For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേളിയോട് വഴക്കിടുമ്പോള്‍ പുലിയായിരുന്നു ബഷീര്‍, പിന്നീടോ? പട്ടിയെപ്പോലെ മോങ്ങുന്നു! ട്രോള്‍പ്പെരുമഴ

  By Nimisha
  |

  മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാള പതിപ്പ് വിജയകരമായി മുന്നേറുകയാണ്. 60 ലധികം എപ്പിസോഡുകള്‍ പിന്നിട്ട് മുന്നേറുന്ന പരിപാടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരായി മാറിയവരും സിനിമയിലൂടെ സുപരിചിതരായി മാറിയവരുമാണ് ആ മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. അതാത് ആഴ്ചയിലെ പ്രകടനവും പ്രേക്ഷക പിന്തുണയും വിലയിരുത്തിയാണ് പുറത്തേക്ക് പോവുന്നയാളെ തിരഞ്ഞെടുക്കുന്നത്. രഞ്ജിനി ഹരിദാസായിരുന്നു അടുത്തിടെ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്.

  പേളി മാണിയും ശ്രീനിയും തമ്മില്‍ പ്രണയത്തിലാമെന്നും വിവാഹിതാരാവാന്‍ ആഗ്രഹിക്കുന്നുവെന്നുമുള്ള കാര്യം അടുത്തിടെയാണ് സ്ഥിരീകരിച്ചത്. ഇരുവരുടേയും കുടുംബംഗങ്ങള്‍ പരിപാടിയിലെത്തുമെന്നും അവരോട് ഇക്കാര്യത്തെക്കുറിച്ച് ചോദിക്കാമെന്നും മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയായുള്ള എപ്പിസോഡില്‍ പേളിയും ബഷീറും തമ്മില്‍ വഴക്കിട്ടിരുന്നു. സഭ്യമായ തരത്തിലുള്ള വാക്കുകളായിരുന്നില്ല അദ്ദേഹം ഉപയോഗിച്ചത്. തന്റെ പ്രൊഫഷനെക്കുറിച്ച് പറഞ്ഞപ്പോള്‍ വീട്ടില്‍ പോയി കളിക്കാനായിരുന്നു പേളി പറഞ്ഞത്. ഇവരുടെ വഴക്കിനെ ഏറ്റെടുത്ത് ട്രോളര്‍മാരും രംഗത്തുവന്നിട്ടുണ്ട്്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഭൂലോക തോല്‍വി തന്നെ

  ഭൂലോക തോല്‍വി തന്നെ

  മട്ടന്‍കറിയുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മുട്ടന്‍ വഴക്കില്‍ കലാശിച്ചത്. ബഷീറാണ് ക്യാപ്റ്റനെങ്കിലും പല കാര്യങ്ങളും നിയന്ത്രിക്കുന്നത് അദ്ദേഹമല്ലന്ന് പേളി ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിനിടയിലാണ് ഇക്കാര്യത്തെക്കുറിച്ച് തീരുമാനിച്ചത്. ബഷീറിന് നാണമുണ്ടെങ്കില്‍ ഇങ്ങനെ കാണിക്കില്ലെന്ന് പേളി പറഞ്ഞപ്പോള്‍ തിരിച്ച് ഈ ചോദ്യം ഉന്നയിക്കുകയായിരുന്നു. തനിക്ക് നാണമില്ലെന്നാണ് താരം പറഞ്ഞത്.

  തേപ്പ് തന്നെയാവുമോ?

  തേപ്പ് തന്നെയാവുമോ?

  ശ്രീനിയോടായിരുന്നു പേളി ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞത്. വിഷമം പങ്കുവെക്കുന്നതിനിടയിലാണ് താരം നിനക്ക് നല്ല പെണ്‍കുട്ടിയെ കിട്ടുമെന്നും തന്നെ വിട്ടേക്കാനും പറഞ്ഞത്. എന്നാല്‍ അത് തീരുമാനിക്കേണ്ടത് താന്‍ അല്ലേയെന്നായിരുന്നു ശ്രീനി പറഞ്ഞത്. എന്നാല്‍ പേളി തേപ്പിനുള്ള തയ്യാറെടുപ്പിലാണെന്ന്ാണ് ട്രോളര്‍മാര്‍ പറയുന്നത്.

