For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്ന് ശരീരം കാണിക്കുന്നതിനായിരുന്നു എതിര്, ഇന്ന് കാണിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം'; ടിനി ടോം!

  |

  മിമിക്രി കലയിലൂടെയാണ് നടൻ ടിനി ടോം സിനിമ മേഖലയിലേക്കെത്തുന്നത്. ടെലിവിഷൻ ചാനലുകളിൽ കോമഡി സംബന്ധമായ പരിപാടികളിൽ ടിനി ടോമിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. എന്നാൽ അടുത്തിടെ നടന്റെ ശബ്ദാനുകരണകലയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വിമർശനവും ട്രോളും ഉയർന്നിരുന്നു.

  നടൻ അനുകരിക്കുന്ന ശബ്ദങ്ങളിൽ ടിനിയുടെ ടോൺ മാത്രമാണ് മുഴങ്ങി കേൾക്കുന്നതെന്ന് തുടങ്ങി നിരവധി ട്രോളുകളാണ് താരത്തിനെതിരെ ഉയർന്നത്. പലപ്പോഴും തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്ക് കൃത്യമായ മറുപടിയും ടിനി ടോം നൽകാറുണ്ട്.

  Also Read: 'ദീപികയുടെ ബിക്കിനി ഫോട്ടോ കാണിച്ച് അമൃതയില്‍ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്ന് പറയാറുണ്ട്'; ഗോപി സുന്ദര്‍!

  'നെഗറ്റീവ് പറഞ്ഞുകൊണ്ടിരിക്കുന്നവർ അങ്ങനെ തന്നെ തുടരും. അവർ ജീവിതത്തിൽ വിജയിക്കാൻ പോകുന്നില്ല. ഇവരെയൊക്കെ നോക്കിയാൽ കാണാം ആരും അറിയപ്പെടുന്നവരല്ല. ഭൂമിക്കടിയിലുള്ള വെറും പുഴുക്കളാണ് അവർ.'

  'ഒരിക്കലും എവിടെയും എത്താൻ കഴിയാത്ത നിരാശയിലാണ് മറ്റുള്ളവരെ തരം താഴ്ത്തി ആളാകാൻ നോക്കുന്നത്' എന്നാണ് തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ കുറിച്ച് പ്രതികരിച്ച് ടിനി ടോം പറഞ്ഞത്.

  വിനയന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ പത്തൊമ്പതാം നൂറ്റാണ്ടാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ടിനി ടോം സിനിമ.

  Also Read: 'ഇവൻ വീർ രജനികാന്ത് വണങ്കാമുടി....'; രണ്ടാമതും അമ്മയായ സന്തോഷത്തിൽ സൗന്ദര്യ രജനികാന്ത്!

  സിജു വിൽസൺ നായകനായ സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. ഇപ്പോഴിത പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവെക്കാൻ എത്തിയ ടിനി ടോം സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

  അന്ന് കാണിക്കുന്നതിനായിരുന്നു എതിരെങ്കിൽ ഇന്ന് കാണിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യമെന്നാണ് ടിനി ടോം പറയുന്നത്. 'ഓരോരുത്തര്‍ അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ഇടുന്നതിനെതിരെ പറയുന്നത് ഒരുതരം ഞരമ്പ് രോഗമാണെന്നാണ്' ടിനി ടോം ആദ്യം പറഞ്ഞത്. പക്ഷെ പിന്നീട് വിപരീതമായൊരു പ്രസ്താവനയും താരം നടത്തി.

  'അതാണിപ്പോൾ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. അന്ന് വസ്ത്രം ധരിക്കാനുള്ള ഫ്രീഡത്തിനുവേണ്ടി സമരം ചെയ്തു. ഇന്ന് ആ ഫ്രീഡത്തിനെ ചോദ്യം ചെയ്യുന്നു... ഇത് വൈരുധ്യമല്ലേ എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് അന്ന് കാണിക്കുന്നതിന് ആയിരുന്നു എതിര്... ഇന്ന് കാണിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം' എന്നാണ് ടിനി ടോം പറഞ്ഞത്.

  മാറ് മറക്കാനുള്ള സമരത്തില്‍ നിന്ന് ഇന്ന് ഇഷ്ടമുള്ള ഒരു ഡ്രസിട്ട് സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ ഇടുമ്പോള്‍ അതിന് താഴെ വരുന്ന നെഗറ്റീവ്, വെര്‍ബല്‍ അബ്യൂസ് കമന്റുകളില്‍ എത്തിനില്‍ക്കുമ്പോള്‍ നമ്മുടെ സൊസൈറ്റി എത്ര മാറി എന്ന ചോദ്യത്തില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു ടിനി ടോം.

  'ഒരാളുടെ വസ്ത്രം തീരുമാനിക്കുന്നത് അയാള്‍ തന്നെയാണ്. ഇപ്പോ ന്യൂഡ് ഫോട്ടോസ് ആണെങ്കില്‍ അത് നോക്കാതിരിക്കാമല്ലോ. എന്തിനാണ് ഒരാളെ കുത്തിനോവിക്കുന്നത്. ഓരോരുത്തരുടെ ഇഷ്ടമല്ലേ അവരുടെ വസ്ത്രധാരണ രീതി. പബ്ലിക്കലി അങ്ങനെ പാടില്ല എന്നുള്ള നിയമങ്ങളുണ്ട്. ന്യൂഡ് ആയിട്ട് നടക്കാന്‍ പാടില്ല.'

  'അത് കേസാണ്. അതുവരെ പോകുമ്പോള്‍ നിയന്ത്രിക്കാന്‍ നമുക്ക് നിയമസംവിധാനമുണ്ട്. ഓരോരുത്തര്‍ അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ഇടുന്നതിനെതിരെ പറയുന്നത് ഒരുതരം ഞരമ്പ് രോഗമാണ്. പഴയ കാലഘട്ടത്തിലെ എല്ലാം ഇന്നുമുണ്ട്. നമ്മള്‍ മനുഷ്യന്‍മാരാണ് വേര്‍തിരിവുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്നിരുന്ന കാര്യമാണ് സിനിമയിലുള്ളത്.'

  'ആ സിസ്റ്റമെല്ലാം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ ഒരു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ഉണ്ടെങ്കിലെ ശരിയാവൂ' ടിനി ടോം കൂട്ടിച്ചേർത്തു. കുഞ്ഞ് പിള്ള എന്ന കഥാപാത്രത്തെയാണ് ടിനി ടോം പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിൽ അവതരിപ്പിച്ചത്.

  നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് ടിനി ടോമിന്റേത്. അതേസമയം വിനയൻ വളരെ നാളത്തെ പ്രയത്നത്തിലൂടെ ചെയ്തെടുത്ത സിനിമ എന്ന പേരിൽ തുടക്കം മുതൽ പത്തൊമ്പതാം നൂറ്റാണ്ട് ശ്ര​​ദ്ധ നേടിയിരുന്നു.

  Read more about: tini tom
  English summary
  Pathonpatham Noottandu actor tini tom open up about women dressing style
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X