പവിത്രത്തിലെ ചേട്ടച്ഛനും മീനാക്ഷിയും ഇന്ന്; സോഷ്യൽമീഡിയയിൽ വൈറലായി ചിത്രം
മലയാളി പ്രേക്ഷകർ എന്നെന്നും ഓർമിച്ചിരിക്കുന്ന മോഹൻലാൽ ചിത്രമാണ് പവിത്രം. 1994 പി ബാലചന്ദ്രന്റെ തിരക്കഥയിൽ ടികെ രാജീവ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. 1994 ഫെബ്രുവരി 4 ന് പുറത്തിറങ്ങിയ ചിത്രം വൻ വിജയമായിരുന്നു. ചിത്രം പുറത്തിറങ്ങി 27 വർഷം കഴിയുമ്പോഴും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചേട്ടച്ഛനും മീനാക്ഷിയും ചർച്ചാ വിഷയമാണ്.
മോഹൻലാലിൻരെ മകളുടെ മേക്കോവർ ചിത്രം
പവിത്രം പുറത്തിറങ്ങി 27 വർഷം പിന്നിടുന്ന ഈ വേളയിൽ വീണ്ടും മീനാക്ഷിയും ചേട്ടച്ഛനും കണ്ടുമുട്ടുകയാണ്. സംവിധായകന്‍ ടി കെ രാജീവ് കുമാറിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു കൂടിക്കാഴ്ച. ഈ കണ്ടുമുട്ടൽ അവിസ്മരണീയമായ അനുഗ്രഹമെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിയിലായിരുന്നു ചേട്ടച്ഛനും മീനാക്ഷിയും കണ്ടുമുട്ടിയത്. ഇരുവരും ചേർന്ന് എടുത്ത സെൽഫിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മോഹൻലാൽ ചേട്ടച്ഛൻ ആയപ്പോൾ വിന്ദുജ മേനോനാണ് മീനാക്ഷിയായി ചിത്രത്തിലെത്തിയത്. ഹിറ്റ് ചിത്രമായ പവിത്രത്തിന്റെ 27ാം വർഷികം ആരാധകർ ആഘോഷിത്തവെയാണ് താരങ്ങളുടെ ഒന്നിച്ചുള്ള കണ്ടുമുട്ടൽ.ചിത്രം പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

സിനിമയുടെ പേര് പോലെ തന്നെ പവിത്രമായ ബാനധത്തിന്റെ കഥയാണ ചിത്രവും പറഞ്ഞത്. അച്ഛനും അമ്മയ്ക്കും പ്രായമായപ്പോൾ ഒരു പെൺകുഞ്ഞ് പിറക്കുന്നതും കുഞ്ഞിനെ സ്വന്തം മകളെ പോലെ ചേട്ടൻ വളർത്തുന്നതുമണ് ചിത്രം. പ്രമേയം കൊണ്ട് ഏറെ വ്യത്യസ്തത പുലർത്തിയിരുന്ന ചിത്രം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ പവിത്രം ചിത്രത്തിലെ കഥാപാത്രങ്ങളും ഏറെ ചർച്ചാ വിഷയമാണ്.

ബിന്ദുജ മേനോന്റെ ആദ്യ ചിത്രമായിരുന്നു ഇത്14, 15 വയസ്സ് പ്രായമുളളപ്പോഴായിരുന്നു നടി ചിത്രത്തിൽ അഭിനയിക്കുന്നത്. അതിനാൽ തന്നെ ഇത്ര വൈകാരികമായ സിനിമയുടെ വൈകാരികതയെ കുറിച്ച് അന്ന് അറിയില്ലായിരുന്നെന്ന് ഒരു അഭിമുഖത്തിൽ ബിന്ദുജ മേനോൻ പറഞ്ഞിരുന്നു. പ്രായം ചെല്ലുന്തോറുമാണ് സിനിമയുടെ ആ ഒരു ആഴം മനസിലാകുന്നതെന്നും നടി പറഞ്ഞിരുന്നു. മീനാക്ഷിയ്ക്ക് ശേഷം അത്രയും മികച്ച ഒരു കഥാപാത്രത്തെ ലഭിച്ചിട്ടില്ലെന്നു നടി പഴയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ചിത്രത്തിൽ മോഹൻലാലിനോടൊപ്പം വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ശോഭന, വിന്ദുജ മേനോന്‍, തിലകന്‍, ശ്രീവിദ്യ, ശ്രീനിവാസന്‍, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കഥാതന്തുകൊണ്ടും സംഗീത സൗകുമാര്യം കൊണ്ടും പ്രേക്ഷക ഹൃദയങ്ങള്‍ ഏറ്റെടുത്തുടുത്ത ചിത്രമായിരുന്നു പവിത്രം. ശരത്ത് സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്.


Click it and Unblock the Notifications