  എനിക്ക് വീട്ടി പോണേ

  എനിക്ക് വീട്ടി പോണേ

  പേളിയുമായി വഴക്കിടുന്നതിനിടയില്‍ ബഷീര്‍ പുലിയായിരുന്നു. വീട്ടുകാരെക്കുറിച്ച് പറഞ്ഞപ്പോള്‍ അവരെ പറയാന്‍ എന്ത് യോഗ്യതയാണ് പേളിക്കുള്ളത്. പടച്ചവനെ ഓര്‍ത്ത് നിസ്‌കരിച്ച് വീട്ടില്‍ക്കഴിയുന്നവരെ എന്തിന് ഇതിലേക്ക് വലിച്ചിടുന്നുവെന്നൊക്കെ ചോദിച്ച് രോഷാകുലനായ ബഷീര്‍ വഴക്കിന് ശേഷം വീട്ടിലേക്ക് പോവണമെന്ന് പറഞ്ഞ് കരയുന്ന കാഴ്ചയും കണ്ടിരുന്നു.

  പാവം ഇനി പ്രതികരിക്കട്ടെ

  പാവം ഇനി പ്രതികരിക്കട്ടെ

  പേളി ഈസ് സോ ഇമോഷണല്‍, സോ സെന്‍സിറ്റീവ്, സോ ക്യൂട്ട് എന്ന നാടകത്തിന് ശേഷം പുതിയ നാടകവുമായി എത്തുകയാണ്. പുതിയ നാടകത്തിന് നല്‍കിയ പേരാണ് രസകരം. ഒരുപാട് അനുഭവിച്ചു, പാവം ഇനി പ്രതികരിക്കട്ടെയെന്നാണ് നാടകത്തിന്റെ പേര്.

  ഇതും ചീറ്റിപ്പോയി

  ഇതും ചീറ്റിപ്പോയി

  ശ്രീനിയുമായുള്ള പ്രണയം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് പേളി ആ ഡയലോഗ് അടിച്ചത്. എന്നാല്‍ ശ്രീനിയാവട്ടെ ഇതേക്കുറിച്ച് പ്രതികരിച്ചതായിരുന്നു രസകരം. താന്‍ ഇങ്ങനെയാണെന്നും ഇതിലും നല്ല പെണ്‍കുട്ടിയെ ലഭിക്കുമെന്നും താരം പറഞ്ഞപ്പോള്‍ പേളി നന്നായാല്‍ മതിയെന്നായിരുന്നു ശ്രീനി പറഞ്ഞത്.

  ഭര്‍ത്താവിനെപ്പോലെ പെരുമാറുന്നു

  ഭര്‍ത്താവിനെപ്പോലെ പെരുമാറുന്നു

  താന്‍ ഒരു സുഹൃത്തായാണ് ശ്രീനിയെ കണ്ടതെന്നും എന്നാല്‍ താരം ഭര്‍ത്താവിനെപ്പോലെയാണ് പെരുമാറുന്നതെന്നുമായിരുന്നു പേളിയുടെ പരാതി. ഭാവിയില്‍ വരാന്‍ സാധ്യതയുള്ള കാര്യമാണിത്. തേപ്പ് നടക്കുമെന്നാണ് ട്രോളര്‍മാരും പറയുന്നത്.

