രണ്ട് മക്കളായതിന് ശേഷമാണ് കല്യാണം; ഞാൻ മരിക്കാറായ അവസ്ഥ വന്നപ്പോഴാണ് വത്സന്‍ ചേട്ടൻ മതം മാറിയതെന്ന് പോളി

നാടകത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇപ്പോള്‍ വെള്ളിത്തിരയില്‍ നിറസാന്നിധ്യമായി മാറിയ നടിയാണ് പോളി വത്സന്‍. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ പോളിയ്ക്ക് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ഇതോടെ ശക്തമായ നിരവധി വേഷങ്ങളാണ് പോളിയെ തേടി എത്തിയത്.

കഴിഞ്ഞ വര്‍ഷം പോളിയുടെ ജീവിതത്തില്‍ വലിയൊരു നഷ്ടം സംഭവിച്ചിരുന്നു. അസുഖബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞ നടിയുടെ ഭര്‍ത്താവ് വത്സന്‍ കഴിഞ്ഞ ജൂലൈയില്‍ മരിച്ചു. ഇപ്പോഴിതാ ഭര്‍ത്താവിനെ കുറിച്ചും തന്റെ വിവാഹത്തെ കുറിച്ചുമൊക്കെ ആരാധകരുമായി പങ്കുവെക്കുകയാണ് നടി. ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

ഭര്‍ത്താവിന്റെ കെയറിങ്ങിനെ കുറിച്ച് പോളിയുടെ വാക്കുകളിങ്ങനെ..

ഭര്‍ത്താവിന്റെ കെയറിങ്ങിനെ കുറിച്ച് പോളിയുടെ വാക്കുകളിങ്ങനെ..

'എന്നെ എടീ എന്ന് പോലും വത്സന്‍ ചേട്ടന്‍ വിളിച്ചിട്ടില്ല. ഒരിക്കലും അദ്ദേഹം എന്നെ വഴക്ക് പറഞ്ഞിരുന്നില്ല. ഞാന്‍ ഉറക്കം ഒഴിഞ്ഞ് നാടകം കഴിഞ്ഞ് വരുമ്പോള്‍ എന്തെങ്കിലും കണ്ടാല്‍ പെട്ടന്ന് എനിക്ക് ദേഷ്യം വരും. അപ്പോള്‍ ഞാനെന്തെങ്കിലും പറഞ്ഞാല്‍ പോലും വത്സന്‍ ചേട്ടന്‍, ഹാ അത് പറഞ്ഞ് തീര്‍ത്ത് പോയിക്കോളും എന്ന ഭാവത്തില്‍ വിട്ടേക്കും'.

അമ്പത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഇടയില്‍ മോനെ, മോനെ എന്നാണ് ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിരുന്നത്. അത്രയും സ്‌നേഹമായിരുന്നെന്നാണ് പോളി പറയുന്നത്. മാത്രമല്ല വത്സനുമായിട്ടുള്ള വിവാഹത്തെ കുറിച്ചും നടി വെളിപ്പെടുത്തി.

ഞങ്ങളുടെ വിവാഹത്തില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എല്ലാം എതിര്‍പ്പ് ആയിരുന്നു

'ഞങ്ങളുടെ വിവാഹത്തില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും എല്ലാം എതിര്‍പ്പ് ആയിരുന്നെന്നാണ് പോളി പറയുന്നത്. വത്സന്‍ ചേട്ടന്‍ മതം മാറി, ക്രിസ്ത്യന്‍ ആയപ്പോഴാണ് എല്ലാവരുടെയും ദേഷ്യം മാറിയത്. അതിന് ഒരു കാരണമുണ്ടായിരുന്നു. ഒരിക്കല്‍ എനിക്ക് ടി ബി പിടിപെട്ടു. അക്കാലത്ത് ടി ബി അത്രയും മാരകമായൊരു അസുഖമായിരുന്നു.

എനിക്ക് രക്തം ഛര്‍ദ്ദിക്കുന്ന അത്രയും സീരിയസ് ആയി പോയിരുന്നു

എനിക്ക് രക്തം ഛര്‍ദ്ദിക്കുന്ന അത്രയും സീരിയസ് ആയി പോയിരുന്നു. അത്രയും സീരിയസ് ആയതോടെ ഞാന്‍ മരിക്കും എന്ന സ്റ്റേജിലേക്ക് കാര്യങ്ങള്‍ എത്തിയ ഇതോടെ അപ്പച്ചന്‍ എന്നെ വീട്ടിലേക്ക് വിളിച്ചു. എങ്ങാനും എനിക്ക് എന്തെങ്കിലും സംഭവിച്ചാലോന്ന് കരുതി, അപ്പച്ചന്‍ ഒന്നും പറയാതെ തന്നെ വത്സന്‍ ചേട്ടന്‍ സ്വന്ത ഇഷ്ടപ്രകാരം മതം മാറുകയായിരുന്നു'.

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
ഞങ്ങളുടെ വിവാഹസമയത്ത് മക്കള്‍ക്ക് രണ്ടും നാലും വയസ് ആയിരുന്നെന്നും' പോളി വത്സന്‍ പറയുന്നു

'ഞാന്‍ എന്ത് വേണമെങ്കിലും ചെയ്യാം, അവള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങള്‍ നാല് പേരെയും ഒരിടത്ത് മറവ് ചെയ്യണേ അപ്പച്ചാ എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം മതം മാറിയത്. മതം മാറിയ ശേഷം നാട്ടുകാര്‍ എല്ലാം ചേര്‍ന്ന് പള്ളിയില്‍ വച്ച് ഗംഭീരമായ കല്യാണം നടത്തി തന്നു. ഞങ്ങളുടെ വിവാഹസമയത്ത് മക്കള്‍ക്ക് രണ്ടും നാലും വയസ് ആയിരുന്നെന്നും' പോളി വത്സന്‍ പറയുന്നു.

More from Filmibeat

Read more about: pauly valsan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X