെയ്യാന്‍ സുരാജിനെ പോലെ വേറൊരു നടനില്ല.

കലാഭവന്‍ ഷാജോണ്‍ (സുഗതന്‍)

ജഗതി ശ്രീകുമാര്‍ ചെയ്ത മോഹന്‍ലാലിന്റെ അളിയന്റെ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതായിരുന്നു. ജഗതിയെ പോലെ ആ കഥാപാത്രം ചെയ്യാന്‍ വേറൊരു നടനില്ല. എന്നാലും കുറച്ചെങ്കിലും ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയുന്നത് ഷാജോണിനായിരിക്കും.ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ശ്രീനിവാസന്‍ തന്നെയായിരുന്നു. ബോക്‌സോഫീസില്‍ വലിയ ഹിറ്റാകാതിരുന്ന ചിത്രം പക്ഷെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.

ഫഹദ് ഫാസില്‍ (സേതുമാധവന്‍), അനുശ്രി (സുലോചന), സൗബിന്‍ ഷാഹിര്‍ (പ്രേമന്‍), സുരാജ് വെഞ്ഞാറമ്മൂട് (കെ. ടി. കുറുപ്പ്), കലാഭവന്‍ ഷാജോണ്‍ (സുഗതന്‍) എന്നിവര്‍ ചേര്‍ന്ന് ചിത്രം റീമേക്ക് ചെയ്താല്‍ പ്രേക്ഷകരെ രസിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

English summary
Past To Present: Who Can Replace Mohanlal, Urvashi & Others If Mithunam Is Remade Now?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam