twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഏട്ട് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ മമ്മൂട്ടി ചിത്രം, പഴശ്ശിരാജയുടെ പതിനൊന്ന് വര്‍ഷങ്ങള്‍

    By Midhun Raj
    |

    മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചരിത്ര സിനിമകളിലൊന്നായിരുന്നു കേരളവര്‍മ്മ പഴശ്ശിരാജ. ഹരിഹരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മമ്മൂട്ടി ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. കേരളവര്‍മ്മ പഴശ്ശിരാജയായി ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് മമ്മൂക്ക കാഴ്ചവെച്ചത്. 2009ലാണ് പഴശ്ശിരാജ തിയ്യേറ്ററുകളിലേക്ക് എത്തിയത്. സിനിമ റിലീസ് ചെയ്ത് പതിനൊന്ന് വര്‍ഷങ്ങള്‍ ആയിരിക്കുകയാണ്. ഏട്ട് സംസ്ഥാന പുരസ്‌കാരങ്ങളും ദേശീയ അവാര്‍ഡുകളും നേടിയ സിനിമ ഇന്നും മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്തൊരു ചിത്രമാണ്.

    pazhassiraja-

    ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പഴശ്ശിരാജയ്ക്ക് ലഭിക്കാറുളളത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയിലായിരുന്നു ഹരിഹരന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയത്. ചരിത്രത്തോട് നീതി പുലര്‍ത്തി ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ക്ക് ഒന്നടങ്കം വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ പഴശ്ശിരാജ കാണാന്‍ തിയ്യേറ്ററുകളിലേക്ക് ഇരച്ചുകയറിയിരുന്നു.

    ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. മമ്മൂട്ടിക്കൊപ്പം ശരത്കുമാര്‍, ജഗതി, നെടുമുടി വേണു, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, കനിഹ, പദ്മപ്രിയ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു സിനിമ.

    മലയാളത്തില്‍ മോഹന്‍ലാല്‍, തമിഴില്‍ കമല്‍ഹാസന്‍, ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍ തുടങ്ങിയ താരങ്ങളാണ് പഴശ്ശിരാജയ്ക്ക് വോയിസ് ഓവര്‍ നല്‍കിയത്. ഇളയരാജ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണവും ശ്രദ്ധേയമായി മാറിയിരുന്നു. മികച്ച പശ്ചാത്തല സംഗീതം, മികച്ച ഓഡിയോഗ്രഫി വിഭാഗങ്ങളില്‍ പഴശ്ശിരാജയിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

    ഒപ്പം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ പദ്മപ്രിയയ്ക്ക് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചു. ഒരു വടക്കന്‍ വീരഗാഥയ്ക്ക ശേഷം മമ്മൂട്ടി-ഹരിഹരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മികച്ച ചരിത്ര സിനിമ കൂടിയായിരുന്നു പഴശ്ശിരാജ. മലയാളം, തമിഴ്, ഹിന്ദി താരങ്ങള്‍ക്കൊപ്പം ഹോളിവുഡ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിരുന്നു. രാമനാഥ് ഷെട്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് എഡിറ്റിംഗ് നിര്‍വ്വഹിച്ചത് ശ്രീകര്‍ പ്രസാദാണ്‌.

    Read more about: mammootty
    English summary
    11 Years Of Pazhassi Raja: When Mammootty Starrer Won 8 Kerala State Film Awarsd
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X