twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നെറുകും തലയിലിട്ട് ഒരു അടി കിട്ടിയ അവസ്ഥയായിരുന്നു അപ്പോള്‍, കോവിഡ് കാലത്തെ കുറിച്ച് ചന്തുനാഥ്

    By Midhun Raj
    |

    പതിനെട്ടാം പടി, മാലിക് പോലുളള സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് ചന്തുനാഥ്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയിലൂടെ മികച്ച തുടക്കമാണ് ചന്തുനാഥിന് മലയാളത്തില്‍ ലഭിച്ചത്. ചിത്രത്തിലെ ജോയ് എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രം നടന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിയുടെ സഹോദരനായിട്ടാണ് പതിനെട്ടാം പടിയില്‍ ചന്തുനാഥ് എത്തിയത്. പതിനെട്ടാം പടിക്ക് പിന്നാലെ അടുത്തിടെ ഇറങ്ങിയ മാലിക്കിലും പ്രാധാന്യമുളള ഒരു കഥാപാത്രം ചന്തുനാഥിന് ലഭിച്ചു. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തിലെ എസ്പി റിഷഭ് എന്ന കഥാപാത്രവും മികച്ച പ്രേക്ഷക പ്രശംസകളാണ് നടനെ നേടിക്കൊടുത്തത്‌.

    രുഹാനി ശര്‍മ്മയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതാ, കാണാം

    മാലിക്കിന് പിന്നാലെ മോഹന്‍ലാല്‍ ചിത്രങ്ങളായ റാം, 12ത് മാന്‍ തുടങ്ങിയ സിനിമകളിലാണ് ചന്തുനാഥ് അഭിനയിക്കുന്നത്. ലാലേട്ടനൊപ്പം പ്രധാന്യമുളള കഥാപാത്രങ്ങളായി നടന്‍ എത്തുന്നു. രണ്ട് സിനിമകളിലൂടെ തന്നെ മലയാളത്തില്‍ പ്രതിക്ഷയുളള താരമായി ചന്തുനാഥ് മാറികഴിഞ്ഞു. നടന്‌റെ എറ്റവും പുതിയ സിനിമകള്‍ക്കായും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

    അതേസമയം കോവിഡ് കാലത്തെ

    അതേസമയം കോവിഡ് കാലത്തെ സിനിമാ ജീവിതത്തെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് നടന്‍. ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ചന്തുനാഥ് സംസാരിച്ചത്. എല്ലാവരെയും ഒരുപോലെ ബാധിച്ച കോവിഡ് കാലം തന്നെയും കഷ്ടത്തിലാക്കിയെന്ന് നടന്‍ പറയുന്നു. ലാലേട്ടന്‌റെ റാം സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞുനില്‍ക്കുന്ന സമയത്താണ് കോവിഡ് പടരുന്നത്. സ്വപ്‌നത്തിലേക്കൊന്ന് പിടിച്ചുകയറിയപ്പോഴേക്കും നെറുകും തലയിലിട്ട് ഒരു അടി കിട്ടിയ അവസ്ഥയായിരുന്നു അപ്പോള്‍ എന്ന് ചന്തുനാഥ് പറഞ്ഞു.

     പിന്നെ ചോര എന്ന ഷോര്‍ട്ട് ഫിലിമിനായി

    പിന്നെ ചോര എന്ന ഷോര്‍ട്ട് ഫിലിമിനായി കുറെ സമയം മാറ്റിവെച്ചു. ആ സമയത്താണ് സംവിധായകന്‍ ജീത്തു ജോസഫ് ട്വല്‍ത്ത് മാനിലേക്ക് ക്ഷണിക്കുന്നത്. ലാലേട്ടനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുക എന്നത് കുടുംബത്തിലേക്ക് തിരിച്ച് ചെല്ലുന്നത് പോലെയാണ് എന്നതിനാല്‍ സന്തോഷം തോന്നിയെന്നും അഭിമുഖത്തില്‍ ചന്തുനാഥ് പറഞ്ഞു. നല്ല സിനിമകളില്‍ അഭിനയിക്കുക എന്നത് തന്നെയാണ് ഏതൊരു നടനെപ്പോലെ തന്‌റെയും ആഗ്രഹം.

