ഹണിമൂണിന് പോയപ്പോള്‍ ഇതുപോലൊരു പണി പേളി പ്രതീക്ഷിച്ചിരുന്നില്ല! ഇതൊക്കെ എന്തെന്ന് ശ്രീനിയും! കാണൂ!

ബിഗ് ബോസിലൂടെയായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും പ്രണയത്തിലായത്. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണ് ഇവരുടെ പ്രണയമെന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ തങ്ങളുടെ തീരുമാനം ഉറച്ചതാണെന്ന് ഇരുവരും തെളിയിക്കുകയായിരുന്നു പിന്നീട്. മോഹന്‍ലാല്‍ ചോദിച്ചപ്പോഴാണ് വിവാഹിതരാവാന്‍ ആഗ്രഹമുണ്ടെന്ന കാര്യത്തെക്കുറിച്ച് ഇരുവരും തുറന്നുപറഞ്ഞത്. ആ തുറന്നുപറച്ചിലിലെ ആത്മാര്‍ത്ഥതയെക്കുറിച്ച് പോലും സംശയങ്ങള്‍ ഉന്നയിച്ചവരുണ്ടായിരുന്നു. വിമര്‍ശനങ്ങളേയെല്ലാം കാറ്റില്‍ പറത്തി ഇരുവരും ഒന്നിക്കുകയായിരുന്നു. ശക്തമായ ആരാധകപിന്തുണയാണ് വിവാഹത്തിന് ശേഷവും ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പേളി, ശ്രീനി ആര്‍മി ഗ്രൂപ്പുകളെല്ലാം ഇപ്പോഴും സജീവമാണ്.

വിവാഹം കഴിഞ്ഞ് അധികനാള്‍ പിന്നിടുന്നതിനിടയിലാണ് ഇരുവരും ഹണിമൂണ്‍ യാത്ര പോയത്. പേളിയുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹം കൂടിയായ ഹിമാലയന്‍ യാത്ര സഫലീകൃതമായത് അപ്പോഴായിരുന്നു. യാത്രയ്ക്കിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തരംഗമായി മാറിയത്. ഹിമാലയന്‍ യാത്രയുടെ വിശേഷങ്ങള്‍ പുതിയ വ്‌ളോഗിലും ഉള്‍പ്പെടുത്തിയിരുന്നു. വ്‌ളോഗിനായുള്ള എഡിറ്റിംഗ് കഴിഞ്ഞതിന് ശേഷമുള്ള തന്റെ അവസ്ഥ വിവരിച്ചും പേളി എത്തിയിരുന്നു.

വിരലുകളുടെ അവസ്ഥ

വിരലുകളുടെ അവസ്ഥ

വ്‌ളോഗ് എഡിറ്റ് ചെയ്തതിന് ശേഷം തന്റെ വിരലുകളുടെ അവസ്ഥയെക്കുറിച്ചായിരുന്നു പേളി മാണി കുറിച്ചത്. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലായാണ് വീഡിയോ എഡിറ്റ് ചെയ്തത്. ഇതിനായുള്ള സാഹസത്തെക്കുറിച്ചാണ് പേളി ഇപ്പോള്‍ തുറന്നുപറഞ്ഞിട്ടുള്ളത്. നിങ്ങളുടെ യാത്രയ്ക്കിടയിലെ രസകരമായ നിമിഷങ്ങള്‍ കാണാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്കും സന്തോഷമുണ്ടെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ വീഡിയോ തരംഗമായി മാറിക്കഴിഞ്ഞിരുന്നു. ഫാന്‍സ് പേജുകളിലൂടേയും വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതൊക്കെ എന്ത്?

