»   » തൊടുന്നതെല്ലാം പിഴച്ച് മമ്മൂട്ടി, പയ്യംവള്ളി ചന്തുവില്‍ വേറെ നായകന്‍! മെഗാ സ്റ്റാര്‍ അല്പം വൈകി!!!

തൊടുന്നതെല്ലാം പിഴച്ച് മമ്മൂട്ടി, പയ്യംവള്ളി ചന്തുവില്‍ വേറെ നായകന്‍! മെഗാ സ്റ്റാര്‍ അല്പം വൈകി!!!

Posted By: Karthi
Subscribe to Filmibeat Malayalam

ദ ഗേറ്റ് ഫാദര്‍ എന്ന പുതിയ ചിത്രത്തിലൂടെ മമ്മൂട്ടി ബോക്‌സ് ഓഫീസിലെ തന്റെ കുറവ് പരിഹരിച്ചെങ്കിലും നിര്‍ഭാഗ്യങ്ങള്‍ വിടാതെ പിന്തുടരുകയാണ്. മലയാളത്തില്‍ നായകനായി അഭിനയിച്ച സിനിമ തെലുങ്കിലേക്ക് മൊഴിമാറ്റിയപ്പോള്‍ അതിന്റെ പോസ്റ്ററിലോ ട്രെയിലറിലോ മമ്മൂട്ടി ഇല്ല.

ഇക്കയല്ല ഏട്ടൻ തന്നെ താരം!!! മലയാളത്തിന്റെ മെഗാസ്റ്റാര്‍ തെലുങ്കില്‍ സീറോ!!! ആര്‍ക്കും വേണ്ട???

നഗ്നത സൗന്ദര്യമാണ്, താന്‍ നഗ്നതയെ ആഘോഷിക്കും!!! വീണ്ടും ടോപ്പ് ലെസായി മൈക്കിള്‍ ജാക്‌സന്റെ മകള്‍!!!

ഏറെ പ്രതീക്ഷയോടെ മമ്മൂട്ടി പ്രഖ്യാപിക്കാന്‍ കാത്തിരുന്ന ചിത്രങ്ങള്‍ പിന്നീട് യുവതാരങ്ങള്‍ നായകന്മാരായി അതേപേരിലിറങ്ങി. പഴശ്ശിരാജയ്ക്ക് ശേഷം അത്തരത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് അവസരം ലഭിച്ചിരുന്നില്ല. കിട്ടിയ അവസരങ്ങള്‍ ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടപ്പെടുകയും ചെയ്തു. 

വടക്കന്‍പാട്ടിലെ കഥാപാത്രമായ പയ്യംപളളി ചന്തുവിന്റെ കഥ രഞ്ജിത്തിന്റെ രചനയില്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഹരിഹരന്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. വീണ്ടും മമ്മൂട്ടി വടക്കന്‍പാട്ടിലെ കഥാപാത്രമായ ചന്തു ആകുന്നവെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു.

സംവിധായകന്‍ രഞ്ജിത്തുമായി ചേര്‍ന്ന് മറ്റൊരു വടക്കന്‍പാട്ട് നായകനായ പയ്യംപള്ളി ചന്തുവിന്റെ കഥ സിനിമയാക്കാന്‍ ആലോചിക്കുന്നതായി ഭാഷാപോഷിണിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഹരിഹരന്‍ പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നും പ്രഖ്യാപിക്കാനുള്ള അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.

മമ്മൂട്ടിയുടെ ചന്തുവിനെ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് ലഭിച്ചത് മമ്മൂട്ടിക്ക് പകരം രാജീവ് പിള്ള നായകനാകുന്ന പയ്യംവള്ളി ചന്തുവിന്റെ ക്ഷണക്കത്താണ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ക്ഷണിച്ചുകൊണ്ടുള്ള ക്ഷണക്കത്താണ്.

പയ്യംവള്ളി ചന്തുവില്‍ മമ്മൂട്ടി മാത്രമല്ല ഹരിഹരനും രഞ്ജിത്തും ഇല്ല. വലിയങ്ങാടി, പ്രമുഖന്‍, ഗുണ്ട എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സിലിം ബാബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോ അരവിന്ദ് സികെയാണ് ചിത്രത്തിന്റെ നിര്‍മാണം.

മമ്മൂട്ടിയെ നായകനാക്കി തങ്ങളുടെ കഥയുമായി മുന്നോട്ട് പോകാന്‍ രഞ്ജിത്തും ഹരിഹരനും തീരുമാനിച്ചാലും പയ്യംവള്ളി ചന്തു എന്ന പേര് ഇനി ലഭിക്കില്ല. മറ്റേതെങ്കിലും പേരില്‍ ഈ സിനിമ ഇറക്കാനായിരിക്കും ശ്രമിക്കുക. പയ്യംപള്ളി, പയ്യംവള്ളി എന്ന സാമ്യം തന്നെയാണ് കാരണം.