    പരിചയസമ്പന്നരായ അഭിനേതാക്കള്‍ക്കൊപ്പം

    പരിചയസമ്പന്നരായ അഭിനേതാക്കള്‍ക്കൊപ്പം ജോലി ചെയ്യുമ്പോള്‍ ആത്മവിശ്വാസം കൂടുകയാണെന്നും നടന്‍ പറഞ്ഞു. അതേസമയം മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് പുറമെ സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ വരുന്ന പാപ്പന്‍ എന്ന ചിത്രത്തിലും ചന്തുനാഥ് എത്തുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

    അനുപ് മേനോന്‌റെ 21 ഗ്രാംസ്, ശ്രീനാഥ്

    അനുപ് മേനോന്‌റെ 21 ഗ്രാംസ്, ശ്രീനാഥ് ഭാസിയുടെ ഖജ്രാവോ ഡ്രീംസ് തുടങ്ങിയ സിനിമകളിലും താരം എത്തുന്നു. മോഹന്‍ലാലുമായി ചന്തുനാഥിന് അടുത്ത സൗഹൃദമുണ്ട്. മോഹന്‍ലാല്‍ ഡിന്നറിനായി നടനെ മുന്‍പ് വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അന്ന് എടുത്ത ചിത്രങ്ങള്‍ ചന്തുനാഥ് പങ്കുവെച്ചിരുന്നു. പൃഥ്വിരാജും ചന്തുനാഥിന് സര്‍പ്രൈസ് നല്‍കി അന്ന് മോഹന്‍ലാലിന്‌റെ വീട്ടിലെത്തി. മൂന്ന് പേരും ഒരുമിച്ചുളള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ മുന്‍പ് ട്രെന്‍ഡിംഗായിട്ടുണ്ട്.

    വിവാഹജീവിതത്തില്‍ അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് അവള്‍ മറച്ചുവെച്ചത്, കല്‍പ്പനയെ കുറിച്ച് അമ്മയും ശ്രീമയിയുംവിവാഹജീവിതത്തില്‍ അനുഭവിച്ച വിഷമങ്ങള്‍ മാത്രമാണ് അവള്‍ മറച്ചുവെച്ചത്, കല്‍പ്പനയെ കുറിച്ച് അമ്മയും ശ്രീമയിയും

    Recommended Video

    John Brittas about why Mammootty not get Padma Bhushan
    അന്നാണ് പൃഥ്വിരാജിനൊപ്പം അഭിനയിക്കണം

    അന്നാണ് പൃഥ്വിരാജിനൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം നടനോട് ചന്തുനാഥ് പറഞ്ഞത്. ഇതിന് മറുപടിയായി ചന്തുവിന്‌റെ പ്രൊഫൈല്‍ തന്‌റെയടുത്ത് ഉണ്ടെന്നും എല്ലാം അതിന്‌റെ സമയത്ത് നടക്കുമെന്നും പൃഥ്വിരാജ് നടനോട് പറഞ്ഞത്. താനും അതാണ് വിശ്വസിക്കുന്നതെന്നും വളരെ ജെനുവിന്‍ പേഴ്‌സണാണ് പൃഥ്വിരാജ് എന്നും മുന്‍പ് ചന്തുനാഥ് പറഞ്ഞിരുന്നു. അഭിനയത്തിന് പുറമെ പതിനട്ടാം പടിയില്‍ അസിസ്റ്റന്‌റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു ചന്തുനാഥ്. മമ്മൂട്ടിയും അതിഥി വേഷത്തില്‍ എത്തിയ ചിത്രമാണ് പതിനെട്ടാം പടി. ക്യാമ്പസ് പശ്ചാത്തലത്തില്‍ നിരവധി പുതുമുഖങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു ഇത്.

    നല്ല കുപ്പായമൊക്കെ ഇട്ട് കല്യാണ വീട്ടില്‍ നില്‍ക്കുമ്പോഴാകും ആ വിളി വരുക, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌നല്ല കുപ്പായമൊക്കെ ഇട്ട് കല്യാണ വീട്ടില്‍ നില്‍ക്കുമ്പോഴാകും ആ വിളി വരുക, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌

    Read more about: mammootty
    English summary
    pathinettam padi movie actor chandunath opens up his cinema career during covid time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X