'നിലയേയും നിതാരയേയും ബി​ഗ് ബോസിൽ വിടും, നില ഇപ്പോൾ ശ്രീനിയുമായാണ് കൂടുതൽ അടുപ്പം അതിൽ എനിക്ക് അസൂയയുണ്ട്'

അവതരണത്തിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ബിഗ്‌ ബോസ് റിയാലിറ്റി ഷോയ്ക്കിടെയിലാണ് മിനിസ്‌ക്രീൻ താരമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലായത്. പിന്നാലെ ഇരുവരും വിവാഹിതരുമായി. നില എന്ന മൂത്ത മകൾക്ക് പിന്നാലെ രണ്ടാമത്തെ കണ്മണി വന്ന സന്തോഷത്തിലാണ് പേളി മാണിയും കുടുംബവും. മൂത്തമകളായ നില ബേബി ജനിച്ചത് മുതൽ സകല വിശേഷങ്ങളും പേളിയും ശ്രീനിഷും പങ്കിട്ടിരുന്നു.

അതേപോലെ തന്നെ ഇളയ മകൾ നിതാരയുടെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം ഒരു മടിയും കൂടാതെ ആരാധകരിലേക്ക് എത്തിക്കുന്നുണ്ട് താരം. ഇപ്പോഴിതാ ഒരിടവേളയ്ക്കുശേഷം പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പേളിയും ശ്രീനിഷും. ആരാധകരുടെ ചോദ്യങ്ങൾ ഏറെയും നിലയേയും നിതാരയേയും കുറിച്ചായിരുന്നു.

Pearle Maaney And Srinish Aravind

രണ്ട് മക്കളും തമ്മിലുള്ള ബോണ്ടിങ് കണ്ടിരിക്കാൻ രസമാണെന്നാണ് പേളിയും ശ്രീനിഷും പറയുന്നത്. നിലയും നിതാരയും തമ്മിലുള്ള സാമ്യതകളെ കുറിച്ചുള്ള ചോദ്യത്തിന് പേളിയും ശ്രീനിഷും പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു... രണ്ടുപേരും ഏകദേശം ഒരുപോലെയാണ് കാണാൻ. ആദ്യമൊന്നും തോന്നിയിരുന്നില്ല. പക്ഷെ ഇപ്പോൾ സ്വഭാവത്തിൽ അടക്കം ഇരുവരും ഒരുപോലെയാണെന്ന് തോന്നുന്നു.

പക്ഷെ മറ്റ് മൂന്ന് കുട്ടികളെ അപേക്ഷിച്ച് നിതാരയാണ് ഏറ്റവും പാവമെന്ന് തോന്നുന്നു. മൂന്ന് മാസം കഴിഞ്ഞാലെ കൃത്യമായി പറയാനാകൂ. നിലയുടെ പ്രധാന ഹോബി വീടിനുള്ളിൽ ഒരുക്കിയിട്ടുള്ള പ്ലെ റൂമിൽ കളിക്കുക എന്നതാണ്. കൂട്ടിന് ആരും ഇല്ലെങ്കിലും നില ഒറ്റയ്ക്ക് അവിടെ ഇരുന്ന് കളിക്കുമെന്നാണ് ഇരുവരും പറഞ്ഞത്.

നിലയെ കാണാൻ ഇപ്പോൾ പേളിയെപ്പോലെയാണെന്നും നിതാരയെ കാണാൻ തന്നെപ്പോലെയാണെന്നുമാണ് ശ്രീനിഷ് പിന്നീട് പറഞ്ഞത്. നിതാരയെ ഭയങ്കര കെയറിങാണ് നില. വലിയ ചേച്ചിമാർ പെരുമാറുന്നതുപോലെയാണ് പെരുമാറുന്നത്. നിതാരയും ഞാനും നിലയും ഒരുമിച്ചാണ് കിടക്കുന്നത്. രാത്രി ഉറങ്ങുന്നതിനിടെ പാതി ഉറക്കത്തിൽ എഴുന്നേറ്റ് നിതാരയെ നോക്കി ഒരു ഉമ്മയൊക്കെ കൊടുത്തിട്ട് നില വീണ്ടും ഉറങ്ങും.

ഉറക്കത്തിൽ പോലും നിതാരയെ നിലയ്ക്ക് ഉമ്മവെക്കണം. അവരുടെ ബോണ്ടിങ് കാണാൻ രസമാണ്. നിതാരയ്ക്ക് നിലയോടും അങ്ങനെ തന്നെയാണ്. നില മുടി കെട്ടിവെക്കാറില്ല. ഉമ്മവെക്കുമ്പോൾ ആ മുടി മുഴുവൻ നിതാരയുടെ മുഖത്താകും. പക്ഷെ നിതാര അതൊരു ഇറിറ്റേഷനായി ഇതുവരെ കാണിച്ചിട്ടില്ല. അവൾക്കും അതിഷ്ടമാണ്.

Pearle Maaney And Srinish Aravind

അതുപോലെ നിതാരയുടെ അടുത്ത് വരുമ്പോഴും തൊടുമ്പോഴും ഓമനിക്കുമ്പോഴുമെല്ലാം വളരെ പതിയെ മാത്രമെ നില പെരുമാറു. ആ കെയറിങുണ്ട്. വളരെ അധികം സൂക്ഷിക്കും. ഞങ്ങൾ പ്രതീക്ഷിക്കാത്ത ഒരു നിലയെ ഇപ്പോൾ കാണാൻ പറ്റുന്നുണ്ടെന്നും പേളി പറയുന്നു. മക്കളെ ബി​ഗ് ബോസിൽ വിടുമോയെന്ന ചോദ്യത്തിനും ഇരുവരും പ്രതികരിച്ചു. അച്ഛനോട് (ശ്രീനിഷ്) ചോദിക്കാൻ ഞാൻ പറയും. ഞാൻ ടിപ്പിക്കൽ മദറാകും പോകാൻ സമ്മതിക്കില്ലെന്നാണ് പേളി പറഞ്ഞത്.

എന്നാൽ താൻ രണ്ടുപേരെയും ബി​ഗ് ബോസിൽ വിടുമെന്നും അവിടെ നിന്നല്ലേ തനിക്ക് നല്ലൊരാളെ കിട്ടിയത് എന്നുമാണ് ശ്രീനിഷ് പറഞ്ഞത്. രണ്ടു കുഞ്ഞുങ്ങൾ കൂടി ജീവിതത്തിലേക്ക് വന്നപ്പോഴുള്ള മാറ്റത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇരുവരും പ്രതികരിച്ചത് ഇങ്ങനെയാണ്... പ്രതീക്ഷിച്ച അത്ര ടഫ് അല്ല രണ്ട് കുഞ്ഞുങ്ങൾക്കൊപ്പമുള്ള ജീവിതം.

ഞാൻ എന്റെ വീട്ടിലായതുകൊണ്ട് എല്ലാവരും എന്നെ ഹെൽപ്പ് ചെയ്യുന്നുണ്ട്. പിന്നെ മക്കളുടെ ഈ പ്രായം എഞ്ചോയ് ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. മാതാപിതാക്കളായ ശേഷം ഞങ്ങൾക്ക് മാറ്റമൊന്നും വന്നിട്ടില്ല. ഞങ്ങൾ പഴയതുപോലെ തന്നെയാണ്. നില ഇപ്പോൾ ശ്രീനിയുമായാണ് കൂടുതൽ അടുപ്പം അതിൽ എനിക്ക് അസൂയയുണ്ട് എന്നാണ് പേളി പറഞ്ഞത്.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X