ഇത് മമ്മൂട്ടിക്ക് ആദ്യ സംഭവമല്ല. മുമ്പ് ഇതിന് സമാനമായ സംഭവം ഉണ്ടായത് കര്‍ണന്‍ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു. കര്‍ണന്റെ കഥ പറയുന്ന ചിത്രം പി ശ്രീകുമാറിന്റെ രചനയില്‍ മധുപാല്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു. എന്നാല്‍ പ്രഖ്യാപനത്തിന് മുമ്പേ ഇതേ പേരില്‍ പൃഥ്വിരാജ് സിനിമ പ്രഖ്യാപിച്ചു.

തങ്ങളുടെ കര്‍ണന്‍ ഏറെ വ്യത്യസ്തമാണെന്ന് പ്രഖ്യാപിച്ച തിരക്കഥാകൃത്ത്, ചിത്രത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അറിയിച്ചു. ചിത്രത്തിന്റെ പേര് പിന്നാട് ധര്‍മ്മയുദ്ധം എന്നാക്കിയെങ്കിലും ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ ആര്‍എസ് വിമലും പൃഥ്വിരാജും ചേര്‍ന്ന് വളരെ പെട്ടന്നായിരുന്നു കര്‍ണന്‍ പ്രഖ്യാപിച്ചത്. അതിന് തൊട്ടുപിന്നാലെയായിരുന്നു കര്‍ണനും പ്രഖ്യാപിച്ചത്. വന്‍ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്.

മമ്മൂട്ടി ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന മൂന്ന് കഥാപാത്രങ്ങളെയാണ് മറ്റ് നടന്മാര്‍ കൊണ്ടുപോയത്. ഭീമന്‍ ഒഴികെ മറ്റ് രണ്ട് കഥാപാത്രങ്ങളേയും വീണ്ടും അവതരപ്പിക്കാനുള്ള സാധ്യത കാണുന്നുണ്ടെങ്കിലും അത് എത്രത്തോളം വിജയകരമാകും എന്നതിന് ഉറപ്പ് പറയാനാകില്ല.

മമ്മൂട്ടിക്കും ഹരിഹരനും മഹാഭാരതം ഒരു നഷ്ടം തന്നെയാണ്. കാരണം എംടിയുടെ തിരക്കഥയില്‍ വിരിഞ്ഞിട്ടുള്ള ഇതിഹാസങ്ങളില്‍ സംവിധായകന്‍ ഹരിഹരനും നായകന്‍ മമ്മൂട്ടിയുമായിരുന്നു. എന്നാല്‍ രണ്ടാമൂഴം, മഹാഭാരതം എന്ന പേരില്‍ സിനിമയാകുമ്പോള്‍ ഇവര്‍ രണ്ടുപേരുമില്ല.

മഹാഭാരതത്തിലെ നഷ്ടം നികത്താന്‍ അണിയറയില്‍ ഒരുങ്ങിയ ചിത്രമായിരുന്നു പയ്യംപള്ളി ചന്തു. മമ്മൂട്ടി നായകനാക്കി ഹരിഹരന്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കാന്‍ തിരഞ്ഞെടുത്തത് മലയാളത്തിലെ എണ്ണം പറഞ്ഞ തിരക്കഥാകൃത്തായ രഞ്ജിത്തിനേയും.

കര്‍ണന് സംഭവിച്ചതുപോലെ പേര് മാറ്റി ചിത്രത്തിന്റെ ജോലി മുന്നോട്ട് നീക്കാവുന്നതാണ്. സലിം ബാബ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു വായന പയ്യംപള്ളി ചന്തുവിന്റെ കഥയില്‍ നല്‍കാനില്ലെങ്കില്‍ ഈ ശ്രമം തുടക്കത്തിലേ ഉപേക്ഷിക്കുന്നതാകും നല്ലത്.

പൃഥ്വിരാജ് നായകനാകുന്ന കര്‍ണന്റെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായി ഇരിക്കുന്ന മമ്മൂട്ടി ചിത്രം എന്ന് ആരംഭിക്കും എന്നതിനേക്കുറിച്ച് ഒരു വിവരവും ഇല്ല. ജീവിച്ചിരിപ്പുണ്ടെങ്കില്‍ മമ്മൂട്ടിയുടെ കര്‍ണന്‍ പുറത്തിറങ്ങിയിരിക്കുമെന്നാണ് തിരക്കഥാകൃത്ത് പി ശ്രീകുമാര്‍ പറയുന്നത്.

English summary
legendary filmmaker Hariharan planning to make a movie based on Payyampally Chandu, a chapter in the Vadakkan Pattukal. But now a small time director Salim Baba has released two posters of his upcoming movie titled as Payyamvally Chandu. Apparently, it is also about the same historic figure.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam