കൊലമാസ് എന്‍ട്രിയോടെ മമ്മൂട്ടി! ക്ലാസായി പൃഥ്വിരാജ്! പതിനെട്ടാംപടിക്ക് അടപടലം ട്രോളാണ്! കാണൂ!

ഉണ്ടയ്ക്ക് ശേഷം വീണ്ടുമൊരു മമ്മൂട്ടി ചിത്രം എത്തുകയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍. പറഞ്ഞുവരുന്നത് പതിനെട്ടാംപടിയെക്കുറിച്ചാണ്. തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. അഭിനേതാവായും നിര്‍മ്മാതാവുമായെത്തിയ ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയില്‍ എല്ലാവരും ഉറ്റുനോക്കുകയാണ് ചിത്രത്തിന്റെ റിലീസിനായി. സാമൂഹ്യ പ്രസക്തിയുള്ള സിനിമയുമായാണ് ഇത്തവണ തങ്ങളെത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. നിമിഷനേരം കൊണ്ടാണ് ട്രെയിലര്‍ വൈറലായി മാറിയത്.

തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ രംഗത്തെ കീഴ് വഴക്കങ്ങളെക്കുറിച്ച് പുത്തന്‍ അവബോധം നല്‍കാനാണ് ശ്രമിക്കുന്നത്. ക്ലാസുമുറികളില്‍ നിന്നല്ല പുറത്തെ സമൂഹത്തില്‍ നിന്നുമാണ് തുടങ്ങുന്നതെന്ന് സൂചിപ്പിക്കുന്നതെന്ന തരത്തിലുള്ള ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്. ഏപ്രില്‍ പകുതിയോടെയാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

കൂടുതല്‍ സന്തോഷമായത്

കൂടുതല്‍ സന്തോഷമായത്

18ാം പടി ട്രെയിലര്‍ കണ്ടപ്പോള്‍ കൂടുതല്‍ സന്തോഷമായത് ലാലു അലക്‌സിനെക്കണ്ടപ്പോളാണെന്ന് ട്രോളര്‍മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം അടുത്തിടെയാണ് തിരിച്ചെത്തിയത്. മമ്മൂട്ടിക്കൊപ്പമുള്ള ഇത്തവണത്തെ വരവില്‍ ആരാധകരും സന്തോഷത്തിലാണ്. ട്രെയിലറിലെ രംഗങ്ങള്‍ കണ്ടപ്പോള്‍ ആവേശം വര്‍ധിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.

തിയേറ്ററിന്റെ കാര്യത്തില്‍ തീരുമാനമായി

തിയേറ്ററിന്റെ കാര്യത്തില്‍ തീരുമാനമായി

മമ്മൂട്ടിയുടെ മാസ്സ് ഡയലോഗും ഇടിക്കട്ട ഡയലോഗുമൊക്കെ കേട്ടപ്പോള്‍ത്തന്നെ ആരാധകര്‍ സന്തോഷത്തിലായിരുന്നു. ട്രെയിലറിലെ വരവ് കണ്ടപ്പോള്‍ത്തന്നെ തങ്ങള്‍ ആവേശത്തിലായിരുന്നുവെന്ന് ആരാധകരും പറയുന്നു. ട്രെയിലര്‍ കണ്ട തിയേറ്റര്‍ ഉടമകള്‍ തങ്ങളുടെ തിയേറ്ററിന്റെ കാര്യത്തില്‍ ഒരു തീരുമാനമായെന്നാണ് പറയുന്നത്.

സ്റ്റൈലിഷ് കഥാപാത്രങ്ങള്‍

സ്റ്റൈലിഷ് കഥാപാത്രങ്ങള്‍

ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസേന തന്നിലേക്ക് ആവാഹിക്കുന്ന താരങ്ങളിലൊരാളാണ് മമ്മൂട്ടി. സ്റ്റൈലിഷ് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തോളം പോന്ന മറ്റൊരു താരമുണ്ടോയെന്നാണ് ട്രോളര്‍മാരും ചോദിക്കുന്നത്. സ്‌റ്റൈലിഷ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇങ്ങേരോളം പോന്ന മറ്റൊരാളും മലയാളത്തില്‍ ഇല്ലെന്ന് ആരാധകരും പറയുന്നു.