പേളിയുടെ ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് ശ്രിനിഷ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഫുള്‍ ടൈം ഇരുന്ന് എഡിറ്റ് ചെയ്ത് ക്ഷീണിതയായ ഭാര്യയ്ക്ക്് പിന്തുണയുമായും ശ്രീനി എത്തിയിരുന്നു. ശ്രീനിയുടെ സമ്മാനത്തെക്കുറിച്ച് വാചാലയായി പേളി എത്തിയിരുന്നു. ഇതൊക്കെ എന്ത് എന്നായിരുന്നു ശ്രീനി ചോദിച്ചതെന്നും പേളി പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പേളി വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയത്. പേളിയെ കണ്ടുമുട്ടിയിട്ട് ഒരു വര്‍ഷമായെന്നും ബിഗ് ബോസിലെ ആദ്യ കൂടിക്കാഴ്ച ഇങ്ങനെയായിരുന്നുവെന്നും വ്യക്തമാക്കിയുള്ള വീഡിയോ പങ്കുവെച്ച് ശ്രീനി എത്തിയിരുന്നു.

പേളിഷ് എന്നും വ്യത്യസ്തമാണ്

പേളിഷ് എന്നും വ്യത്യസ്തമാണ്

പേളിയും ശ്രിനിഷും എന്നും വ്യത്യസ്തമാണ്. ഈ വ്യത്യസ്തതയാണ് എന്നും നിങ്ങളുടെ പ്രത്യേകതയെന്നും ആരാധകര്‍ പറയുന്നു. പേളിഷ് വിശേഷങ്ങളെല്ലാം ആരാധകര്‍ ക്ഷണനേരം കൊണ്ട് വൈറലാക്കി മാറ്റാറുണ്ട്. ശ്രീനിയാണോ, പേളിയാണോ എഡിറ്റിംഗില്‍ പുലി എന്ന ചോദ്യമുന്നയിച്ചും ഇവരെത്തിയിരുന്നു. ലുക്കിലും ഗെറ്റപ്പിലും വ്യത്യസ്തതയുമായാണ് ഇവരെന്നും എത്താറുള്ളത്. വിവാഹ ശേഷവും വിശേഷങ്ങളുമായി ഇരുവരും സജീവമാണ്. യൂട്യൂബിലൂടെ ക്ഷണനേരം കൊണ്ടാണ് വീഡിയോ തരംഗമായി മാറിയത്.

ബിഗ് ബോസിലെ രസകരമായ രംഗങ്ങള്‍

ബിഗ് ബോസിലെ രസകരമായ രംഗങ്ങള്‍

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ബിഗ് ബോസ് മലയാളം തുടങ്ങിയത്. മോഹന്‍ലാലായിരുന്നു അവതാരകനായി എത്തിയത്. 100 ദിനം നീണ്ടുനിന്ന പരിപാടിയില്‍ വെച്ചായിരുന്നു പേളിയും ശ്രീനിയും പ്രണയത്തിലായത്. വഴക്കും മത്സരവും അപ്രതീക്ഷിത ട്വിസ്റ്റുമൊക്കെയായാണ് പരിപാടി മുന്നേറിയത്. വ്യത്യസ്തമായ ടാസ്‌ക്കുകളായിരുന്നു ഓരോ പ്രാവശ്യവും മത്സരാര്‍ത്ഥികളെ കാത്തിരുന്നത്. ഇടയ്ക്ക് മോഹന്‍ലാലും ബിഗ് ബോസിലേക്ക് എത്തിയിരുന്നു. പേളിയുടേയും ശ്രീനിയുടേയും പ്രണയരംഗങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുന്നുണ്ട്.

ഇനി താല്‍പര്യമില്ല?

ഇനി താല്‍പര്യമില്ല?

ബിഗ് ബോസില്‍ തുടരുന്നതിനിടയില്‍ ഇനി ഈ പരിപാടിയുമായി സഹകരിക്കുമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പേളി മാണിയും ശ്രിനിഷ് അരവിന്ദും പറഞ്ഞത്. തമിഴ് ബിഗ് ബോസ് വീണ്ടും തുടങ്ങിയപ്പോള്‍ എല്ലാവരും ചോദിച്ചത് മലയാളത്തിന്‍രെ കാര്യത്തെക്കുറിച്ചായിരുന്നു. കെവിനും അഭിരാമിയും പേളിഷ് പോലെയാവുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. കെവിന്‍ ശ്രീനിയെപ്പോലെ നിശബ്ദനല്ലെന്നും അഭിരാമി കുറിച്ച് ഓവര്‍ ആക്ടിങ്ങായി തോന്നിയെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X