പിസി ജോര്‍ജും സിനിമയില്‍ അഭിനയിച്ചിട്ടില്ലേ?

പിസി ജോര്‍ജ് മാത്രമല്ല ആര്‍ ബാലകൃഷ്ണ പിള്ള, ലോനപ്പന്‍ നമ്പാടന്‍, ജോസ് തെറ്റയില്‍, പിജെ ജോസഫ്, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ ഒട്ടേറെ രാഷ്ട്രീയക്കാര്‍ സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരില്‍ പലരും സിനിമയില്‍ അഭിനയിക്കുകയും പിന്നണി പാടുകയും ചെയ്തവരാണ്. യുഡിഎഫ് മന്ത്രിസഭയിലെ ലീഗ് മന്ത്രിയായ അലി പ്രശസ്തനായ ഒരു സിനിമാ നിര്‍മ്മാതാവ് കൂടിയാണ്.
കേരളത്തിന് പുറമെയുള്ള സിനിമാക്കാരായ രാഷ്ട്രീയ നേതാക്കളുടെ കാര്യം പറയുകയാണെങ്കില്‍ പട്ടികയ്ക്ക നീളമേറും. തമിഴ്‌നാട് മുഖ്യമന്ത്രിമാരായിരുന്ന എം കരുണാനിധി, വിഎന്‍ ജാനകി, എംജിആര്‍, ഇപ്പോഴത്തെ മുഖ്യമന്ത്രിയായ ജയലളിത എന്നിവര്‍ സിനിമാക്കാരായിരുന്നു. കേന്ദ്ര മന്ത്രിമാരായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ, ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന എന്‍ ടി രാമറാവു എന്നിവര്‍ക്കും സിനിമാമേഖലയുമായി ബന്ധമുണ്ട്.
നായകനടിമാരായ ശാരദ, ജയപ്രദ, ശബ്‌നാ ആസ്മി തുടങ്ങിയവരും രാഷ്ട്രീയത്തില്‍ തിളങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് പുറമേ അടുത്തിടെ രാജ്യസഭാ മെമ്പര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട രേഖ, ജയാബച്ചന്‍ തുടങ്ങിയവരും സിനിമയില്‍ കഴിവു തെളിയിച്ചവര്‍ തന്നെ. അതുകൊണ്ട് രാഷ്ട്രീയത്തിലെ സിനിമാക്കാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഒരു നടന്‍ കൂടിയായ പിസി ജോര്‍ജിന്റെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നില്ല.
ആദ്യ പേജില്‍
സിനിമാക്കാരെന്താ മോശക്കാരാണോ?


Click it and Unblock the Notifications