പറയാന്‍ കുറേയുണ്ട്

പറയാന്‍ കുറേയുണ്ട്

മോനേ അതൊക്കെ ഒരു കഥയാണ്, കഥ പറഞ്ഞു തുടങ്ങിയാല്‍ പത്തുമുപ്പത് കൊല്ലത്തെ ചരിത്രം പറയാനുണ്ടെന്നായിരുന്നു ട്രെയിലറിലെ മാസ്സ് ഡയലോഗ്. ഇത് തന്നെയാണ് ഇന്നത്തെ യൂത്തിനോട് മമ്മൂട്ടി ഫാന്‍സിന് പറയാനുള്ളതെന്ന് അവര്‍ പറയുന്നു. ആക്ഷനും ഡയലോഗുമൊക്കെയായി സിനിമ ത്രസിപ്പിക്കുമെന്ന കാര്യത്തിന് പ്രത്യേക വിശദീകരണം ഇനിയാവശ്യമില്ലെന്നും അവര്‍ പറയുന്നു.

ചിത്രങ്ങള്‍ പറയും

ചിത്രങ്ങള്‍ പറയും

മമ്മൂട്ടിയുടെ ലുക്ക് പുറത്തുവന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. ജോണ്‍ പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്നും മുടി നീട്ടി സ്റ്റൈലിഷായുള്ള ആ വരവിനും നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

പൃഥ്വിരാജിന്റെ എന്‍ട്രി

പൃഥ്വിരാജിന്റെ എന്‍ട്രി

യുവതാരനിരയില്‍ പ്രധാനികളിലൊരാളായ പൃഥ്വിരാജ് സുകുമാരനും പതിനെട്ടാം പടിയുമായി സഹകരിക്കുന്നുണ്ടെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. പൃഥ്വിയുടെ ലുക്കും പുറത്തുവന്നിരുന്നു. അതിഥി താരമായാണ് അദ്ദേഹം എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ ഇത്രയധികം ഹിറ്റാവാനുള്ള രണ്ടാമത്തെ കാരണം പൃഥ്വിയുടെ വരവും അദ്ദേഹത്തിന്റെ സൗണ്‍് മോഡുലേഷനുമാണെന്നാണ് ആരാധകര്‍ പറയുന്നത്.

അവസാന മിനിറ്റില്‍ മമ്മൂക്ക

അവസാന മിനിറ്റില്‍ മമ്മൂക്ക

മമ്മൂട്ടിയുടെ വരവ് എങ്ങനെയായിരിക്കുമെന്നറിയാനായാണ് എല്ലാവരും കാത്തിരുന്നത്. ട്രെയിലര്‍ പുറത്തുവരുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ എല്ലാവരും ശ്രദ്ധിച്ചതും അദ്ദേഹത്തിനെയായിരുന്നു. ക്ലാസ് ആയി പൃഥ്വിയും മരണമാസ്സായി ആര്യയുമെത്തിയപ്പോള്‍ അവസാന മിനിറ്റില്‍ കൊലമാസ്സായാണ് മമ്മൂട്ടി എത്തിയത്.

കണ്ടില്ലെന്ന് നടിക്കരുത്

കണ്ടില്ലെന്ന് നടിക്കരുത്

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി സിനിമകള്‍ ചെയ്ത് വിജയിച്ച് നില്‍ക്കുന്നതിനിടയില്‍ നവാഗത സംവിധായകര്‍ക്കും മമ്മൂട്ടി ഡേറ്റ് നല്‍കാറുണ്ടെന്നും അദ്ദേഹത്തിന്റെ ആ വലിയ മനസ്സ് കാണാതെ പോവരുതെന്നും ട്രോളര്‍മാര്‍ പറയുന്നു.

അതിഥികള്‍ കുറേയുണ്ട്

അതിഥികള്‍ കുറേയുണ്ട്

താരസമ്പന്നമായ സിനിമയാണ് പതിനെട്ടാംപടി. മമ്മൂട്ടി മാത്രമല്ല യുവതാരനിരയിലെ പ്രധാനികളും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങി കൂടുതല്‍ ഗസ്റ്റ് റോളുകള്‍ സിനിമയെന്ന റെക്കോര്‍ഡും ചിത്രത്തിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X