twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഞാൻ ഒരു പാൻ ഇന്ത്യൻ സ്റ്റാറിനെ കേരളത്തിൽ നിന്നും വിടുന്നു അതാണ് സിജു വിത്സൺ, ഞാൻ വെറും വാക്ക് പറയില്ല'; വിനയൻ

    |

    മിസ്റ്റർ ക്ലീൻ, കല്യാണ സൗ​ഗന്ധികം, ആകാശ​ഗം​ഗ, വാർ ആന്റ് ലൗ, വെള്ളി നക്ഷത്രം, അത്ഭുതദ്വീപ്, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങി ഒരുപിടി മനോഹര ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് വിനയൻ.

    മോഹൻലാലുമായി രൂപസാദൃശ്യമുള്ള മദൻ ലാൽ എന്ന വ്യക്തിയെ നായകനാക്കി സൂപ്പർ സ്റ്റാർ എന്ന ചിത്രം സം‌വിധാനം ചെയ്തുകൊണ്ടാണ് വിനയൻ ചലച്ചിത്ര ലോകത്തേക്ക് വന്നത്.

    'ചെറുപ്പത്തിൽ മദ്രസയിൽ പഠിച്ചിട്ടുണ്ട്, അമ്പലങ്ങളിലും പോയിട്ടുണ്ട്'; അനു സിത്താര പറയുന്നു!'ചെറുപ്പത്തിൽ മദ്രസയിൽ പഠിച്ചിട്ടുണ്ട്, അമ്പലങ്ങളിലും പോയിട്ടുണ്ട്'; അനു സിത്താര പറയുന്നു!

    മോഹൻലാലിനെ നായകനാക്കി വിനയൻ ചലച്ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പൃഥ്വിരാജ്, ദിലീപ്, കലാഭവൻ മണി എന്നീ മറ്റ് മുൻനിര നടന്മാർ വിനയൻ ചിത്രങ്ങളിലെ നായകന്മാരായിട്ടുണ്ട്.

    നടൻ പൃഥ്വിരാജ് തുടക്കകാലത്ത് നിരവധി ആക്ഷൻ സിനിമകൾ വിനയന്റെ സംവിധാനത്തിൽ ചെയ്തിട്ടുണ്ട്. മാത്രമല്ല ജയസൂര്യ, മണിക്കുട്ടൻ എന്നീ നടന്മാർ വിനയന്റെ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്. 2005ൽ അത്ഭുത ദ്വീപ് എന്ന പേരിൽ 300 കുറിയ മനുഷ്യരെ വെച്ച് ഒരു സിനിമയെടുത്തിരുന്നു വിനയൻ.

    'ഇവിടെ പച്ചപിടിച്ചില്ല... അതുകൊണ്ട് തമിഴിലേക്ക് പോയി, സൈബർ അറ്റാക്ക് നല്ലതാണ്'; കാളിദാസ് ജയറാം പറയുന്നു!'ഇവിടെ പച്ചപിടിച്ചില്ല... അതുകൊണ്ട് തമിഴിലേക്ക് പോയി, സൈബർ അറ്റാക്ക് നല്ലതാണ്'; കാളിദാസ് ജയറാം പറയുന്നു!

    ഞാൻ ഒരു പാൻ ഇന്ത്യൻ സ്റ്റാറിനെ കേരളത്തിൽ നിന്നും വിടുന്നു

    ഈ ചിത്രത്തിൽ നായകനായ രണ്ട് അടി മാത്രം ഉയരമുള്ള അജയ് കുമാർ എന്ന ഗിന്നസ് പക്രു ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ നായകനായി ഗിന്നസ് പുസ്തകത്തിലും ലിംക ബുക്ക് ഓഫ് റെക്കോർഡുകളിലും സ്ഥാനം നേടുകയും ചെയ്തിരുന്നു.

    ഈ സിനിമ പിന്നീട് തമിഴിലും വിനയൻ പുനർനിർമിച്ചിരുന്നു. ​ഗിന്നസ് പക്രു തന്നെയായിരുന്നു ഈ ചിത്രത്തിലേയും നായകൻ. വിനയന്റെ തന്നെ ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ എന്ന ചിത്രവും വിനയൻ തമിഴിൽ പുനർനിർമിച്ചിരുന്നു.

