അന്ന് ഞാന്‍ ലാലുവേട്ടനോട് ചെയ്തത് ശരിയായില്ല; അദ്ദേഹം വീട്ടില്‍ വന്ന് കണ്‍വീന്‍സ് ചെയ്തു: ടെസ്സ

പട്ടാളം എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നായികയാണ് ടെസ്സ ജോസഫ്. പട്ടാളം എന്ന സിനിമയക്ക് ശേഷം മലയാള സിനിമയില്‍ നിന്ന് വിട്ട് നിന്ന ടെസ്സയെ പിന്നീട് കാണുന്നത് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത, ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രത്തിലൂടെയാണ്.

ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പട്ടാളം എന്ന സിനിമയെക്കുറിച്ചും സീരിയലില്‍ അഭിനയിക്കുന്നതിനെക്കുറിച്ചുമെല്ലാം ടെസ്സ പങ്കുവെക്കുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സീരിയിലില്‍ അഭിനയിക്കുന്നവരെ മോശമായാണ് കാണുന്നതെന്നും ടെസ്സ പറയുന്നു.

tessa

പട്ടാളം ചെയ്യുന്ന സമയത്ത് ലാല്‍ ജോസ് വീട്ടില്‍ വന്ന് അച്ഛനോടും അമ്മയോടും ഒക്കെ സംസാരിച്ചിരുന്നു. ഇന്നത്തെ കാലത്തൊന്നും അങ്ങനത്തെ ഒന്നും ഇല്ലല്ലോ എന്നും നടി ടെസ്സ ജോസഫ് പറയുന്നു. സിനിമയെക്കുറിച്ചും എല്ലാം വീട്ടുകാരോട് വളരെ ക്ഷമയോടെ ഇരുന്ന് സംസാരിക്കുകയൊക്കെ ചെയ്തിരുന്നു. അങ്ങനെ കണ്‍വീന്‍സ് ചെയ്തിട്ടാണ് താന്‍ പട്ടാളത്തില്‍ അഭിനയിക്കുന്നതെന്ന് ടെസ്സ പറയുന്നു.

അപ്പോള്‍ തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു, ആദ്യത്തെയും അവസാനത്തെയും സിനിമയായിരിക്കും ഇത് എന്ന്. അദ്ദേഹത്തിന് അത് നന്നായി അറിയുകയും ചെയ്യാമായിരുന്നു. ഇങ്ങനെ ഒരു ഫാമിലിയില്‍ നിന്നാണ് വരുന്നതെന്നും അദ്ദേഹത്തിന് അറിയാം. ലാലുവേട്ടന്‍ അമ്മയ്ക്ക് കൊടുത്ത പ്രോമിസ് എന്ന് പറയുന്നത്, ഈ സിനിമ കൊണ്ട് ഇവള്‍ക്ക് ഒരു ദോഷവും വരില്ല. അത് എന്റെ വാക്കാണ് എന്നാണ്.

വീട്ടുകാര്‍ക്കുള്ള പേടികൊണ്ടാണ് അങ്ങനെ ഒക്കെ പറഞ്ഞത്. എന്താണ് സംഭവം എന്നുള്ളത് വീട്ടുകാര്‍ക്കൊന്നും അറിയില്ലല്ലോ. എന്നാലും അത്രയും സ്വീറ്റ് ആയ, കണ്‍വീന്‍സിംഗ് ആയ ഡയരക്ടറെ കിട്ടിയത് എന്റെ ഭാഗ്യം. എനിക്കറിയാം ലാലുവേട്ടനോട് ചെയ്തത് ശരിയായ നടപടിയല്ല. കാരണം കുറച്ച് സിനിമകള്‍ കൂടി ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിന് അഭിമാനിക്കാവുന്ന ഒരു സംഗതി ഉണ്ടാവുമായിരുന്നു.