  രാത്രിയിലെ സംസാരം

  രാത്രിയിലെ സംസാരം

  എല്ലാവരില്‍ നിന്നും മാറി രാത്രിയില്‍ സ്വകാര്യ സംഭാഷണം നടത്താറുണ്ട് പേളിയും ശ്രീനിയും. അതാത് ദിവസത്തെ കാര്യങ്ങളും മാനസികമായുള്ള വിഷമവുമൊക്കെയാണ് പേളി പങ്കുവെച്ചത്. പകല്‍ സമയത്ത് ഇതേക്കുറിച്ച് പറഞ്ഞപ്പോഴൊക്കെ ശ്രീനിയുടെ മറുപടി ഇതായിരുന്നുവെന്നാണ് താരത്തിന്റെ കണ്ടുപിടിത്തം.

  മോട്ടിവേഷണല്‍ സ്പീക്കര്‍

  മോട്ടിവേഷണല്‍ സ്പീക്കര്‍

  വെറുതെ പേളിയുടെ ബയോഡാറ്റ എടുത്തുനോക്കിയതാണ്. അപ്പോഴാണ് ആ നഗന്‌സത്യം പുറത്തായത്. മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നും അതിലുണ്ടായിരുന്നു. ഇത് കണ്ട് പകച്ചുപോയ മത്സരാര്‍ത്ഥികളുടെ അവസ്ഥ ഇതായിരുന്നു.

  വീട്ടില്‍ തുമ്പിയുണ്ടോ?

  വീട്ടില്‍ തുമ്പിയുണ്ടോ?

  പേളിയും ബഷീറും തമ്മിലുള്ള വഴക്കായിരുന്നു പോയ ദിവസത്തെ പ്രധാന സംഭവങ്ങളിലൊന്ന്. തരത്തില്‍ പോയി കളിക്കാനായിരുന്നു ബഷീര്‍ പറഞ്ഞത്. അപ്പോഴാണ് പേളി ആ മാസ്സ് ഡയലോഗടിച്ചത്. അത് കൃത്യമായി കൊള്ളുകയും ചെയ്തു.

  പേളി മാണി പുറത്തേക്ക്

  പേളി മാണി പുറത്തേക്ക്

  ഇത്തവണത്തെ എലിമിനേഷനില്‍ ക്യാപ്റ്റന്‍ തന്റെ വിവേചനാധികാരം ഉപയോഗിച്ച് തിരഞ്ഞെടുത്തത് പേളിയെയായിരുന്നു. ഈയാഴ്ച എലിമിനേറ്റാവുന്നത് പേളിയാണെന്നും ഹിമയക്കുള്ളത് അടുത്തയാഴ്ച തരാമെന്നും ട്രോളര്‍മാര്‍ പറയുന്നു.

  പട്ടീന്ന് വിളിച്ചേ

  പട്ടീന്ന് വിളിച്ചേ

  യജമാനനെ പറഞ്ഞാല്‍ പട്ടി കുരയ്ക്കും, അപ്പോഴാണ് തന്നെ പട്ടിയെന്ന് വിളിച്ചുവെന്ന് പറഞ്ഞ് പേളി കരഞ്ഞത്. ഇത് വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് ബഷീറിന് മറുപടി കൊടുത്തപ്പോഴോ, അവിടെയും പൊട്ടിക്കരച്ചില്‍ തന്നെ.

  പേളിയുടെ ഭാവം

  പേളിയുടെ ഭാവം

  മത്സരത്തില്‍ നിന്നും ഇടയ്ക്ക് പിന്‍മാറാനിരുന്ന പേളിയെ ശക്തമായ പിന്തുണ നല്‍കി തിരികെയത്തിച്ചത് ശ്രീനിയായിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം പരസ്യമായതിന് ശേഷമുള്ള രഹസ്യ ചര്‍ച്ചയ്ക്കിടയിലും ഇനിയാരോടും വഴക്കിടരുതെന്ന് ശ്രീനി ഉപദേശിച്ചിരുന്നു. ഇത് സമ്മതിച്ച പേളിക്ക് ഇങ്ങനെയൊരു മുഖഭാവമുണ്ടെന്ന്ആരും കരുതിയിരുന്നില്ല.

  English summary
  Pearle-Basheer troll viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X