    ആകാശ​ഗം​ഗ പുറത്തിറങ്ങിയ ശേഷം പുതിയ സിനിമയുമായി വിനയൻ വീണ്ടും പ്രേക്ഷകരിലേക്ക് എത്താൻ പോവുകയാണ്.

    ഞാൻ വെറും വാക്ക് പറയില്ല

    പത്തൊമ്പതാം നൂറ്റാണ്ട് എന്നാണ് സിനിമയുടെ പേര്. സിജു വിത്സണിനെ നായകനാക്കി ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് വിനയൻ പത്തൊമ്പതാം നൂറ്റാണ്ട് ഒരുക്കിയിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയര്‍ത്തുന്നതാണ് ട്രെയിലർ.

    ശ്രീ ​ഗോകുലം ​ഗ്രൂപ്പിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച ചിത്രത്തിൽ സിജു വിൽസൺ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകനെയാണ് അവതരിപ്പിക്കുന്നത്.

    നേരത്തെ മെറ്റാവേഴ്സിൽ ട്രെയിലർ പുറത്തിറക്കിക്കൊണ്ട് ചിത്രം ചരിത്രമെഴുതിയിരുന്നു. തിരുവോണ ദിനമായ സെപ്തംബർ 8ന് ചിത്രം കേരളത്തിൽ തിയേറ്ററുകളിലെത്തും.

    വിനയന്റെ വാക്കുകളിൽ കോരിത്തരിച്ച് സിജു വിത്സൺ

    സംവിധായകൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമാതാക്കൾ വി.സി പ്രവീൺ, ബൈജു ​ഗോപാലൻ എന്നിവരാണ്. കയാദു ലോഹറാണ് ചിത്രത്തിൽ നായിക.

    അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ​ഗോപാലൻ, വിഷ്ണു വിനോദ്, ടിനി ടോം, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, മുസ്തഫ, ജാഫർ ഇടുക്കി, ചാലിപാല, ശരൺ, ഡോക്ടർ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ജയൻ ചേർത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ എന്നിവരും ചിത്രത്തിലുണ്ട്. സിജു വിത്സൺ ആദ്യമായിട്ടാണ് ഇത്ര വലിയൊരു ബ്രഹ്മാണ്ഡ ചിത്രത്തിൽ നായകനാകുന്നത്.

    പത്തൊമ്പതാം നൂറ്റാണ്ട്

    സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി സംഘടിപ്പിച്ച ചട​ങ്ങിൽ സിജുവിനെ കുറിച്ച് വിനയൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'സിജു വിത്സണെന്ന കൊച്ചു കക്ഷിയെ ഞാനൊരു പുലിയാക്കി മാറ്റിയിട്ടുണ്ട്. മലയാള സിനിമയിലേക്ക് കലാഭവൻ മണിയടക്കം ഒത്തിരി നായകന്മാരെ ഞാൻ കൊണ്ടുവന്നിട്ടുണ്ട്.'

    'മണി എന്റെ ഹൃദയമായിരുന്നു. ഇരുപത്തിമൂന്ന് വയസ് പ്രായമുള്ള പൃഥ്വിരാജിനെ വെച്ചാണ് ഞാൻ സത്യം സിനിമ ചെയ്തത്. ഞാൻ പറയുന്നു ഒരു പാൻ ഇന്ത്യൻ സ്റ്റാറിനെ ഞാൻ കേരളത്തിൽ നിന്നും വിടുവാണ്. അതാണ് സിജു വിത്സൺ. ഞാൻ ചുമ്മാതെ സംസാരിക്കാറില്ല. ഞാൻ നിലപാടുള്ള ആളാണ്' വിനയൻ പറഞ്ഞു.

    Read more about: siju wilson
    English summary
    Pathonpatham noottand movie director Vinayan open up about Siju Wilson acting, video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X