കളിക്കൂട്ടുക്കാരനാണ് പിന്നീട് ഭർത്താവായത്; വത്സനുമായി ഇഷ്ടത്തിലായ കഥ പറഞ്ഞ് നടി പോളി
വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പോളി വത്സന്‍. അമ്മ കഥാപാത്രങ്ങളാണെങ്കിലും വ്യത്യസ്തമായ റോളുകളാണ് നടി ഇതുവരെ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പോളിയ്ക്ക് ഭര്‍ത്താവ് വത്സനെ നഷ്ടമായി. കൊവിഡ് വന്നതും കിഡ്‌നി പ്രശ്‌നങ്ങളുമൊക്കെയായിരുന്നു മരണകാരണം.
ഇപ്പോഴിതാ കളിക്കൂട്ടുകാരനായ വത്സനുമായി പ്രണയത്തിലായതിനെ പറ്റിയും വിവാഹം കഴിച്ചതിനെ പറ്റിയുമൊക്കെ വെളിപ്പെടുത്തുകയാണ് നടി. ജഗദീഷ് അവതാരകനായിട്ടെത്തുന്ന പണം തരും പടം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പോളി വത്സന്‍.

വത്സന്‍ ചേട്ടന്‍ എന്ന് പറയാന്‍ പറ്റില്ല. ഞങ്ങള്‍ കളി കൂട്ടുകാര്‍ ആയിരുന്നു. തൊട്ടടുത്തുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ഒന്നിച്ച് കളിക്കാന്‍ പോവുകയും സ്‌കൂളില്‍ പോവുകയുമൊക്കെ ചെയ്തിരുന്നു. അന്ന് പ്രേമത്തിലേക്ക് വന്നിട്ടില്ല. ഏതോ ഒരു നിമിഷത്തില്‍ അത് പ്രേമമായി മാറി. പ്രേമിച്ച ആളെ തന്നെ കല്യാണം കഴിക്കണമെന്ന് എനിക്കുണ്ടായിരുന്നു. എന്നെ അല്ലേലും കെട്ടിക്കൊണ്ട് പോവാന്‍ ആളുണ്ട്. സുന്ദരിയാണെന്ന് എല്ലാവരും പറയുമായിരുന്നു. മക്കളുടെ അഭിപ്രായം പോലും അതാണ്.
എനിക്ക് ഒരുപാട് കല്യാണാലോചനകള്‍ വന്നിരുന്നു. അതൊക്കെ ഞാന്‍ തന്നെ വഴിയില്‍ വെച്ച് മുടക്കും. അതൊരു അലമ്പ് പെണ്ണാണ്. അതിനെ ഒന്നും കെട്ടരുതെന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ കുറേ കല്യാണം മുടക്കി.

അന്ന് വത്സന്‍ ചേട്ടന് ഇരുപത്തിരണ്ട് വയസേയുള്ളു. പണിയൊന്നും എടുക്കുന്നില്ലായിരുന്നു. പാട്ടുകാരനാണ്. അവിടെയും ഇവിടെയുമൊക്കെ പോയി പാട്ട് പാടുമായിരുന്നു. പാട്ടിലൂടെയാണ് നമ്മളൊയൊക്കെ വീഴ്ത്തിയതെന്ന് പോളി പറയുന്നു. ഒരു കലാകാരന്‍ ആയത് കൊണ്ട് മാത്രമാണ് പുള്ളിയെ സ്‌നേഹിച്ചത്. കാരണം എന്റെ കലയെ പ്രോത്സാഹിപ്പിക്കാനും മറ്റുമൊക്കെ കലാകാരനായ ഒരാള്‍ക്ക് മാത്രമേ സാധിക്കുകയുള്ളു. അദ്ദേഹത്തിന്റെ മരണം വരെ ഞങ്ങളിത് പറയുമായിരുന്നെന്നും പോളി വ്യക്തമാക്കുന്നു.

ഞങ്ങള്‍ രണ്ട് പേരും അന്ന് നാടകത്തില്‍ അഭിനയിക്കും. കുറേ അഭിനയിച്ചെങ്കിലും അന്ന് നടന്മാര്‍ക്ക് കാശ് കിട്ടില്ല. തുച്ഛമായ എന്തെങ്കിലും കിട്ടിയാലായി. നടിമാര്‍ക്ക് അങ്ങനെയല്ല. മേക്കപ്പ് ഇടുന്നേന് മുന്നേ കാശ് കിട്ടണം. അല്ലെങ്കില്‍ മേക്കപ്പ് ഇടില്ല. പിന്നെ കുട്ടികളെ നോക്കേണ്ട സാഹചര്യം വന്നപ്പോഴാണ് ആരെങ്കിലും ഒരാള്‍ വീട്ടിലിരിക്കണമെന്ന് ആവുന്നത്.
അതോടെ എന്നോട് അഭിനയിക്കാന്‍ പോയിക്കൊളാന്‍ പറഞ്ഞു. പൊതുവിഞ്ജാനമൊക്കെ ഉള്ള നല്ല മനുഷ്യനായിരുന്നു വത്സന്‍ ചേട്ടന്‍. പക്ഷേ ആളെ നഷ്ടപ്പെട്ട് പോയി. ജൂണില്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണെന്നും പോളി പറയുന്നു.

കൊവിഡ് വന്നില്ലായിരുന്നെങ്കില്‍ കുറച്ച് കാലം കൂടി ഉണ്ടാവുമായിരുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും കഴിഞ്ഞ വര്‍ഷം കൊവിഡ് വന്നു. പുള്ളിയ്ക്ക് കിഡ്‌നിയ്ക്ക് പ്രശ്‌നമുണ്ട്. പത്ത് ദിവസത്തോളം ആശുപത്രിയില്‍ കിടന്നു. അന്ന് കൊവിഡ് ആയത് കൊണ്ട് എനിക്ക് പോയി നില്‍ക്കാനും സാധിച്ചില്ല. ഇപ്പോള്‍ കുറച്ച് ദിവസം കൂടെ നിന്നിരുന്നെങ്കില്‍ എന്ന് തോന്നുകയാണെന്നും പോളി പറയുന്നു.


Click it and Unblock the Notifications











