മമ്മുക്ക ഇങ്ങനെ ആയപ്പോഴാണ് അതേക്കുറിച്ചോര്‍ത്തത്! ഓര്‍മ്മയുള്ള ആളാണ്! ആത്മകഥയിലുണ്ട് എല്ലാം!

Recommended Video

മമ്മുക്ക ഇങ്ങനെ ആയപ്പോഴാണ് അതേക്കുറിച്ചോര്‍ത്തത് !

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് പോളി വില്‍സണ്‍. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ഈ അഭിനേത്രിയായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈമയൗ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഇവര്‍ ഈ നേട്ടം സ്വന്തമാക്കിയത്. വര്‍ഷങ്ങളായി സിനിമയില്‍ സജീവമായുള്ള അഭിനേത്രിയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായിരുന്നു ഈ പുരസ്‌കാരം. സിനിമാലോകം ഒന്നടങ്കം ഈ അഭിനേത്രിയെ അഭിനന്ദിച്ചിരുന്നു.

മമ്മൂട്ടിയും തന്നെ അഭിനന്ദിക്കാനായി വിളിച്ചിരുന്നുവെന്നും ഇനി സ്‌റ്റൈലിഷായി നടക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. അദ്ദേഹം നായകനായെത്തിയ അണ്ണന്‍ തമ്പിയിലൂടെയാണ് പോളി സിനിമയില്‍ തുടക്കം കുറിച്ചത്. നാടകത്തില്‍ സജീവമായിരുന്ന പോളിക്കൊപ്പം താനും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണെന്നായിരുന്നു അന്നദ്ദേഹം പറഞ്ഞത്. മമ്മൂട്ടിക്കൊപ്പം നാടകത്തില്‍ അഭിനയിച്ചതിനെക്കുറിച്ചും വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ ഒരുമിച്ചതിനെക്കുറിച്ചുമൊക്കെ പോളി തുറന്നുപറഞ്ഞിരുന്നു. ഹാപ്പിനെസ്സ് പ്രൊജക്ടില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലായിരുന്നു അവര്‍ ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

 നാടകത്തില്‍ നിന്നും സിനിമയിലേക്ക്

നാടകത്തില്‍ നിന്നും സിനിമയിലേക്ക്

നാടകരംഗത്തുനിന്നും സിനിമയിലേക്കെത്തിയ അനേകം താരങ്ങളുണ്ട്. സിനിമയില്‍ എത്തിയതിന് ശേഷവും പലരും നാടകാനുഭവത്തെക്കുറിച്ച് തുറന്നുപറയാറുണ്ട്. ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളായ മമ്മൂട്ടിയും അത്തരത്തില്‍ നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തിയതാണ്. അന്നദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് പോളി വില്‍സണ്‍. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ഇരുവര്‍ക്കും ലഭിച്ചത്. പിന്നീട് സിനിമയുടെ തന്നെ ഭാഗമായി മാറുകയായിരുന്നു ഇവര്‍.

മമ്മൂട്ടിക്കൊപ്പം നാടകത്തിലും

മമ്മൂട്ടിക്കൊപ്പം നാടകത്തിലും

മമ്മൂട്ടിയോടൊപ്പം നാടകത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട് പോളി. അന്ന് നീണ്ട് മെലിഞ്ഞ ഒരു ചെക്കനായിരുന്നു അദ്ദേഹം. വല്ലാതെ മെലിഞ്ഞിരിക്കുന്ന അവസ്ഥയിലായിരുന്നു. കഴുത്തിലെ കുഴിയൊക്കെ ശരിക്കും പ്രകടമായിരുന്നു. അന്നത്തെ ആ നടനാണ് പിന്നീട് പത്മശ്രീയൊക്കെ നേടുന്നതെന്ന് നമ്മള്‍ അന്ന് ഓര്‍ത്തില്ലല്ലോ, കാലമിത്ര കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിനൊപ്പമാണല്ലോ അന്ന് താന്‍ പ്രവര്‍ത്തിച്ചതെന്നോര്‍ത്തതെന്നും പോളി പറയുന്നു.

സിനിമയിലെത്തിയപ്പോള്‍

സിനിമയിലെത്തിയപ്പോള്‍

നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയപ്പോഴും അദ്ദേഹം തന്നെ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം ഡബിള്‍ റോളിലെത്തിയ അണ്ണന്‍ തമ്പിയിലൂടെയായിരുന്നു പോളി തുടക്കം കുറിച്ചത്. കാളയുടെ കുത്തേറ്റ് മരിച്ച ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരയുന്ന പോളിയുടെ കഥാപാത്രവും ്അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരൊറ്റ രംഗത്തിലൂടെയായിരുന്നു ഈ അഭിനേത്രി പ്രേക്ഷക ശ്രദ്ധ നേടിയത്. ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ വെച്ച് അദ്ദേഹം പരിചയം പുതുക്കിയിരുന്നു.

ആത്മകഥയിലും കുറിച്ചു

ആത്മകഥയിലും കുറിച്ചു

സബര്‍മതി എന്ന നാടകത്തില്‍ അഭിനയിച്ച പോളി എന്ന നടിയെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ആത്മകഥയിലും തന്നെക്കുറിച്ച് അദ്ദേഹം എഴുതിയിരുന്നു. ഞങ്ങള്‍ അഭിനയിച്ച നാടകമെന്ന് പറഞ്ഞ് ഫോട്ടോയും നല്‍കിയിരുന്നു. തന്റെ കൈയ്യിലും ഫോട്ടോയുണ്ടായിരുന്നു. എന്നാല്‍ അത് നഷ്ടപ്പെട്ടുപോയിരുന്നു. അത് മമ്മുക്കയുടെ കൈയ്യിലുണ്ടായിരുന്നുവെന്ന് മനസ്സിലായി. ഇന്നും അദ്ദേഹം അതേക്കുറിച്ച് ഓര്‍ക്കുന്നുണ്ടെന്നറിഞ്ഞതില്‍ അഭിമാനമുണ്ടെന്നും താരം പറയുന്നു. താനും ആത്മകഥയെഴുതിയിട്ടുണ്ടെന്നും ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നും താരം വ്യക്തമാക്കുന്നു.

അവാര്‍ഡ് ലഭിച്ചപ്പോള്‍ അഭിനന്ദിച്ചു

അവാര്‍ഡ് ലഭിച്ചപ്പോള്‍ അഭിനന്ദിച്ചു

ഈമയൗവിലൂടെ സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ അഭിനന്ദിക്കാനായി അദ്ദേഹം വിളിച്ചിരുന്നു. നാടകത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ഇനി ഇങ്ങനെ നടന്നാല്‍ പോരായെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. അന്നത്തപ്പോലെ തന്നെയാണ് ഇന്നും മമ്മൂട്ടിയെന്നും തന്നെ തിരിച്ചറിയില്ലെന്നായിരുന്നു കരുതിയതെങ്കിലും അദ്ദേഹം ഞെട്ടിച്ചുവെന്നും താരം പറഞ്ഞിരുന്നു. ഹാപ്പിനെസ്സ് പ്രൊജക്ടിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X