ദേ കണ്ടോ ഞാന്‍ കൊണ്ടു വന്ന നായിക മറ്റു നായികമാരെ പോലെ ആയി എന്ന് അദ്ദേഹത്തിന് പറയാമായിരുന്നു. അങ്ങനെ ഒരു ചാന്‍സ് അദ്ദേഹത്തിന് കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ലെന്നും ടെസ്സ പറയുന്നു. പക്ഷെ അദ്ദേഹം ഹാപ്പിയാണ്. കാരണം ഞാന്‍ ഒരു പ്രോപര്‍ ഫാമിലി ലൈഫ് കൊണ്ടു പോകുന്നു എന്നൊക്കെയുള്ളത് ഹാപ്പിയായിട്ടുള്ള കാര്യമാണെന്നും ടെസ്സ പറയുന്നു.

സീരിയലില്‍ പലപ്പോഴും എന്റെ തന്നെ പ്രായമുള്ളവരുടെ അമ്മയായിട്ടൊക്കെ ആയിരികും ചെയ്യേണ്ടി വരിക. പക്ഷെ അങ്ങനെ ഒന്നും ചിന്തിക്കാറില്ല. മാത്രമല്ല സിനിമയില്‍ അഭിനയിക്കുന്നവരെ വെച്ച് സീരിയലില്‍ അഭിനയിക്കുന്നവരെ ഒരുപടി താഴ്ത്തിയാണ് സംസാരിക്കുക. അനൂപ് മേനോന്‍, ആശശരത്ത് ഒക്കെ പോലെ സീരിയലില്‍ നിന്ന് സിനിമയില്‍ എത്തിയവരുണ്ട്.

പക്ഷെ അങ്ങനെ വന്നവരല്ലാതെ സീരിയലില്‍ നിന്ന് സിനിമയില്‍ എത്തിയവര്‍ അപൂര്‍വ്വാണെന്നും ടെസ്സ പറയുന്നു. സീരിയലില്‍ പോലും നന്നായി അഭിനയിക്കുന്ന എത്ര പേരാണ് ഉള്ളതെന്നും ടെസ്സ കൂട്ടിച്ചേര്‍ത്തു.

സീരിയലില്‍ സ്ഥിരം കണ്ടു മടുക്കുന്ന മുഖം എന്നുള്ളതു കൊണ്ടായിരിക്കാം സിനിമയിലേക്ക് അധികം വിളിക്കാത്തത്. അധികം ഓഫറുകളൊന്നും ഇപ്പോള്‍ സിനിമയില്‍ നിന്ന് വരാറില്ല. സീരിയലില്‍ അമ്മ വേഷം ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവും തോന്നിയിട്ടില്ല. എല്ലാ ആക്ടേഴ്‌സിനും ഒരു ഷെല്‍ഫ് ലൈഫ് ഉണ്ട്. ഇങ്ങനെ നോക്കിയിരുന്നാല്‍ പ്രായം പോവുമെന്നും ടെസ്സ പറയുന്നു.

tessa

2001ല്‍ കൈരളി ടിവിയില്‍ പ്രക്ഷേപണം ചെയ്ത ഹെല്ലോ ഗുഡ് ഈവനിംഗ് എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ടെലിവിഷന്‍ രംഗത്തേക്ക് ടെസ്സ കടന്നു വരുന്നത്. രണ്ട് വര്‍ഷത്തോളം ആങ്കറിംഗ് ചെയ്ത ശേഷമാണ് ലാല്‍ ജോസ് പട്ടാളത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്.

സിനിമയില്‍ അഭിനയിച്ച ശേഷം ഏഷ്യാനെറ്റിലെ ഗോള്‍ഡന്‍ കപ്പിള്‍ ക്വിസ്സി ടൈം എന്ന പരിപാടിയും ഹോസ്റ്റ് ചെയ്തിരുന്നു. വിവാഹ ശേഷം ടെലിവിഷനില്‍ നിന്നും മാറി നിന്ന ടെസ്സ പിന്നീട് തിരിച്ചുവരുന്നത് 2021ല്‍ മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന ചിത്രത്തിലൂടെയാണ്.

Read more about: lal jose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X